Winter Jogging tips: തണുപ്പുകാലമെത്തി… ഇനി നടക്കാനും ഓടാനും പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Keep These Points in Mind Before You Go for a Walk: രാവിലെ നടക്കുന്നത് മനസ്സിന് ഉന്മേഷം നൽകുകയും, സമ്മർദ്ദം കുറയ്ക്കുകയും, ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Winter Jogging tips: തണുപ്പുകാലമെത്തി... ഇനി നടക്കാനും ഓടാനും പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Winter Jogging Tips

Published: 

05 Nov 2025 20:39 PM

ശരീരത്തെ ഫിറ്റായി നിലനിർത്താനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ഓട്ടവും നടത്തവും. ദിവസേനയുള്ള വ്യായാമം കൊണ്ട് പല​ഗുണങ്ങളുണ്ട്. അതിൽ പ്രധാനം രക്തയോട്ടം മെച്ചപ്പെടുത്തുന്നു എന്നതാണ്. ഹൃദയത്തെ ശക്തിപ്പെടുത്താനും, പ്രതിരോധശേഷി കൂട്ടാനും വ്യായാമം സഹായിക്കും. ഭാരം നിയന്ത്രിക്കാൻ മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. രാവിലെ നടക്കുന്നത് മനസ്സിന് ഉന്മേഷം നൽകുകയും, സമ്മർദ്ദം കുറയ്ക്കുകയും, ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

 

തണുപ്പുകാലത്തെ വെല്ലുവിളികൾ

 

തണുപ്പുകാലത്ത് താപനില കുറയുന്നത് കാരണം ശരീരത്തിന്റെ താപനിലയും കുറയുന്നു. ഇത് പേശികൾക്ക് കടുപ്പം കൂട്ടും ഇത് പരിക്കേൽക്കാനുമുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, വാമപ്പ് ചെയ്തശേഷം ഓടുകയോ നടക്കുകയോ ചെയ്യുക. കൂടാതെ, തണുത്ത കാറ്റും മലിനീകരണവും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ച് ശ്വാസംമുട്ടൽ ഉള്ളവർക്ക്.

Also read – ലിപ്സ്റ്റിക് ഉപയോ​ഗം കാൻസറിനും വൃക്കരോ​ഗങ്ങൾക്കും കാരണമോ? ഓൺലൈൻ പ്രചരണങ്ങളിലെ നെല്ലും പതിരും

നിർദ്ദേശങ്ങൾ

 

  • ഓടാനോ നടക്കാനോ പോകുന്നതിനുമുമ്പ് വാമപ്പ്ചെയ്യുന്നത് നിർബന്ധമാക്കുക.
  • പുറത്തിറങ്ങുന്നതിനുമുമ്പ് ഇളം ചൂടു തരുന്ന വസ്ത്രങ്ങൾ ധരിക്കുക. ചെവി, തല, കൈകൾ എന്നിവ മൂടുക.
  • അന്തരീക്ഷം വളരെ തണുത്തതോ മഞ്ഞിൻ മൂടിയതോ ആണെങ്കിൽ, സൂര്യനുദിച്ച ശേഷം അൽപ്പം വൈകി നടക്കാൻ പോകുക.
  • ജലദോഷം, ചുമ, അല്ലെങ്കിൽ ശ്വാസതടസ്സം ഉള്ളവർ വീടിനുള്ളിൽ വ്യായാമം ചെയ്യുന്നതാണ് ഉത്തമം. ‍അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം പുറത്ത് പോകുക.
  • മലിനീകരണമുള്ള സ്ഥലങ്ങളിലൂടെ ഓടുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതാണ്.
  • ഓടിക്കഴിഞ്ഞാൽ 5-10 മിനിറ്റ് ശരീരം സാധാരണ താപനിലയിലേക്ക് വരാൻ അനുവദിക്കുക, അതിനുശേഷം മാത്രം വസ്ത്രം മാറുക.

 

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

 

  • വ്യായാമത്തിന് ശേഷം ലഘുവായി സ്ട്രെച്ച് ചെയ്യുക.
  • ശരീരത്തിൽ ജലാംശം നിലനിർത്താൻ മതിയായ അളവിൽ വെള്ളം കുടിക്കുക.
  • വ്യായാമത്തിന് ശേഷം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക.
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം