8-ാം ശമ്പള കമ്മീഷൻ: ശമ്പളം മാത്രമല്ല, പെൻഷനും കൂടും! ജീവനക്കാരുടെ ആവശ്യങ്ങൾ ഇതെല്ലാം... | 8th Pay Commission Update, Salary and Pension Demands Revealed Malayalam news - Malayalam Tv9

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: ശമ്പളം മാത്രമല്ല, പെൻഷനും കൂടും! ജീവനക്കാരുടെ ആവശ്യങ്ങൾ ഇതെല്ലാം…

Published: 

05 Aug 2026 | 12:27 PM

8th Pay Commission Updates: പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. എട്ടാം ശമ്പള പരിഷ്കരണം ജനുവരി മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ ശമ്പള പരിഷ്കരണത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

1 / 5
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. എട്ടാം ശമ്പള പരിഷ്കരണം ജനുവരി മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, കമ്മീഷൻ രൂപീകരിക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ ശമ്പള പരിഷ്കരണത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കും. (Image Credit source: Getty Images)

2 / 5
അടിസ്ഥാന ശമ്പളം, വീടുവാടക അലവൻസ്, കുടുംബ യൂണിറ്റ്, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങി വിവിധ ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം. ഇത് 26,000 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. ഇതിനായി ഫിറ്റ്‌മെന്റ് ഫാക്ടറിൽ അനുയോജ്യമായ മാറ്റം വരുത്തേണ്ടതുണ്ട്.

3 / 5
നിലവിൽ നൽകി വരുന്ന 3% വാർഷിക ഇൻക്രിമെന്റ് 6% ആയി ഉയർത്തണം എന്നതാണ് ജീവനക്കാരുടെ സംഘടനകളുടെ മറ്റൊരു ആവശ്യം. ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കിൽ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിലും ദീർഘകാല സമ്പാദ്യത്തിലും വൻ വർദ്ധനവ് ഉണ്ടാകും.

4 / 5
രാജ്യത്തെ പ്രധാന നഗരങ്ങളിൽ വാടക നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ വീട്ടുവാടക അലവൻസ് (HRA) നിരക്കുകളിൽ വൻ വർധനവ് വരുത്തണമെന്ന് നാഷണൽ കൗൺസിൽ – ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്.

5 / 5
അടിസ്ഥാന ശമ്പളം കൂടിയാൽ അതിനനുസരിച്ച് പെൻഷൻ തുകയിലും മാറ്റമുണ്ടാകും. കൂടാതെ, കേന്ദ്ര സർക്കാർ നിലവിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള ഏകീകൃത പെൻഷൻ പദ്ധതി, പഴയ പെൻഷൻ പദ്ധതി  എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

Follow Us
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു