Knee Pain: പ്രായം 25, പക്ഷെ മുട്ടിന് 60-ൻ്റെ വേദന! ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക; സർജൻ പറയുന്നു
Knee Pain in Youth: മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന ഭൂരിഭാഗം യുവജനങ്ങളെയും ഇന്ന് അലട്ടുന്ന പ്രധാന പ്രശ്നമാണ് കടുത്ത മുട്ടുവേദന. പ്രായം 25 ആണെങ്കിലും മുട്ടുകളുടെ ആരോഗ്യം 60 കഴിഞ്ഞവരുടേത് പോലെയാകുന്നതിൻ്റെ പ്രധാന കാരണങ്ങൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ്. അത്തരത്തിൽ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്നത് വഴി നമ്മുടെ മുട്ടുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഈ ചെറുപ്പത്തിലേ മുട്ടുവേദനയോ? എന്ന് ചോദിച്ച് പലരും നമ്മെ കളിയാക്കുമ്പോൾ യാഥാർത്ഥ്യം എന്താണെന്ന് ചില സാഹചര്യങ്ങളിൽ നമുക്ക് പോലും തിരിച്ചറിയാനായില്ലെന്ന് വരാം. 20-കളിലും 30-കളിലും ഉള്ള യുവാക്കളിലും യുവതികളിലും ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒന്നാണ് മുട്ടുവേദന. മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന ഭൂരിഭാഗം യുവജനങ്ങളെയും ഇന്ന് അലട്ടുന്ന പ്രധാന പ്രശ്നമാണ് കടുത്ത മുട്ടുവേദന. പ്രായം 25 ആണെങ്കിലും മുട്ടുകളുടെ ആരോഗ്യം 60 കഴിഞ്ഞവരുടേത് പോലെയാകുന്നതിൻ്റെ പ്രധാന കാരണങ്ങൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ്. അത്തരത്തിൽ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്നത് വഴി നമ്മുടെ മുട്ടുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഓർത്തോപീഡിക് സർജനായ ഡോ. ആശയ് ബി മോഡിയാണ് മുട്ടുവേദനയുടെ യഥാർത്ഥ കാരണം ഇവിടെ വ്യക്തമാക്കുന്നത്.
ALSO READ: മനോഹരമായ കൺപീലികൾ വേണോ? വെറും രണ്ടാഴ്ച ഇങ്ങനെ ചെയ്തുനോക്കൂ…
പേശികളുടെ ബലക്കുറവ്
ഇരുന്ന് ജോലി ചെയ്യുമ്പോൾ തുടയിലെ മുൻഭാഗത്തെ പേശികളും പിൻഭാഗത്തെ പേശികളും അനക്കമില്ലാതെ കുറെ സമയം ഇരിക്കുന്നു. പേശികൾക്ക് ബലക്കുറവും മുറുക്കവും ഉണ്ടാകുമ്പോൾ ശരീരത്തിൻ്റെ മുഴുവൻ ഭാരവും താങ്ങേണ്ടി വരുന്നത് മുട്ടിലെ ജോയിൻ്റുകളാണ്. അതിനാൽ ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ മുട്ടിന് കഠിനമായ വേദന ഉണ്ടായേക്കും.
വിറ്റാമിൻ ഡി3, ബി12 കുറവ്
എസി മുറികളിലെ ഇരുപ്പും വെയിൽ കൊള്ളാത്ത ജീവിതശൈലിയും കാരണം വിറ്റാമിൻ ഡി3-യുടെ അളവ് ശരീരത്തിൽ കുത്തനെ കുറയുന്നു. ഇത് എല്ലുകളുടെ സാന്ദ്രത കുറയ്ക്കുകയും നേരിയ സമ്മർദ്ദം ഉണ്ടാകുമ്പോൾ പോലും വലിയ വേദനയായി അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു.
മുട്ടുവേദനയ്ക്കുള്ള പരിഹാരം എന്തെല്ലാം?
- ഒരു കാരണവശാലും എത്ര ജോലിത്തിരക്കാണെങ്കിലും മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കരുത്. ഓരോ 45 മിനിറ്റ് ഇരിക്കുമ്പോഴും എഴുന്നേറ്റ് 1 മിനിറ്റ് നടക്കുകയോ കാലുകൾ മുന്നോട്ട് നീട്ടി നിവർത്തിപ്പിടിക്കുകയോ ചെയ്യുക. ഇത് മുട്ടുകളിലെ രക്തയോട്ടം കൂട്ടുകയും സൈനോവിയൽ ദ്രാവകം കൃത്യമായി ചലിക്കാൻ സഹായിക്കുകയും ചെയ്യും.
- കസേരയിലിരിക്കുമ്പോൾ നിങ്ങളുടെ ഇടുപ്പും മുട്ടുകളും 90 ഡിഗ്രി കോണിൽ ആയിരിക്കണം. കാലുകൾ കസേരയ്ക്കുള്ളിലേക്ക് മടക്കിവെച്ച് ഇരിക്കുന്നത് മുട്ടിലെ സമ്മർദ്ദം ഇരട്ടിയാക്കുന്നു. പാദങ്ങൾ തറയിൽ കൃത്യമായി ഉറച്ചുനിൽക്കുന്ന രീതിയിൽ കസേരയുടെ ഉയരം ക്രമീകരിക്കാനും ശ്രദ്ധിക്കുക. കാലുകൾ തൂക്കിയിട്ട് ഒരിക്കലും ഇരിക്കരുത്.
- തുടയിലെ പേശികളെ ശക്തിപ്പെടുത്തുന്ന ലളിതമായ വ്യായാമങ്ങൾ വീട്ടിൽ തന്നെ ദിവസവും 5 മിനിറ്റെങ്കിലും ചെയ്യുക. കസേരയിലിരിക്കുമ്പോൾ തന്നെ കാലുകൾ നിലത്തിന് സമാന്തരമായി നേരെ മുന്നോട്ട് നീട്ടി 10 സെക്കൻഡ് പിടിക്കുക, ശേഷം താഴേക്ക് വെക്കുക. ഇത് മുട്ടിന് ചുറ്റുമുള്ള പേശികൾക്ക് മികച്ച ബലം നൽകും.
- നമ്മുടെ ശരീരഭാരം ഒരു കിലോ കൂടുമ്പോൾ മുട്ടുകൾക്ക് താങ്ങേണ്ടി വരുന്നത് അധിക ഭാരമാണ്. അതിനാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും നടത്തത്തിലൂടെയും അമിതവണ്ണം ഉണ്ടാകാതെ സൂക്ഷിക്കുക. കൃത്യമായ വ്യായാമവും ചെയ്യാൻ ശ്രദ്ധിക്കണം. അമിതമായിട്ടുള്ള ഭക്ഷണശീലം ഒഴിവാക്കണം. ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അമിതമായ ഭക്ഷണരീതി ആപത്താണ്.
English Summary:
Discover the hidden lifestyle traps damaging your joints early and explore easy, evidence-based preventive methods. Orthopedic surgeon breaks down the ultimate reason behind the alarming rise of knee pain in today’s youth.