AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UGC NET Dec 2026: യുജിസി നെറ്റിന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി നീട്ടി

NTA extends UGC NET December 2026 application deadline till Oct 31: യുജിസി നെറ്റ്‌ ഡിസംബർ 2026 പരീക്ഷയ്‌ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി എന്‍ടിഎ നീട്ടി. ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവര്‍ക്ക്‌ പിഴയൊന്നും കൂടാതെ ഒക്ടോബർ 31-ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തവര്‍ക്ക് ഏറെ സഹായകരമാണ് ഈ തീരുമാനം.

UGC NET Dec 2026: യുജിസി നെറ്റിന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി നീട്ടി
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 29 Oct 2026 | 09:33 PM

യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (യുജിസി നെറ്റ്‌) ഡിസംബർ 2026 പരീക്ഷയ്‌ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) നീട്ടി. ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവര്‍ക്ക്‌ ഔദ്യോഗിക പോർട്ടലായ ugcnet.nta.nic.in വഴി പിഴയൊന്നും കൂടാതെ ഒക്ടോബർ 31-ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 27-ന് പുറപ്പെടുവിച്ച പബ്ലിക് നോട്ടീസിലൂടെയാണ്‌ സമയപരിധി നീട്ടിയ വിവരം എന്‍ടിഎ അറിയിച്ചത്. അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തവര്‍ക്ക് ഏറെ സഹായകരമാണ് ഈ തീരുമാനം.

അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ പുതിയ സമയപരിധിക്ക് മുമ്പുതന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ അറിയിപ്പുകൾക്കും അപ്‌ഡേറ്റുകൾക്കുമായി എന്‍ടിഎ വെബ്‌സൈറ്റായ nta.ac.in പതിവായി സന്ദര്‍ശിക്കണം.

എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തു?

ഒക്ടോബർ 25 വരെ ആകെ 5,50,048 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 3,73,419 പേർ അപേക്ഷാ നടപടികൾ പൂർത്തിയാക്കുകയും പരീക്ഷാ ഫീസ് അടയ്ക്കുകയും ചെയ്തതായി എന്‍ടിഎ അറിയിച്ചു. ഇൻഫർമേഷൻ ബുള്ളറ്റിനിലും മുൻ നോട്ടീസുകളിലും പരാമർശിച്ചിട്ടുള്ള മറ്റ് എല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുമെന്ന് എന്‍ടിഎ വ്യക്തമാക്കി.

ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്‌) നേടുന്നതിനും, അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിനും, പിഎച്ച്‌ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുമുള്ള യോഗ്യത നിർണ്ണയിക്കുന്നതിനാണ് യുജിസി നെറ്റ്‌ പരീക്ഷ നടത്തുന്നത്.

Also Read: UGC NET December 2026: നെറ്റ് അപേക്ഷയിൽ ലൈവ് ഫോട്ടോ എങ്ങനെ കൃത്യമായി അപ്‌ലോഡ് ചെയ്യാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

റിസര്‍ച്ച് ഫെല്ലോഷിപ്പ് ആഗ്രഹിക്കുന്നവര്‍ക്ക്‌ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷയിലൂടെ ജെആര്‍എഫിന്‌ യോഗ്യത നേടാം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായി അക്കാദമിക് കരിയർ ആഗ്രഹിക്കുന്നവര്‍ക്കുള്ള പരീക്ഷ കൂടിയാണിത്.

പുതുക്കിയ തീയതികൾ

  • ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ഒക്ടോബർ 31, രാത്രി 11:50 വരെ.
  • പരീക്ഷാ ഫീസ് വിജയകരമായി അടയ്ക്കാനുള്ള അവസാന തീയതി: 2026 ഒക്ടോബർ 31, രാത്രി 11:50 വരെ.

അപേക്ഷ വിജയകരമായി സമർപ്പിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാൻ അപേക്ഷകര്‍ ഈ രണ്ട് നടപടികളും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. അതിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ വിവരങ്ങൾ, അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകൾ എന്നിവ അറിയാൻ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക ഇൻഫർമേഷൻ ബുള്ളറ്റിൻ പരിശോധിക്കേണ്ടതാണ്.

English Summary

The NTA has extended the UGC NET December 2026 application deadline to October 31. Candidates can submit their forms and pay the examination fee online until 11:50 PM. Over 5.5 lakh candidates registered, with 3.73 lakh completing their applications by October 25. The exam determines eligibility for JRF, Assistant Professor posts, and PhD admissions.

Follow Us