Snake in Dreams: പാമ്പിനെ സ്വപ്നം കാണാറുണ്ടോ? മനസ്സിനു പറയാനുള്ളതോ… അതോ നിങ്ങളുടെ ഭാവിയിലെ സൂചനകളോ?
Snakes Slither Into Your Dreams and What They Mean: ഒരു വിഷപ്പാമ്പ് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നേരിടാൻ മടിക്കുന്ന വിഷലിപ്തമായ ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നതാണ്.
കൊച്ചി: സ്വപ്നത്തിൽ പാമ്പിനെ കണ്ട് ഞെട്ടി ഉണരുന്നത് പലരുടെയും പതിവാണ്. ഒരു തവണയെങ്കിലും ഈ അനുഭവം ഉണ്ടാകാത്ത ആളുകൾ വളരെ ചുരുക്കം ആയിരിക്കും. പലതരത്തിലുള്ള വിശകലനങ്ങൾ ഇതിന് പിന്നിൽ പലവിധത്തിലും നടത്തിയിട്ടുണ്ട്. പാമ്പ് എന്നത് ഉപബോധമനസ്സിൽ നിന്നുള്ള ശക്തമായ സൂചനകളാണ് എന്ന് ഇവരെല്ലാം അടിവരയിടുന്നു. നമ്മുടെ മറഞ്ഞിരിക്കുന്ന ഭയങ്ങൾ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ വ്യക്തിപരമായ പരിവർത്തനങ്ങൾ എന്നിവയുടെ സൂചനകൾ ആണ് പാമ്പിന്റെ സ്വപ്നത്തിലൂടെ പുറത്തുവരുന്നത്. പാമ്പുകളുടെ ആകൃതി തിരിച്ചറിയാൻ നമ്മുടെ തലച്ചോറിന് ജനിതകപരമായ ഒരു കഴിവുണ്ടെന്ന് ന്യൂറോ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. പ്രാചീനമായ ഭയങ്ങളിൽ നിന്ന് ഉടലെടുത്ത ഒരു അടിസ്ഥാന കഴിവാണിത്.
പാമ്പ് നൽകുന്ന സൂചനകൾ ഇങ്ങനെ
ആക്രമിക്കുന്നുണ്ടോ കടിക്കുന്നതോ ആയ പാമ്പിനെയാണ് സ്വപ്നം കാണുന്നതെങ്കിൽ കഠിനമായ വിമർശനങ്ങളെയോ വഞ്ചനയെയോ അല്ലെങ്കിൽ ഉപദ്രവിക്കുന്ന തരം വാക്കുകളെയോ ആണ് അത് സൂചിപ്പിക്കുന്നത്. അത്തരം ഒന്ന് മനസ്സിൽ പതിഞ്ഞുകിടക്കുന്നതാണ് ആ സ്വപ്നത്തിലൂടെ പുറത്തുവരുന്നത്.
- ഞെരിക്കുകയോ കുടുക്കുകയോ ചെയ്യുന്ന പാമ്പ് ശ്വാസംമുട്ടിക്കുന്ന ബന്ധങ്ങളെയോ കടമകളെയോ ആണ് സൂചിപ്പിക്കുന്നത്.
- ഉരിഞ്ഞുപോകുന്ന പാമ്പ് വ്യക്തിപരമായ നവീകരണത്തെ ശക്തമായ സൂചിപ്പിക്കുന്നു. അതായത് പുതിയ ജോലി ഒരു ശീലം നിർത്തുന്നത് അല്ലെങ്കിൽ ആത്മബോധം മെച്ചപ്പെടുത്തുന്നത് ഇതെല്ലാം ഈ സ്വപ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ചുരുണ്ട് നിശ്ചലം ആയിരിക്കുന്ന പാമ്പ് ആണെങ്കിൽ നിങ്ങൾ നീട്ടിവെച്ച മറഞ്ഞിരിക്കുന്ന ഒരു പ്രശ്നത്തിന്റെ സൂചകമാണ്.
- ശാന്തമായി ഒഴിഞ്ഞുപോകുന്ന പാമ്പാണെങ്കിൽ ഒടുവിൽ നിങ്ങൾ നേരിട്ട് ഭയത്തെയോ അല്ലെങ്കിൽ തീവ്രത കുറഞ്ഞ സംഘർഷത്തെയാണ് സൂചിപ്പിക്കുന്നത്.
പാമ്പിന്റെ നിറത്തിലും ഉണ്ട് കാര്യം
- കറുത്തതോ ആയ പാമ്പുകളെയാണ് കാണുന്നതെങ്കിൽ അത് നിങ്ങൾ പോലും അറിയാതെ ഉള്ളിൽ കിടക്കുന്ന ഉപബോധമനസ്സിലെ ഭയങ്ങളെയാണ് സൂചിപ്പിക്കുന്നത്.
- പാമ്പിന് നിറം പച്ചയാണെങ്കിൽ അസൂയ പണത്തെ കുറിച്ചുള്ള സമ്മർദ്ദം അല്ലെങ്കിൽ രോഗശാന്തി തുടങ്ങിയവയുമായി ബന്ധപ്പെടാം
- തിളക്കമുള്ള പാമ്പുകൾ അല്ലെങ്കിൽ മഞ്ഞ നിറത്തിൽ ഉള്ളവ ഒരു ഭീഷണിയെയോ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ മനസ്സിന് നിങ്ങളോട് പറയാനുള്ളത്
ഒരു വിഷപ്പാമ്പ് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നേരിടാൻ മടിക്കുന്ന വിഷലിപ്തമായ ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നതാണ്. പാമ്പിനെ സ്വപ്നത്തിൽ കൈകാര്യം ചെയ്യുന്നത് അല്ലെങ്കിൽ അതിനോട് സംസാരിക്കുന്നത് നിങ്ങൾ മുമ്പ് നിരസിച്ച ഒരു സ്വഭാവത്തെയോ അല്ലെങ്കിൽ സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന ഒന്നിനെയോ സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഹിന്ദു തത്വസംഹിതനുസരിച്ച് നോക്കിയാൽ നട്ടെല്ലിനടിയിൽ ചുരുണ്ടു കിടക്കുന്ന പാമ്പ് എന്നത് കുണ്ഡലിനി ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ഇത് ആത്മീയമായ വളർച്ചയുടെ പ്രതീകമാണ്. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ മനസ്സിന് നിങ്ങളോട് പറയാനുള്ളത് സൂചിപ്പിക്കാൻ ഉള്ളതുമായ കാര്യങ്ങളാണ് പാമ്പ് സ്വപ്നങ്ങളിലൂടെ പുറത്തുവരിക.