AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇസ്രയേലിൽ പ്രധാനമന്ത്രിയാകാൻ ട്രംപ്; 99% അംഗീകാരമെന്ന് അവകാശവാദം

Donald Trump Says He Could Become Israel PM if Americans Get Bored: ഇസ്രായേലില്‍ 99 ശതമാനം പിന്തുണയുണ്ടെന്ന അവകാശവാദത്തിന് തെളിവായി ഏതെങ്കിലും സര്‍വേയോ അഭിപ്രായ വോട്ടെടുപ്പ് വിവരങ്ങളോ ട്രംപ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയില്‍ ഭരണത്തോടുള്ള ജനങ്ങളുടെ സമീപനം ചര്‍ച്ചയാകുന്നതിനിടെയാണ് ഇസ്രായേലിലെ ജനപ്രീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇസ്രയേലിൽ പ്രധാനമന്ത്രിയാകാൻ ട്രംപ്; 99% അംഗീകാരമെന്ന് അവകാശവാദം
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 04 Nov 2026 | 06:04 AM

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് തന്നെ മടുത്താല്‍ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലില്‍ തനിക്ക് 99 ശതമാനം അംഗീകാരമുണ്ടെന്ന് അവകാശപ്പെട്ട ട്രംപ്, അമേരിക്കയില്‍ ജനപ്രീതി കുറഞ്ഞാല്‍ ഇസ്രായേലില്‍ പുതിയ രാഷ്ട്രീയ ജീവിതം ആരംഭിക്കാമെന്നായിരുന്നു തമാശയായി പറഞ്ഞത്. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ നവംബര്‍ മൂന്നിന് ഫോക്‌സ് ന്യൂസിന്റെ ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് തന്റെ ജനപ്രീതിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇസ്രായേലില്‍ തനിക്ക് 99 ശതമാനം അംഗീകാരമുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിങ് തന്റേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കക്കാര്‍ തന്നെ മടുത്താല്‍ ഇസ്രായേലിലേക്ക് മാറി പ്രധാനമന്ത്രിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇസ്രായേലില്‍ 99 ശതമാനം പിന്തുണയുണ്ടെന്ന അവകാശവാദത്തിന് തെളിവായി ഏതെങ്കിലും സര്‍വേയോ അഭിപ്രായ വോട്ടെടുപ്പ് വിവരങ്ങളോ ട്രംപ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയില്‍ ഭരണത്തോടുള്ള ജനങ്ങളുടെ സമീപനം ചര്‍ച്ചയാകുന്നതിനിടെയാണ് ഇസ്രായേലിലെ ജനപ്രീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

സഹായം അവസാനിപ്പിക്കും

ഇസ്രായേലിന് അമേരിക്ക നല്‍കിവരുന്ന ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക സഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുമെന്ന് ട്രംപ് അഭിമുഖത്തില്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നും മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനമെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന് ഇനി ഈ സാമ്പത്തിക സഹായം ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. സഹായം നിര്‍ത്തിയാലും ആവശ്യമുണ്ടെങ്കില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്നും ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് നല്‍കുന്ന സാമ്പത്തിക സഹായം ചില ഡെമോക്രാറ്റുകളും ഇടതുപക്ഷ രാഷ്ട്രീയക്കാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

Also Read: അമേരിക്കൻ ഭീഷണിക്കിടെ അണുബോംബ് ആക്രമണത്തെ അതിജീവിക്കാനുള്ള മാർഗ്ഗനിർദ്ദേശ വീഡിയോ പുറത്തുവിട്ട് ഇറാൻ

അമേരിക്കയില്‍ കുറഞ്ഞ അംഗീകാര റേറ്റിങ്

അമേരിക്കയില്‍ ട്രംപിന്റെ ജനപ്രീതി സംബന്ധിച്ച കണക്കുകള്‍ വ്യത്യസ്തമായ ചിത്രം നല്‍കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ട്രംപിന്റെ അംഗീകാര റേറ്റിങ് താഴ്ന്ന നിലയിലായിരുന്നു. സാമ്പത്തിക സ്ഥിതി, ജീവിതച്ചെലവ്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന അതൃപ്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകുന്നുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണയിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാനാകുമോ എന്നത് ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാണ്. ജനങ്ങളുടെ പിന്തുണ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഇസ്രായേലിലെ തന്റെ ജനപ്രീതിയെക്കുറിച്ച് ട്രംപ് വീണ്ടും പരാമര്‍ശിച്ചത്.

English Summary

Donald Trump joked that he could move to Israel and become its Prime Minister if Americans get tired of him. He also claimed to have 99 percent approval in Israel and announced plans to end the country’s annual $4 billion US financial aid.

Follow Us