AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നോട്ട്ബുക്ക് പേജുകളിൽ മാർജിനുകൾ എന്തിന്? കാരണം ഒരു എലിയാണേ….

Why Do Notebooks Have Margins: വരയിട്ടതും വരയിടാത്തതും രണ്ട് വരി, നാല് വരി, ചെക്ക് തുടങ്ങി വിവിധ തരത്തിലുള്ള നോട്ട്ബുക്കുകളുണ്ട്. എന്നാൽ എല്ലാ നോട്ട്ബുക്കുകളിലെയും പേജിന്റെ ഇടതുവശത്തായി ചുവന്നതോ നീലയോ നിറത്തിലുള്ള മാർജിൻ വരകൾ (Margin Lines) കാണാറുണ്ട്. നോട്ട്ബുക്കുകളിൽ മാർജിൻ നൽകാൻ തുടങ്ങിയതിന് പിന്നിൽ വളരെ രസകരമായ ഒരു കാര്യമുണ്ടെന്ന് അറിയാമോ....

നോട്ട്ബുക്ക് പേജുകളിൽ മാർജിനുകൾ എന്തിന്? കാരണം ഒരു എലിയാണേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 09 Sep 2026 | 10:47 AM

നഴ്സറി കാലഘട്ടം മുതലേ നമ്മൾ ഉപയോഗിച്ച് തുടങ്ങിയ ഒന്നാണ് നോട്ട്ബുക്കുകൾ. വരയിട്ടതും വരയിടാത്തതും രണ്ട് വരി, നാല് വരി, ചെക്ക് തുടങ്ങി വിവിധ തരത്തിലുള്ള നോട്ട്ബുക്കുകളുണ്ട്. എന്നാൽ എല്ലാ നോട്ട്ബുക്കുകളിലെയും പേജിന്റെ ഇടതുവശത്തായി ചുവന്നതോ നീലയോ നിറത്തിലുള്ള മാർജിൻ വരകൾ (Margin Lines) കാണാറുണ്ട്. അക്ഷരങ്ങൾ ഭംഗിയായി എഴുതാനും, അക്കങ്ങൾ കുറിക്കാനും, അധ്യാപകർക്ക് തിരുത്തലുകളോ മാർക്കോ രേഖപ്പെടുത്താനുമാണ് ഈ മാർജിനുകൾ നൽകിയിരിക്കുന്നത് എന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ നോട്ട്ബുക്കുകളിൽ മാർജിൻ നൽകാൻ തുടങ്ങിയതിന് പിന്നിൽ വളരെ രസകരമായ മറ്റൊരു ചരിത്രമുണ്ടെന്ന് അറിയാമോ….

മാർജിനുകൾ എലിയെ പേടിച്ചോ?

പണ്ടുകാലത്ത് അച്ചടിശാലകളും ലൈബ്രറികളും വീടുകളും ഇന്നത്തെപ്പോലെ വൃത്തിയുള്ളതോ സുരക്ഷിതമായോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകങ്ങളും നോട്ട്ബുക്കുകളും സൂക്ഷിച്ചുവെക്കുന്ന സ്ഥലങ്ങളിൽ എലികളുടെയും മറ്റ് ജീവികളുടെയും ശല്യം രൂക്ഷമായിരുന്നു. കടലാസുകൾ കരണ്ടുതിന്നുന്ന സ്വഭാവമുള്ള എലികൾ എപ്പോഴും പുസ്തകങ്ങളുടെ അരികുകളിൽ നിന്നായിരുന്നു തിന്നു തുടങ്ങിയിരുന്നത്. കടലാസിന്റെ അരികിൽ തന്നെ കാര്യങ്ങൾ എഴുതിവെച്ചാൽ എലികൾ അത് കരണ്ടുതിന്നുമ്പോൾ പ്രധാനപ്പെട്ട വിവരങ്ങളും കുറിപ്പുകളും എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയേറെയായിരുന്നു.

ALSO READ: മനുഷ്യശരീരത്തിൽ എത്ര ഗ്രാം സ്വർണം ഉണ്ട്? ആ രഹസ്യം ഇതാ…

ഈ പ്രതിസന്ധി പരിഹരിക്കാനാണ് പേജിന്റെ അരികുകളിൽ ഒഴിഞ്ഞ സ്ഥലം  ഇട്ടുകൊണ്ട് എഴുതുന്ന രീതി ആളുകൾ ആരംഭിച്ചത്. അരികുകൾ എലികൾ കരണ്ട് തിന്നാലും എഴുതിവെച്ച വരികളും വിവരങ്ങളും സുരക്ഷിതമായി തുടരുമായിരുന്നു.

കീറിപോകാനും സാധ്യത

എലികളുടെ ശല്യത്തിന് പുറമെ, പുസ്തകങ്ങൾ നിരന്തരം ഉപയോഗിക്കുമ്പോഴും മടക്കുമ്പോഴും കൈതട്ടി അരികുകളിലെ കടലാസ് കീറിപ്പോകാനും കേടുപാടുകൾ സംഭവിക്കാനുമുള്ള സാധ്യതയും കൂടുതലായിരുന്നു. പേജിന്റെ വശങ്ങളിൽ ഒഴിഞ്ഞ സ്ഥലം ഇടുന്നത് വഴി പ്രധാന വിവരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സാധിച്ചു.

കാലക്രമേണ ഇത് എഴുത്തിന്റെ ഒരു പൊതു ശീലമായി മാറിയതോടെ നോട്ട്ബുക്ക് നിർമ്മാതാക്കൾ തന്നെ പേജുകളിൽ മാർജിനുകൾ പ്രിന്റ് ചെയ്തു തുടങ്ങി. ഇന്ന് പേജിന് വൃത്തി നൽകാനും കാര്യങ്ങൾ ക്രമത്തിലാക്കാനും മാർജിൻ സഹായിക്കുന്നുണ്ടെങ്കിലും, അതിന്റെ തുടക്കം പ്രധാന വിവരങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള മുൻകരുതലിൽ നിന്നായിരുന്നു.

Follow Us