World Environment Day 2026: ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമിയെ കാക്കാം ഒരു മനസ്സോടെ, സന്ദേശങ്ങളും ആശംസകളും
World Environment Day 2026 Messages: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയായും ചൂടായും നമ്മെ കൂടുതൽ ആശങ്കപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, ലോക പരിസ്ഥിതി ദിനത്തിന് പ്രാധാന്യമേറെയാണ്. മനുഷ്യരാൽ നശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ വൈവിദ്യങ്ങളെ ചേർത്തുപിടിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് നമ്മൾ പ്രതിജ്ഞയെടുക്കേണ്ടത്.

പ്രതീകാത്മക ചിത്രം
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം (World Environment Day). പ്രകൃതിയെയും നമ്മൾ ജീവിക്കുന്ന ഈ ഭൂമിയെയും വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയായും ചൂടായും നമ്മെ കൂടുതൽ ആശങ്കപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, ലോക പരിസ്ഥിതി ദിനത്തിന് പ്രാധാന്യമേറെയാണ്. മനുഷ്യരാൽ നശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ വൈവിദ്യങ്ങളെ ചേർത്തുപിടിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് നമ്മൾ പ്രതിജ്ഞയെടുക്കേണ്ടത്.
കടുത്ത വേനൽ, പെട്ടെന്നുണ്ടാകുന്ന മിന്നൽ പ്രളയങ്ങൾ, ആഗോളതാപനം, ജലദൗർലഭ്യം എന്നിവയെല്ലാം ഭൂമി ഓരോ നിമിഷവും ഇല്ലാതാകുന്നതിൻ്റെ ലക്ഷണങ്ങളാണ്. വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടൽ, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് ലോക പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാമുഖ്യമാണുള്ളത്. 1972-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്.
ALSO READ: വണ്ടികൾക്ക് വിലക്കുള്ള ഏക ഹിൽ സ്റ്റേഷൻ; മഴയത്ത് മതേരാനിലേക്കൊരു യാത്ര പോയാലോ
ഈ ദിവസം നമ്മൾ ഏറ്റവും പ്രധാനമായി ഓർക്കേണ്ടത് പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ ആചരണം കൊണ്ട് മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നിത്യജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഭൂമിയെ സംരക്ഷിക്കാൻ നമുക്കാകണം. മരങ്ങൾ നട്ടുവളർത്തുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും കുടിവെള്ളം പാഴാക്കാതിരിക്കുകയും ചെയ്യുക. മഴവെള്ള സംഭരണികൾ നിർമ്മിച്ച് ഭൂഗർഭ ജലനിരപ്പ് ഉയർത്തുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളില്ലെന്നും സ്വയം പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതിലൂടെ ഭൂമിയെ വരുംതലമുറയ്ക്കായി നമുക്ക് കാത്തു സൂക്ഷിക്കാം.
‘ഭൂമിയെ കാക്കാം ഒരു മനസ്സോടെ’ എന്ന ലക്ഷ്യത്തോടെ ഈ പരിസ്ഥിതി ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയ വഴിയും വാട്സാപ്പ് വഴിയും പങ്കുവെക്കാൻ പറ്റിയ ആശംസകളും സന്ദേശങ്ങളും താഴെ നൽകുന്നു.
ലോക പരിസ്ഥിതി ദിന ആശംസകൾ
“പ്രകൃതി നമുക്ക് തന്ന കനിവിനെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുമെന്ന് ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ!”
“ഒരു തൈ നടാം പ്രകൃതിക്കായി, ഒരല്പം കരുതൽ നൽകാം നാളേയ്ക്കായി. ഹരിതാഭമായ പ്രകൃതിക്കായി നമുക്ക് ഒന്നിച്ച് കൈകോർക്കാം. പരിസ്ഥിതി ദിനാശംസകൾ!”
“ഭൂമിയെ കാക്കാം ഒരു മനസ്സോടെ… പ്രകൃതിയെ സ്നേഹിക്കാം, ജീവനെ നിലനിർത്താം. ഏവർക്കും ഹൃദയം നിറഞ്ഞ ലോക പരിസ്ഥിതി ദിനാശംസകൾ!”
“ഒരു തൈ നടാം ഭൂമിയെന്ന അമ്മയ്ക്കായി… ഹൃദയം നിറഞ്ഞ ലോക പരിസ്ഥിതി ദിനാശംസകൾ!”
“ഒരു തൈ നടാം..ഒരു തണൽ നടാം..നടുനിവർക്കാനൊരു കുളിർനിഴൽ നടാം.. ലോക പരിസ്ഥിതി ദിനാശംസകൾ”
പരിസ്ഥിതി ദിന സന്ദേശങ്ങൾ
“പ്രകൃതിക്ക് മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും, എന്നാൽ അവന്റെ അത്യാഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയില്ല.” — മഹാത്മാഗാന്ധി
“മണ്ണും മരവും പുഴയും കിളികളും നമുക്കവകാശപ്പെട്ടതു മാത്രമല്ല, വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടവ കൂടിയാണ്.” —സുഗതകുമാരി
“പ്രകൃതിയിലേക്ക് പോകുന്ന ഓരോ യാത്രയിലും മനുഷ്യൻ അവനവനെത്തന്നെയാണ് കണ്ടെത്തുന്നത്.” — ജോൺ മ്യൂയിർ
“വൃക്ഷങ്ങൾ ഭൂമി സ്വർഗ്ഗത്തിലേക്ക് അയക്കുന്ന നിശബ്ദമായ അപേക്ഷകളാണ്.”— രവീന്ദ്രനാഥ ടാഗോർ
English Summary:
Every year on June 5, millions of people across the globe come together to celebrate World Environment Day. In This World Environment Day, best Malayalam messages, slogans, and quotes here.