Moles: ശരീരത്തിൽ മറുകുകൾ വരുന്നത് എന്തുകൊണ്ട്? യഥാർത്ഥ കാരണം അറിയാം…

New Moles on Your Skin: പെട്ടെന്ന് ശരീരത്തിൽ മറുകുകൾ ഉണ്ടാകുന്നത് എന്ത് കൊണ്ട്? അവ ഏതെങ്കിലും രോ​ഗലക്ഷണമാണോ? പരിശോധിക്കാം....

Moles: ശരീരത്തിൽ മറുകുകൾ വരുന്നത് എന്തുകൊണ്ട്? യഥാർത്ഥ കാരണം അറിയാം...

പ്രതീകാത്മക ചിത്രം

Updated On: 

12 Jan 2026 | 04:02 PM

ശരീരത്തിൽ മറുകുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലർക്ക് സൗന്ദര്യം നൽകുമെങ്കിലും, മറ്റു ചിലർക്ക് അവ ആശങ്കയുണ്ടാക്കും. പ്രത്യേകിച്ച് പുതിയ മറുകുകൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോഴോ നിലവിലുള്ളവയുടെ വലിപ്പം കൂടുമ്പോഴോ അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിൽ മറുകുകൾ ഉണ്ടാകുന്നത് എന്ത് കൊണ്ട്? അവ ഏതെങ്കിലും രോ​ഗലക്ഷണമാണോ? പരിശോധിക്കാം….

 

മറുക് യഥാർത്ഥത്തിൽ എന്താണ്?

 

നമ്മുടെ ചർമ്മത്തിലെ മെലാനിൻ എന്ന പിഗ്മെന്റ് മൂലമാണ് മറുകുകൾ ഉണ്ടാകുന്നത്. ചർമ്മത്തിലെ മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന കോശങ്ങൾ ഒരിടത്ത് ഒത്തുചേർന്ന് വളരെയധികം പിഗ്മെന്റ് ഉത്പാദിപ്പിക്കുമ്പോൾ അവ ചെറിയ പാടുകളായി മാറുന്നു.  കറുപ്പ്, തവിട്ട്, ഇളം പിങ്ക് അല്ലെങ്കിൽ നീല നിറങ്ങളിലായിരിക്കും അവ ഉണ്ടാകുന്നു.

ഒരു ശരാശരി വ്യക്തിയുടെ ശരീരത്തിൽ 10 മുതൽ 40 വരെ മറുകുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഇത് വർദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. കുടുംബത്തിലെ ആർക്കെങ്കിലും ധാരാളം മറുകുകൾ ഉണ്ടെങ്കിൽ, അത് അടുത്ത തലമുറയിലേക്ക് പകരാൻ സാധ്യതയുണ്ട്.

ALSO READ: ഉപ്പ് എല്ലാവർക്കും വില്ലനല്ല; ശരിക്കും ആരെല്ലാം ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത്

കൗമാരത്തിലും ഗർഭകാലത്തും ശരീരത്തിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ പുതിയ പാടുകൾ പ്രത്യക്ഷപ്പെടാൻ കാരണമാകും. അതുപോലെ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മെലാനിൻ ഉൽപാദനത്തെ കൂട്ടും. ഇവ ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ മറുകുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.

 

എപ്പോഴാണ് ഇത് അപകടകരമാകുന്നത്?

 

മിക്ക മറുകുകളും നിരുപദ്രവകാരികളാണ്. എന്നാൽ ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.  മറുകിന്റെ വലിപ്പം പെട്ടെന്ന് വർദ്ധിച്ചാൽ, രണ്ടോ മൂന്നോ നിറങ്ങളിലുള്ള മറുകുകൾ ഒരേ സ്ഥലത്ത്  പ്രത്യക്ഷപ്പെടുകയോ നിറം ഇരുണ്ടതായി മാറുകയോ ചെയ്താൽ, മറുക് ഉള്ള സ്ഥലത്ത്  നിരന്തരമായ ചൊറിച്ചിലും വേദനയും ഉണ്ടായാലോ, മുറിവുകളില്ലാതെ മറുകിൽ നിന്ന് രക്തസ്രാവമോ പഴുപ്പോ വന്നലോ നിങ്ങൾ വൈദ്യപരിശോധന തേടേണ്ടതാണ്.

ഇത്തരം മാറ്റങ്ങൾ സ്കിൻ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം. അതിനാൽ അവ അവഗണിക്കുന്നത് ജീവന് ഭീഷണിയാണ്.

മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
പൊങ്കല്‍ ജനുവരി 13-നോ 14-നോ?
ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
പ്രധാനമന്ത്രിയും ജര്‍മ്മന്‍ ചാന്‍സലറും പട്ടം പറത്തുന്നു; വീഡിയോ വൈറല്‍
ഇളയ ദളപതി ഡൽഹിയിലേക്ക്
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു