Gautam Gambhir: ടി20യില്‍ പുതിയ നയം രൂപീകരിച്ച പരിശീലകന്‍, ഗൗതം ഗംഭീറിന് പ്രശംസ
Aakash Chopra lauds Gautam Gambhir's coaching: ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതില്‍ ഗംഭീറിന് പങ്കില്ലെന്ന് ചോപ്ര വിലയിരുത്തി. ടി20 ടീമിലേക്ക് ഗില്‍ തിരികെയെത്തിയതിലും ഗംഭീറിന് പങ്കില്ലെന്നും, അതൊക്കെ സെലക്ടര്‍മാരുടെ ജോലിയാണെന്നും ചോപ്ര

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് ചൂണ്ടിക്കാട്ടിയാണ് പ്രശംസ (Image Credits: PTI)

ഇന്ത്യയുടെ ടി20 ക്രിക്കറ്റിന് ഗംഭീര്‍ പുതിയ വിഷന്‍ കൊണ്ടുവന്നുവെന്ന് ചോപ്ര പറഞ്ഞു. ടി20യില്‍ ഗംഭീര്‍ പുതിയ നയം രൂപീകരിച്ചെന്നും ചോപ്ര അഭിപ്രായപ്പെട്ടു (Image Credits: PTI)

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുന്നതിനിടെയാണ് ചോപ്ര ഗംഭീറിനെ പ്രശംസ കൊണ്ട് മൂടിയത്. ഗംഭീറിന്റെ ശൈലികള്‍ക്ക് അനുസൃതമായി ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍ എന്ന നിലയില്‍ എങ്ങനെ കളിക്കുമെന്ന കാണാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI)

എന്നാല്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതില്‍ ഗംഭീറിന് പങ്കില്ലെന്ന് ചോപ്ര വിലയിരുത്തി. ടി20 ടീമിലേക്ക് ഗില്‍ തിരികെയെത്തിയതിലും ഗംഭീറിന് പങ്കില്ലെന്നും, അതൊക്കെ സെലക്ടര്‍മാരുടെ ജോലിയാണെന്നും ചോപ്ര പറഞ്ഞു (Image Credits: PTI)

ലഭിച്ച സ്‌ക്വാഡിലെ കാരങ്ങളെ കളിപ്പിക്കുക എന്നതാണ് പരിശീലകന്റെ ജോലി. ഗില്‍ വൈസ് ക്യാപ്റ്റനാകുന്നതിലും, ഓപ്പണ്‍ ചെയ്യുന്നതിലും ഗംഭീറിന് പങ്കില്ലെന്നാണ് ചോപ്ര പറയുന്നത് (Image Credits: PTI)