AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karun Nair: തിരിച്ചുവരവില്‍ തിളങ്ങാനായില്ല; കരുണിന് ലോര്‍ഡ്‌സ് നിര്‍ണായകം

Lord's Test crucial for Karun Nair: കരുണിന് ഒരു അവസരം കൂടി നല്‍കണമെന്ന് മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത് കരുണിന്റെ അവസാന അവസരമാണ്. നേരത്തെ അദ്ദേഹം ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. പിന്നീട് പുറത്തായി. ഇത് അന്യായമായിരുന്നുവെന്നും ചോപ്ര

jayadevan-am
Jayadevan AM | Published: 10 Jul 2025 09:47 AM
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയ കരുണ്‍ നായര്‍ക്ക് ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനും, രണ്ടാം ഇന്നിങ്‌സിലും 20 റണ്‍സിനും പുറത്തായി (Image Credits: PTI)

1 / 5
രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍സെടുത്ത താരം, രണ്ടാം ഇന്നിങ്‌സില്‍ എടുത്തത് 26 റണ്‍സ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും, ഇന്ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിലും താരം പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2 / 5
കരുണിന് ഒരു അവസരം കൂടി നല്‍കണമെന്ന് മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. ഇത് കരുണിന്റെ അവസാന അവസരമാണ്. നേരത്തെ അദ്ദേഹം ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. പിന്നീട് പുറത്തായി. ഇത് അന്യായമായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

3 / 5
മികച്ച പ്രകടനത്തിലൂടെ അദ്ദേഹം ടീമിലേക്ക് തിരികെയെത്തി. ക്രിക്കറ്റിനോട് തനിക്ക് രണ്ടാമതൊരു അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി. ആദ്യ രണ്ട് മത്സരങ്ങളിൽ, അദ്ദേഹം നന്നായി ബാറ്റ് ചെയ്യുമെന്ന് തോന്നിച്ചു. പക്ഷേ അദ്ദേഹം അധികം റൺസ് നേടിയില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

4 / 5
ഇന്ന് അവസരം കിട്ടിയാല്‍ കരുണിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ലോര്‍ഡ്‌സിലും നിരാശപ്പെടുത്തിയാല്‍ പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ താരം പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതകള്‍ മങ്ങും.

5 / 5