AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dream Meaning: സമ്പന്നരാകാൻ പോകുന്നു! ഈ 5 സ്വപ്നങ്ങൾ കാണാറുണ്ടോ?

Dream Meaning in Astrology:സ്വപ്ന ശാസ്ത്രമനുസരിച്ച്, ഭാവിയിലെ സംഭവങ്ങൾ നമ്മുടെ ഉപബോധ മനസ്സിൽ വ്യക്തമാക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരം കാര്യങ്ങൾ സ്വപ്നങ്ങളിലൂടെ നമുക്ക് സൂചന നൽകുന്നു. ചില സ്വപ്നങ്ങൾ നമ്മുടെ ഗൃഹത്തെ ലക്ഷ്മി ദേവി സന്ദർശിക്കാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചകമാണ്. അത്തരത്തിൽ ജീവിതത്തിൽ...........

Dream Meaning: സമ്പന്നരാകാൻ പോകുന്നു! ഈ 5 സ്വപ്നങ്ങൾ കാണാറുണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: Tv9 Network
Ashli C
Ashli C | Updated On: 16 May 2026 | 01:47 PM

ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ അല്ല ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങൾ ആണ് പലപ്പോഴും ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരിക എന്ന് പഴമക്കാർ പറയാറുണ്ട് എന്നാൽ ജോതിഷത്തിൽ നാം ഉറക്കത്തിൽ കാണുന്ന ചില സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിലെ ചില സൂചനകൾ ആണ് നൽകുന്നത്. പലപ്പോഴും രാത്രിയിൽ സ്വപ്നം കാണുന്നവരാണ് നമ്മൾ പലരും ചിലത് വ്യക്തമായിരിക്കും ചിലത് അവ്യക്തമായിരിക്കും.ഒരു വ്യക്തിയുടെ വിധി മാറുന്നതിനുമുമ്പ്, പ്രകൃതി അവർക്ക് ചില അടയാളങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു.

സ്വപ്ന ശാസ്ത്രമനുസരിച്ച്, ഭാവിയിലെ സംഭവങ്ങൾ നമ്മുടെ ഉപബോധ മനസ്സിൽ വ്യക്തമാക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരം കാര്യങ്ങൾ സ്വപ്നങ്ങളിലൂടെ നമുക്ക് സൂചന നൽകുന്നു. ചില സ്വപ്നങ്ങൾ നമ്മുടെ ഗൃഹത്തെ ലക്ഷ്മി ദേവി സന്ദർശിക്കാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചകമാണ്. അത്തരത്തിൽ ജീവിതത്തിൽ സൗഭാഗ്യവും ധനവും കടന്നു വരുന്നതിനു മുന്നോടിയായി നമ്മുടെ ഉപബോധ മനസ്സിൽ തെളിയുന്ന സ്വപ്നങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

വെളുത്ത ആനയെയോ വെളുത്ത പാമ്പിനെയോ സ്വപ്നം കാണുന്നത്

ഉറങ്ങുമ്പോൾ സ്വപ്നത്തിൽ വെളുത്ത ആന അല്ലെങ്കിൽ വെളുത്ത പാമ്പ് വരുന്നത് ജീവിതത്തിൽ സൗഭാഗ്യങ്ങൾ വരുന്നതിന്റെ സൂചനയാണെന്നും സ്വപ്നശാസ്ത്രത്തിൽ പറയപ്പെടുന്നു.നിങ്ങളുടെ സ്വപ്നത്തിൽ ഒരു വെളുത്ത ആനയെ കാണുന്നത് രാജയോഗത്തിന്റെ ലക്ഷണമാണ്. ഇതിനർത്ഥം നിങ്ങൾക്ക് സമ്പത്ത് ലഭിക്കുക മാത്രമല്ല, സമൂഹത്തിൽ ഉയർന്ന പദവിയും നേടാൻ സാധിക്കും എന്നാണ്.വെളുത്ത പാമ്പിനെ കാണുന്നത് ദൈവിക അനുഗ്രഹങ്ങളെയും മറഞ്ഞിരിക്കുന്ന സമ്പത്ത് നേടാനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു.

ഉയരമുള്ള ഒരു മരത്തിലോ മലയിലോ കയറുന്നത്

ഉറങ്ങുന്ന സമയത്ത് നമ്മൾ ഉയരമുള്ള വല്ല മരത്തിലോ മലയിലോ കയറുന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളുടെയും ഉയർച്ചയുടെയും സൂചനയായി കണക്കാക്കുന്നു.ഈ സ്വപ്നം നിങ്ങളുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു. ഭാവിയിൽ നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കുമെന്നും ജീവിതത്തിൽ നിങ്ങളുടെ തടസ്സങ്ങൾ നീങ്ങുന്നു എന്നും സൂചിപ്പിക്കുന്നു.

ധാന്യ കൂമ്പാരം അല്ലെങ്കിൽ പച്ച പുല്ല്

സ്വപ്നത്തിൽ ധാന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതോ പച്ചപ്പുല്ല് നിറഞ്ഞ മൈതാനമോ കാണുന്നുണ്ടെങ്കിൽ ജീവിതത്തിൽ മെച്ചപ്പെട്ട കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നാണ് വിശ്വാസം. ജീവിതത്തിൽ സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് സൂചന. വീട്ടിൽ ദാരിദ്ര്യം ഒഴികെ സന്തോഷവും സമാധാനവും വരും.

ദേവതകളെയോ ക്ഷേത്രങ്ങളെയോ സ്വപ്നം കാണുന്നത്

സ്വപ്നത്തിൽ ഏതെങ്കിലും ദൈവങ്ങളെയോ ക്ഷേത്രങ്ങളെയോ സ്വപ്നം കാണുന്നത് ജീവിതത്തിൽ ഐശ്വര്യം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.പ്രത്യേകിച്ച് ശിവനെയോ ലക്ഷ്മി ദേവിയെയോ സ്വപ്നം കാണുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കുന്നതിനെയും സുഖസൗകര്യങ്ങൾ വർദ്ധിക്കുന്നതിനെയും സൂചിപ്പിക്കുന്നു.

വെള്ളം നിറച്ച പാത്രമോ കുടമോ സ്വപ്നം കാണുന്നത്

വെള്ളം നിറച്ച കുടമോ പാത്രമോ സ്വപ്നം കാണുന്നത് അഭ്യുവൃതിയെ സൂചിപ്പിക്കുന്നു. ഇത് ശുഭകരമാണ് എന്നാണ് വിശ്വാസം. നിറഞ്ഞ പാത്രങ്ങൾ എല്ലായിപ്പോഴും ജീവിതത്തിലെ അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്..

ശ്രദ്ധിക്കുക

ഇത്തരത്തിൽ സ്വപ്നം കാണുമ്പോൾ ആ സ്വപ്നം ആരോടും വെളിപ്പെടുത്തരുത്. പകരം ഉണർന്നു ഉടനെ പ്രാർത്ഥിച്ച് സകല സൗഭാഗ്യങ്ങളും നിങ്ങളുടെ ആഗ്രഹങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക.

ENGLISH SUMMARY

According to the science of dreams, future events are said to be revealed in our subconscious mind. Such things are hinted to us through dreams. Some dreams are an indication that Goddess Lakshmi is preparing to visit our home.

Follow Us