ഇന്ത്യയുടെ റൺ മെഷീൻ! ടി20യിൽ തകര്‍പ്പന്‍ റെക്കോഡുമായി അഭിഷേക് ശര്‍മ | Abhishek Sharma Becomes Second-Fastest to 6,000 T20 Runs by Balls Faced Malayalam news - Malayalam Tv9

Abhishek Sharma: ഇന്ത്യയുടെ റൺ മെഷീൻ! ടി20യിൽ തകര്‍പ്പന്‍ റെക്കോഡുമായി അഭിഷേക് ശര്‍മ

Published: 

14 Sep 2026 | 05:52 PM

Abhishek Sharma Record: നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ 6,000 ടി20 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ ബാറ്ററായി ഇന്ത്യന്‍ ഓപ്പണര്‍ മാറി. 3,420 പന്തുകളിൽ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ന്യൂസിലൻഡിന്റെ ഫിൻ അല്ലെൻ മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്.

1 / 5
ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോഡുമായി അഭിഷേക് ശര്‍മ. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ 6,000 ടി20 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ ബാറ്ററായി ഇന്ത്യന്‍ ഓപ്പണര്‍ മാറി. 3,420 പന്തുകളിൽ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ന്യൂസിലൻഡിന്റെ ഫിൻ അല്ലെൻ മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത് (Image Credit Source: PTI).

2 / 5
3,386 പന്തുകളിൽ നിന്നാണ് അല്ലെന്‍ ഈ നേട്ടം തികച്ചത്. ടി20യില്‍ അഗ്രസീവ് ബാറ്റിങിന് പേരുകേട്ട താരമാണ് അഭിഷേക്. ഈ നേട്ടം തികച്ച താരങ്ങളില്‍ ഫിന്‍ അല്ലെനും, അഭിഷേകിനും പിന്നിലുള്ളത് ആന്ദ്രെ റസല്‍, ടിം ഡേവിഡ്, വില്‍ ജാക്‌സ്, ഫിള്‍ സാള്‍ട്ട് തുടങ്ങിയ താരങ്ങളാണ്.

3 / 5
3550 പന്തുകളില്‍ നിന്ന് 6000 തികച്ച റസലാണ് മൂന്നാമത്. 3681 പന്തുകളില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട ടിം ഡേവിഡ് നാലാമതുണ്ട്. വില്‍ജാക്‌സും, ഫിള്‍ സാള്‍ട്ടും ഈ നേട്ടം തികയ്ക്കാന്‍ നേരിട്ടത് 3857 പന്തുകള്‍ വീതം. ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ താരവും അഭിഷേകാണ്.

4 / 5
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. 32 പന്തില്‍ 82 റണ്‍സ് അടിച്ചുകൂട്ടി. ഏഴു വീതം ഫോറും സിക്‌സും അടിച്ചു. അഭിഷേകായിരുന്നു കളിയിലെ താരം.

5 / 5
256.25 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സമീപകാലത്ത് മോശം ഫോമിന്റെ പേരില്‍ അഭിഷേക് വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും താരം മറുപടി നല്‍കി. വരും മത്സരങ്ങളിലും ഫോം നിലനിര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്