Rahul Dravid: ദ്രാവിഡ് രാജിവച്ചതല്ല, പുറത്താക്കിയത് ! മുന്‍താരത്തിന്റെ കണ്ടുപിടിത്തം
AB de Villiers about Rahul Dravid: ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം രാജിവച്ചതു സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമാവുകയാണ്. ദ്രാവിഡ് പരിശീലക സ്ഥാനം രാജിവച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം രാജിവച്ചതു സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമാവുകയാണ്. ദ്രാവിഡ് പരിശീലക സ്ഥാനം രാജിവച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല (Image Credits: PTI)

ദ്രാവിഡിന് മറ്റൊരു 'വിശാലമായ' സ്ഥാനം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചെന്ന് ഫ്രാഞ്ചെസി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ദ്രാവിഡിനെ ഫ്രാഞ്ചെസി പുറത്താക്കിയിരിക്കാമെന്ന നിരീക്ഷണം പങ്കുവയ്ക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എബി ഡി വില്ലിയേഴ്‌സ് (Image Credits: PTI)

ഫ്രാഞ്ചെസി വാഗ്ദാനം ചെയ്ത സ്ഥാനം സ്വീകരിക്കാത്തതുകൊണ്ട് ദ്രാവിഡിനെ പുറത്താക്കിയതാകാമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. മാനേജ്‌മെന്റിന്റെ തീരുമാനമാണെന്ന് തോന്നുന്നു. ടീമിൽ കൂടുതൽ വിശാലമായ ഒരു പങ്ക് വഹിക്കാനുള്ള ഓപ്ഷൻ അവർ അദ്ദേഹത്തിന് നൽകി (Image Credits: PTI)

അദ്ദേഹം അത് നിരസിച്ചു. ഡഗൗട്ടിൽ തുടരാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, മറ്റൊരു സ്ഥാനത്തില്‍ ദ്രാവിഡ് അസ്വസ്ഥനായിരുന്നിരിക്കാം എന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു (Image Credits: PTI)

ഇതേക്കുറിച്ച് അദ്ദേഹം ഭാവിയില്‍ സംസാരിച്ചേക്കാമെന്നും, അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ടീമില്‍ കാല്‍പാടുകള്‍ അവശേഷിപ്പിച്ചാണ് ദ്രാവിഡ് പോകുന്നതെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു (Image Credits: PTI)