AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

17 ബില്യൺ ഡോളർ മൂല്യം! അമേരിക്കൻ ഭീമന്മാരെയും വീഴ്ത്തി മുംബൈ ഇന്ത്യൻസ്

Mumbai Indians IPL Valuation 2026: ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചെസിയായി മുംബൈ ഇന്ത്യന്‍സ്. സ്‌പോർട്ടികോയാണ് ഇതുസംബന്ധിച്ച് വാല്യുവേഷന്‍ പഠനം നടത്തിയത്. 2.1 ബില്യൺ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളെ പിന്നിലാക്കിയാണ് മുംബൈ ഒന്നാമതെത്തിയത്.

Jayadevan AM
Jayadevan AM | Published: 29 Oct 2026 | 08:50 PM
ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചെസിയായി മുംബൈ ഇന്ത്യന്‍സ്. സ്‌പോർട്ടികോയാണ് ഇതുസംബന്ധിച്ച് വാല്യുവേഷന്‍ പഠനം നടത്തിയത്. 2.1 ബില്യൺ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (1.85 ബില്യൺ ഡോളർ), ചെന്നൈ സൂപ്പർ കിങ്സ് (1.75 ബില്യൺ ഡോളർ) എന്നീ ടീമുകളെ പിന്നിലാക്കിയാണ് മുംബൈ ഒന്നാമതെത്തിയത് (Image Credit Source: PTI).

1 / 5
അമേരിക്കയിലെ മുൻനിര പ്രൊഫഷണൽ സ്പോർട്സ് ഫ്രാഞ്ചൈസികളേക്കാൾ മുന്നിലാണ് മുംബൈയെന്നതാണ് ശ്രദ്ധേയം. ബേസ്‌ബോൾ ടീമായ ഡെട്രോയിറ്റ് ടൈഗേഴ്സിന് 2.08 ബില്യൺ ഡോളറും, ഐസ് ഹോക്കി ടീമായ വാൻകൂവർ കാനക്‌സിന് 2.05 ബില്യൺ ഡോളറുമാണ് മൂല്യം കണക്കാക്കപ്പെടുന്നത്. 2008-ൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 111.9 മില്യൺ ഡോളർ മുടക്കിയാണ് മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കിയത്.

2 / 5
ആദ്യത്തെ എട്ട് ടീമുകളിൽ വച്ച് ഏറ്റവും വിലകൂടിയ ടീമായിരുന്നു അന്ന് മുംബൈ. എന്നാൽ ഇന്ന് മുംബൈ ഇന്ത്യൻസിന്റെ മൂല്യം അതിന്റെ തുടക്കത്തിലെ ലേലത്തുകയേക്കാൾ ഏകദേശം 19 മടങ്ങായി വര്‍ധിച്ചു. അടുത്ത വർഷം മുതൽ നൈക്കി ടീമിന്റെ ഔദ്യോഗിക കിറ്റ് പാർട്ണറായി മാറുമെന്നാണ് റിപ്പോര്‍ട്ട്. 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നൈക്കി ബ്രാൻഡ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.

3 / 5
1.5 ബില്യൺ ഡോളർ മൂല്യമുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് ഐപിഎല്ലിൽ ഏറ്റവും കുറഞ്ഞ മൂല്യമുള്ള ഫ്രാഞ്ചൈസി. മുംബൈയേക്കാൾ 600 മില്യൺ ഡോളർ മാത്രം കുറവ്.  ഐപിഎല്ലിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള ടീമും ഏറ്റവും കുറഞ്ഞ മൂല്യമുള്ള ടീമും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ലീഗിലെ 10 ടീമുകളുടെ ആകെ മൂല്യം ഏകദേശം 17 ബില്യൺ ഡോളറാണ്. അതായത് ഒരു ടീമിന് ശരാശരി 1.7 ബില്യൺ ഡോളർ മൂല്യമുണ്ട്.

4 / 5
ഐപിഎല്ലിലെ ആദ്യത്തെ എട്ട് ഫ്രാഞ്ചൈസികൾ ആകെ 723.59 ദശലക്ഷം ഡോളറിനാണ് വിറ്റഴിക്കപ്പെട്ടത്. അതായത് ഒരു ഫ്രാഞ്ചൈസിക്ക് ശരാശരി 90 ദശലക്ഷം ഡോളർ വീതം. ഉടമകൾ ഈ തുക മുഴുവൻ ഒറ്റയടിക്ക് നൽകുകയായിരുന്നില്ല. മറിച്ച് 10 വർഷം കൊണ്ട് പ്രതിവർഷം ലേലത്തുകയുടെ 10% വീതമാണ് അടച്ചുതീർത്തത്.

5 / 5
Follow Us