AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Matheran Travel: വണ്ടികൾക്ക് വിലക്കുള്ള ഏക ഹിൽ സ്റ്റേഷൻ; മഴയത്ത് മതേരാനിലേക്കൊരു യാത്ര പോയാലോ

Matheran Monsoon Travel Tips: മുംബൈയിൽ നിന്നും പൂനെയിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഈ മലയോര പ്രദേശം വെറുമൊരു ഹിൽ സ്റ്റേഷൻ മാത്രമല്ല. ഇന്ത്യയിലെ, പച്ചപ്പ് നിറഞ്ഞ, വായുമലിനീകരണം എന്താണെന്ന് പോലും അറിയാത്ത ഒരേയൊരു ഹിൽ സ്റ്റേഷനാണ് മതേരാൻ. കാരണം വേറൊന്നുമല്ല, ഈ പ്രദേശത്ത് വണ്ടികൾക്ക് കയറി ചെല്ലാൻ അനുവാദമില്ല. ഹോണടിയുടെ ബഹളങ്ങളോ കരിപ്പുകയോ ഇല്ലാതെ, കോടമഞ്ഞും തോരാത്ത മഴയും ടോയ് ട്രെയ്ൻ യാത്രയിലൂടെയും മറ്റും മതേരാനിലെ മഴക്കാല കാഴ്ചകൾ കാണാൻ പോയാലോ.

Matheran Travel: വണ്ടികൾക്ക് വിലക്കുള്ള ഏക ഹിൽ സ്റ്റേഷൻ; മഴയത്ത് മതേരാനിലേക്കൊരു യാത്ര പോയാലോ
MatheranImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Jun 2026 | 09:03 PM

മഴക്കാലത്തെ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരൊറ്റ മൈൻഡിൽ പോകാൻ പറ്റിയ സ്വർഗ്ഗഭൂമിയാണ് മഹാരാഷ്ട്രയിലെ മതേരാൻ (Matheran). മുംബൈയിൽ നിന്നും പൂനെയിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഈ മലയോര പ്രദേശം വെറുമൊരു ഹിൽ സ്റ്റേഷൻ മാത്രമല്ല. ഇന്ത്യയിലെ, പച്ചപ്പ് നിറഞ്ഞ, വായുമലിനീകരണം എന്താണെന്ന് പോലും അറിയാത്ത ഒരേയൊരു ഹിൽ സ്റ്റേഷനാണ് മതേരാൻ. കാരണം വേറൊന്നുമല്ല, ഈ പ്രദേശത്ത് വണ്ടികൾക്ക് കയറി ചെല്ലാൻ അനുവാദമില്ല. ഹോണടിയുടെ ബഹളങ്ങളോ കരിപ്പുകയോ ഇല്ലാതെ, കോടമഞ്ഞും തോരാത്ത മഴയും ടോയ് ട്രെയ്ൻ യാത്രയിലൂടെയും മറ്റും മതേരാനിലെ മഴക്കാല കാഴ്ചകൾ കാണാൻ പോയാലോ.

ALSO READ: കാലവർഷം ദാ എത്തി! യാത്രയ്ക്ക് മുമ്പ് ഈ സാധനങ്ങൾ പാക്ക് ചെയ്യാൻ മറക്കരുത്; ശ്രദ്ധിക്കുക

മതേരാനിൽ വണ്ടികൾക്ക് വിലക്ക്

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മതേരാനെ ഒരു എക്കോ-സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മതേരാന്റെ അതിർത്തിയായ ‘ദസ്തൂരി പോയിൻ്റ്’ (Dasturi Point) കഴിഞ്ഞാൽ അങ്ങോട്ട് ഒരു മോട്ടോർ വാഹനത്തിനും പോലും പ്രവേശിക്കാനാകില്ല. നിങ്ങൾ സ്വന്തം വണ്ടിയിലോ ടാക്സിയിലോ പോയാലും ദസ്തൂരി പോയിൻ്റിൽൽ വണ്ടി പാർക്ക് ചെയ്യണം. അവിടെ നിന്ന് മതേരാൻ ടൗണിലേക്ക് 3 കിലോമീറ്ററോളം ദൂരമുണ്ട്. ഈ ദൂരം സഞ്ചരിക്കാൻ മൂന്ന് വഴികളുണ്ട്. ഒന്ന് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കാട്ടിലൂടെ നടക്കുക, കുതിരപ്പുറത്ത് യാത്ര ചെയ്യുക, മനുഷ്യർ വലിക്കുന്ന റിക്ഷകളെ ആശ്രയിക്കുക ഇതാണ് ആ മൂന്ന് വഴികൾ.

