30 വർഷത്തിനുശേഷം കശ്മീരിലെ വുളൻ തടാകത്തിൽ താമരക്കാലം | A lotus blooms in Kashmir’s Wular lake after 30 years, efforts by the Wular Conservation and Management Authority. Malayalam news - Malayalam Tv9

Lotus blooms in Kashmir: 30 വർഷത്തിനുശേഷം കശ്മീരിലെ വുളൻ തടാകത്തിൽ താമരക്കാലം

Updated On: 

13 Jul 2025 12:21 PM

A lotus blooms in Kashmir’s Wular lake: തടാകത്തിലേക്ക് മാലിന്യം എത്തുന്നത് തടയാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇത് പ്രദേശവാസികൾക്ക് വരുമാനവും പ്രകൃതിക്ക് പുതു ജീവനും നൽകുന്നു.

1 / 5കശ്മീരിലെ വുളർ തടാകം വീണ്ടും താമരപ്പൂക്കളാൽ നിറയുന്നു, 30 വർഷം മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ താമരകൾ പൂർണ്ണമായും നശിച്ചതിന് ശേഷമാണിത്.

കശ്മീരിലെ വുളർ തടാകം വീണ്ടും താമരപ്പൂക്കളാൽ നിറയുന്നു, 30 വർഷം മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ താമരകൾ പൂർണ്ണമായും നശിച്ചതിന് ശേഷമാണിത്.

2 / 5

വുളർ സംരക്ഷണ, മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കഠിനാധ്വാനമാണ് ഈ തിരിച്ചുവരവിന് പിന്നിൽ. തടാകത്തിലെ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതോടെ, മണ്ണിൽ ആഴത്തിൽ കുഴിച്ചുമൂടപ്പെട്ട താമര വിത്തുകൾക്ക് വീണ്ടും വളരാൻ സാധിച്ചു.

3 / 5

താമരത്തണ്ട് അധവാ നാദ്രു വിളവെടുക്കുന്നത് ഇവിടുത്തെ ഒരു പരമ്പരാഗത ഉപജീവനമാർഗ്ഗമാണ്. ഈ പുനരുജ്ജീവനം പ്രദേശവാസികൾക്ക് വലിയ സാമ്പത്തിക സഹായമാകും. 1992-ലെ വെള്ളപ്പൊക്കമാണ് തടാകത്തിലെ താമരകളെ ഇല്ലാതാക്കിയത്. "ഞങ്ങൾ ഈ ദൈവാനുഗ്രഹം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി," ഒരു പ്രദേശവാസി പറയുന്നു.

4 / 5

മണ്ണ് നീക്കം ചെയ്യാനുള്ള പദ്ധതി 2020-ൽ ആരംഭിച്ചു, കഴിഞ്ഞ വർഷം താമരകൾ വീണ്ടും വളരുന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു. ഇതോടെ അതോറിറ്റി കൂടുതൽ താമര വിത്തുകൾ തടാകത്തിൽ വിതറി.

5 / 5

തടാകത്തിലേക്ക് മാലിന്യം എത്തുന്നത് തടയാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇത് പ്രദേശവാസികൾക്ക് വരുമാനവും പ്രകൃതിക്ക് പുതു ജീവനും നൽകുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും