AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

PMOS ​In Women: സ്ത്രീകളുടെ പേടിസ്വപ്നം! എന്താണ് PMOS?; അറിയാതെ പോകരുത് ഈ മാറ്റങ്ങൾ

PMOS Diagnose And Symptoms: ആർത്തവകാലത്ത് ഉണ്ടാകുന്ന കടുത്ത വയറുവേദനയും നടുവേദനയും പേശിവലിവുമൊക്കെ മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. സ്ത്രീകളിൽ ഭൂരിഭാഗവും അഭിമുഖീകരിക്കുന്ന, എന്നാൽ പലപ്പോഴും വെറും മൂഡ് സ്വിംങ്സ് എന്ന് പറഞ്ഞ് തള്ളിക്കളയുന്ന അവസ്ഥയാണ് പിഎംഒഎസ്. ആർത്തവചക്രവുമായി ബന്ധപ്പെട്ട് ഹോർമോണുകളിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. ഇതിൻ്റെ പ്രധാന ലക്ഷണങ്ങളും അവ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

PMOS ​In Women: സ്ത്രീകളുടെ പേടിസ്വപ്നം! എന്താണ് PMOS?; അറിയാതെ പോകരുത് ഈ മാറ്റങ്ങൾ
Pmos DiagnoseImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 09 Sep 2026 | 11:56 AM

ആർത്തവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അമിതമായ ദേഷ്യം, കാരണമില്ലാത്ത സങ്കടം, ശരീരവേദന, അല്ലെങ്കിൽ കടുത്ത വിഷാദം എന്നിവ അനുഭവപ്പെടുന്ന സ്ത്രീകൾ ധാരാളമാണ്. സ്ത്രീകളിൽ ഭൂരിഭാഗവും അഭിമുഖീകരിക്കുന്ന, എന്നാൽ പലപ്പോഴും വെറും മൂഡ് സ്വിംങ്സ് എന്ന് പറഞ്ഞ് തള്ളിക്കളയുന്ന അവസ്ഥയാണ് പിഎംഒഎസ് (PMS – Premenstrual Syndrome). ആർത്തവചക്രവുമായി ബന്ധപ്പെട്ട് ഹോർമോണുകളിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. ഇതിൻ്റെ പ്രധാന ലക്ഷണങ്ങളും അവ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

പ്രധാന ലക്ഷണങ്ങൾ

കാരണമില്ലാതെ പെട്ടെന്നുണ്ടാകുന്ന അമിത ദേഷ്യം, ഉത്കണ്ഠ, വിഷാദം, നിരാശാബോധം, ശ്രദ്ധശൂന്യതയും പെട്ടെന്ന് കരച്ചിൽ വരുന്ന അവസ്ഥയും, ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. വയർ വീർത്തുകെട്ടൽ, ശരീരഭാരം താത്കാലികമായി കൂടുക, അമിതമായ സ്തനവേദന, തലവേദന, മാംസപേശികളിലും സന്ധികളിലും ഉണ്ടാകുന്ന കടുത്ത വേദന, കടുത്ത ക്ഷീണവും മടിയും എന്നിവയും ഇതിൻ്റെ ശാരീരിക ലക്ഷണങ്ങളാണ്.

ALSO READ: ഗ്യാസ്ട്രബിളും ദഹനക്കുറവും അലട്ടുന്നുണ്ടോ? ഈ നാടൻ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ!

ലക്ഷണങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം?

ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക: ഉപ്പ്, പഞ്ചസാര, കഫീനടങ്ങിയ ചായ, കാപ്പി, മദ്യം എന്നിവയുടെ ഉപയോഗം ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പരമാവധി കുറയ്ക്കുക.

വ്യായാമം ക്രമമാക്കുക: ദിവസവും അരമണിക്കൂർ നടക്കുകയോ യോഗ ചെയ്യുകയോ ചെയ്യുന്നത് ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കും.

കൃത്യമായ ഉറക്കം: ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ ഉറക്കം ഉറപ്പാക്കുക.

മാനസിക സമ്മർദ്ദം കുറയ്ക്കുക: മെഡിറ്റേഷൻ, റിലാക്സേഷൻ വ്യായാമങ്ങൾ എന്നിവ ശീലമാക്കുക.

ഈ മാറ്റങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെയും ജോലിസ്ഥലത്തെ പ്രവർത്തനത്തെയും കുടുംബബന്ധങ്ങളെയും കാര്യമായി ബാധിക്കാൻ തുടങ്ങിയാൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിന്റെയോ ഗൈനക്-സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടേണ്ടതുണ്ട്. വച്ചോണ്ടിരിക്കുന്നത് കൂടുതൽ അപകടം സൃഷ്ടിച്ചേക്കാം.

ആർത്തവവേദന കുറയ്ക്കാൻ ചെയ്യേണ്ടത്

ആർത്തവകാലത്ത് ഉണ്ടാകുന്ന കടുത്ത വയറുവേദനയും നടുവേദനയും പേശിവലിവുമൊക്കെ മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ലളിതമായ ചില സ്വാഭാവിക മാർഗ്ഗങ്ങളിലൂടെയും വീട്ടുവൈദ്യങ്ങളിലൂടെയും ഈ അസ്വസ്ഥതകൾക്ക് വലിയൊരു അളവുവരെ ശമനം കണ്ടെത്താനാകും. ഒരു ഹീറ്റിംഗ് പാഡോ അല്ലെങ്കിൽ ചൂടുവെള്ളം നിറച്ച ബോട്ടിലോ അടിവയറ്റിലും നടുവിലും വെച്ച് ചൂട് പിടിക്കുന്നത് വളരെ നല്ലതാണ്.

ചൂട് ഏൽക്കുമ്പോൾ ഗർഭാശയ പേശികൾ അയയുകയും രക്തയോട്ടം വർദ്ധിക്കുകയും ചെയ്ത് പെട്ടെന്ന് വേദന കുറയും. ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് അല്പം തേനൊഴിച്ച് കുടിക്കുക. ഇഞ്ചിയിലടങ്ങിയിരിക്കുന്ന വീക്കത്തിനെതിരെ പ്രവർത്തിക്കുന്ന (Anti-inflammatory) ഘടകങ്ങൾ വേദനയുണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കുന്നു.

English Summary:

PCOS, aka Polycystic Ovary Syndrome, which affects more than 170 million women worldwide, was renamed PMOS. PMOS stands for Polyendocrine Metabolic Ovarian Syndrome, and the renaming happened as the old name focused more on ovaries and cysts, rather than its full-body impact.

Follow Us