കോടമഞ്ഞിലൂടെ ഒരു ടോയ് ട്രെയിൻ യാത്ര

മതേരാനിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ ഹെറിറ്റേജ് ടോയ് ട്രെയിൻ യാത്ര ആണ്. മലനിരകളെ ചുറ്റിപ്പിണഞ്ഞ് പോകുന്ന ഈ തീവണ്ടിയിൽ ഇരുന്നുകൊണ്ട് മഴക്കാഴ്ചകൾ കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്. ശക്തമായ മഴയുള്ള ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ നെരാലിൽ നിന്നുള്ള മെയിൻ ടോയ് ട്രെയിൻ സർവീസ് നിർത്തിവെക്കാറുണ്ട്. എങ്കിലും, ദസ്തൂരി പോയിൻ്റിനടുത്തുള്ള അമൻ ലോഡ്ജ് മുതൽ മതേരാൻ സ്റ്റേഷൻ വരെയുള്ള ഷട്ടിൽ ടോയ് ട്രെയിൻ സർവീസുകൾ മഴക്കാലത്തും സർവീസ് നടത്താറുണ്ട്.

കണ്ടിരിക്കേണ്ട പ്രധാന കാഴ്ച്ചകൾ

ലൂയിസ പോയിന്റ്: മതേരാനിലെ ഏറ്റവും പ്രശസ്തമായ പോയിൻ്റാണിത്. മഴക്കാലത്ത് പ്രകൃതി ഒരുക്കുന്ന പച്ചപ്പും താഴ്‌വാരങ്ങളിലെ വെള്ളച്ചാട്ടങ്ങളും ഇവിടെ നിന്ന് വ്യക്തമായി കാണാനാകും. ഇവിടുത്തെ ‘റിവേഴ്സ് വാട്ടർ ഫാൾ’ മഴക്കാലത്തെ ഏറ്റവും വലിയ ഒരു അത്ഭുതമാണ്.

ഷാർലറ്റ് തടാകം: മതേരാന് കുടിവെള്ളം നൽകുന്ന മനോഹരമായ തടാകമാണിത്. മഴയത്ത് കോടമഞ്ഞ് വന്ന് തടാകത്തെ മൂടുന്ന കാഴ്ച ക്യാമറകളിൽ പകർത്താൻ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

പനോരമ പോയിൻ്റ്: ചുറ്റുമുള്ള മലനിരകളുടെ 360 ഡിഗ്രി ദൃശ്യം സമ്മാനിക്കുന്ന ഒരിടം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ പാതയാണിത്.

മഴക്കാലയാത്രയിൽ ശ്രദ്ധിക്കേണ്ടത്

മതേരാനിലെ മണ്ണ് ചുവന്ന മണ്ണാണ്. മഴ പെയ്യുമ്പോൾ ഇത് നല്ലതുപോലെ വഴുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ട്രെക്കിംഗിന് അനുയോജ്യമായ, പാദരക്ഷകൾ ശ്രദ്ധിക്കുക.

മതേരാനിൽ എപ്പോൾ വേണമെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കുടയേക്കാൾ നല്ലത് റെയിൻകോട്ട് ആയിരിക്കും. ഫോണും ക്യാമറയും നനയാതിരിക്കാൻ വാട്ടർപ്രൂഫ് പൗച്ചുകൾ കരുതുക.

English Summary:

Check out our ultimate 2026 Matheran monsoon travel guide. Discover how to plan your weekend trip from Mumbai or Pune, updated Dasturi Point parking rules and shuttle toy train availability in rainy season.

Follow Us