Kerala Weather Update: ശക്തമായ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ പ്രവചനം
Kerala Weather Update Today: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദവും ചുഴലിക്കാറ്റിൻ്റെ സാന്നിധ്യവും കാരണം സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം (Kerala Weather Update Today). അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദവും ചുഴലിക്കാറ്റിൻ്റെ സാന്നിധ്യവും കാരണം സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഈ മാസം ഏഴാം തീയതി വരെ സംസ്ഥാനത്ത് നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ പത്തനംതിട്ട ജില്ലയിലും, ആറാം തീയതി ഇടുക്കി, എറണാകുളം ജില്ലയിലും, ഏഴാം തീയതി പത്തനംതിട്ട, കോട്ടയം ജില്ലയിലും യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് മുറസു (MURASU) കരയിൽ പ്രവേശിച്ചു
തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിൽ ശക്തമായ ചുഴലിക്കാറ്റായി മുറസു തുടരുകയാണ്. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഉച്ചയോടെ ചുഴലിക്കാറ്റായി ദുർബലപ്പെടാൻ സാധ്യത. ഇന്ന് അർധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. നീലിവിൽ ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ തീരദേശ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി, തെക്കൻ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.
ഇതിൻ്റെ സ്വാധീനഫലമായി നവംബർ 8 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് 24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ.വരെ സാധ്യത. ചില അവസരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുറസു’ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
വരും ദിവസങ്ങളിലെ കാലാവസ്ഥ
- 04 (ഇന്ന്- ബുധനാഴ്ച്ച): കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
- 05 (വ്യാഴം): പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
- 06 (വെള്ളി): ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
- 07 (ശനി): പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
English Summary:
IMD has issued a yellow alert across multiple districts in Kerala for November 4, due to low-pressure. Authorities have advised residents in coastal areas to exercise caution.