AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pickle capital of India: ഇന്ത്യയുടെ ‘അച്ചാർ തലസ്ഥാനം’ കണ്ടിട്ടുണ്ടോ? വെറുതെ കിട്ടിയ പേരല്ല കേട്ടോ….

Which City is Known as the Pickle Capital of India: ഇന്ത്യക്കാരുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അച്ചാർ പ്രേമം തൃപ്തിപ്പെടുത്തുന്ന, അച്ചാർ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു നഗരം ഇന്ത്യയിലുണ്ടെന്ന് അറിയാമോ? ങേ, അങ്ങനെയും ഒരു സ്ഥലമുണ്ടോ? എന്നാണോ ചിന്തിക്കുന്നത്. സംശയം വേണ്ട, അച്ചാറുകളുടെ പേരിലറിയുന്ന ആ ഒരു നഗരവും നമ്മുടെ ഇന്ത്യയിലുണ്ട്.

Pickle capital of India: ഇന്ത്യയുടെ ‘അച്ചാർ തലസ്ഥാനം’ കണ്ടിട്ടുണ്ടോ? വെറുതെ കിട്ടിയ പേരല്ല കേട്ടോ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 23 Jul 2026 | 02:08 PM

ഇന്ത്യൻ ഭക്ഷണമേശയിൽ അച്ചാറിനുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ല. ഊണിനൊപ്പം അല്പം മാങ്ങാ അച്ചാറോ നാരങ്ങാ അച്ചാറോ ഉണ്ടെങ്കിൽ സംഗതി ഉഷാറായി! എന്നാൽ ഇന്ത്യക്കാരുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അച്ചാർ പ്രേമം തൃപ്തിപ്പെടുത്തുന്ന, അച്ചാർ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു നഗരം ഇന്ത്യയിലുണ്ടെന്ന് അറിയാമോ? ങേ, അങ്ങനെയും ഒരു സ്ഥലമുണ്ടോ? എന്നാണോ ചിന്തിക്കുന്നത്. സംശയം വേണ്ട, അച്ചാറുകളുടെ പേരിലറിയുന്ന ആ ഒരു നഗരവും നമ്മുടെ ഇന്ത്യയിലുണ്ട്.

ഇന്ത്യയുടെ അച്ചാർ തലസ്ഥാനം

ചരിത്രപുസ്തകങ്ങളിൽ മൂന്ന് പ്രശസ്തമായ വലിയ യുദ്ധങ്ങളുടെ പേരിൽ ഇടംപിടിച്ച ഹരിയാനയിലെ പാനിപ്പത്ത്  നഗരമാണ് “ഇന്ത്യയുടെ അച്ചാർ തലസ്ഥാനം” എന്നറിയപ്പെടുന്നത്. പാനിപ്പത്ത് എങ്ങനെ ‘അച്ചാർ തലസ്ഥാനം’ ആയി എന്ന് നോക്കിയാലോ…. ന്യൂഡൽഹിയിൽ നിന്ന് ദേശീയപാത 44 വഴി ഏകദേശം 95 കിലോമീറ്റർ അകലെയാണ് പാനിപ്പത്ത് സ്ഥിതി ചെയ്യുന്നത്. കൈത്തറി വസ്ത്രങ്ങൾക്ക് പുറമെ, കോടികളുടെ അച്ചാർ ബിസിനസിനും ഈ നഗരം പ്രശസ്തമാണ്.

ലോകമെമ്പാടും പ്രശസ്തമായ ‘പച്ചരംഗ’ (Pachranga) ബ്രാൻഡ് അച്ചാറുകളാണ് പാനിപ്പത്തിന് ഈ ഖ്യാതി നേടിക്കൊടുത്തത്. പ്രതിവർഷം ആയിരക്കണക്കിന് മെട്രിക് ടൺ അച്ചാറുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി 50-ലധികം രാജ്യങ്ങളിലേക്ക് പാനിപ്പത്തിൽ നിന്ന് അച്ചാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

ALSO READ: ചക്കപ്രേമികളുടെ സ്വന്തം നാട്; ഇതാണ് ഇന്ത്യയുടെ ‘ചക്ക തലസ്ഥാനം’!

പാനിപ്പത്ത് അച്ചാർ – രസകരമായ കാര്യങ്ങൾ

1925-ൽ വിഭജിക്കപ്പെടാത്ത ഇന്ത്യയിലാണ് ഈ അച്ചാർ നിർമ്മാണം ആരംഭിച്ചത്. 1947-ലെ ഇൻഡോ-പാക് വിഭജനത്തിനുശേഷം ധീംഗ്ര (Dhingra) കുടുംബം പാനിപ്പത്തിലേക്ക് കുടിയേറുകയും ‘പച്ചരംഗ’ ബ്രാൻഡ് സ്ഥാപിക്കുകയുമായിരുന്നു. അഞ്ച് നിറങ്ങൾ അഥവാ അഞ്ച് ചേരുവകൾ എന്നാണ് ‘പച്ചരംഗ’ എന്ന വാക്കിന്റെ അർത്ഥം. കണ്ണിമാങ്ങ, പച്ചമുളക്, ചെറുനാരങ്ങ, നെല്ലിക്ക, കായം/താമരത്തണ്ട് എന്നിവയായിരുന്നു ഇതിന്റെ പരമ്പരാഗത ചേരുവകൾ.

വലിയ മെഷീനുകളും പാക്കിംഗ് ലൈനുകളും നിലവിലുണ്ടെങ്കിലും, അച്ചാറിനായി പച്ചക്കറികളും പഴങ്ങളും കേടുകൂടാതെ പാകമാക്കിയെടുക്കാൻ ഇന്നും ഇവിടുത്തുകാർ സ്വാഭാവിക വെയിലിനെയാണ് ആശ്രയിക്കുന്നത്.  പാനിപ്പത്തിലെ അച്ചാർ വ്യവസായം ഹരിയാനയിലെ ഗ്രാമീണ മേഖലയിലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിൽ നൽകുന്നുണ്ട്. പാനിപ്പത്തിലെ ഫാക്ടറികളിൽ മാങ്ങയും മറ്റും പ്രോസസ്സ് ചെയ്യുമ്പോൾ വൻതോതിൽ അവശിഷ്ടങ്ങൾ ഒഴിവാക്കപ്പെടാറില്ല. മാങ്ങയുടെ തൊലി പോലും മിക്സഡ് അച്ചാറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

പാനിപ്പത്തിലെ പ്രധാന അച്ചാർ ഇനങ്ങൾ

പച്ചരംഗ അച്ചാർ: മാങ്ങ, കാരറ്റ്, നാരങ്ങ, പച്ചമുളക്, താമരത്തണ്ട് എന്നിവയുടെ സ്വാദിഷ്ടമായ കൂട്ടാണിത്.

ഭർവ മസാല മുളക്: മല്ലി, ഉലുവ, കടുക്, അംചൂർ പ്രൊഡക്റ്റുകൾ നിറച്ച വലിയ ചുവന്ന/പച്ച മുളക് അച്ചാറുകൾ.

മധുരവും പുളിയുമുള്ള നാരങ്ങ അച്ചാർ: എണ്ണ ചേർക്കാതെ കറുത്ത ഉപ്പും ജീരകവും ചേർത്ത് ഉണ്ടാക്കുന്ന പ്രത്യേക നാരങ്ങാ അച്ചാർ.

നെല്ലിക്ക, വെളുത്തുള്ളി അച്ചാറുകൾ: പോഷകഗുണങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ആരോഗ്യകരമായ അച്ചാറുകൾ.

Follow Us