AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വ്യാഴം ചിങ്ങം രാശിയിലേക്ക്! ഈ രാശികൾ പണമിടപാട് നടത്തുമ്പോൾ സൂക്ഷിക്കുക

ഈ സാഹചര്യത്തിൽ വ്യാഴം ഒക്ടോബർ 31ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ അസാധാരണ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ തിളക്കം കൊണ്ടുവരുമെങ്കിലും ചില രാശിക്കാർ തൊഴിൽ പണം തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം. പഞ്ചാം​ഗം പ്രകാരം ഒക്ടോബർ 31ന് വ്യാഴം ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു.........

വ്യാഴം ചിങ്ങം രാശിയിലേക്ക്! ഈ രാശികൾ പണമിടപാട് നടത്തുമ്പോൾ സൂക്ഷിക്കുക
Jupiter Transit Lucky Zodiac SignsImage Credit source: Tv9 Network
Ashli C
Ashli C | Published: 29 Oct 2026 | 09:20 PM

ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിൽ അതിന്റെ രാശി മാറുകയും മനുഷ്യജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അത്തരത്തിൽ ഗ്രഹങ്ങളിൽ ദേവന്മാരുടെ ഗുരുവായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ധനു, മീനം രാശിക്കാരുടെ അധിപനായ വ്യാഴം അറിവ്, സമ്പത്ത്, വിവാഹം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്.

അത്തരത്തിൽ വ്യാഴം ഇപ്പോൾ കർക്കിടക രാശിയിലാണ്. ഈ സാഹചര്യത്തിൽ വ്യാഴം ഒക്ടോബർ 31ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ അസാധാരണ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ തിളക്കം കൊണ്ടുവരുമെങ്കിലും ചില രാശിക്കാർ തൊഴിൽ പണം തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം. പഞ്ചാം​ഗം പ്രകാരം ഒക്ടോബർ 31ന് വ്യാഴം ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ജനുവരി 25 വരെ വ്യാഴം ഈ ചിങ്ങരാശിയിൽ തന്നെ തുടരും.

ALSO READ:ദീപാവലി നാളിൽ മഹാലക്ഷ്മിയെ ആരാധിക്കേണ്ടത് എങ്ങനെ? വിശദമായി അറിയാം

തുടർന്ന് കർക്കടക രാശിയിലേക്ക് പിന്നോക്കാവസ്ഥയിൽ വീണ്ടും പ്രവേശിക്കും. വ്യാഴത്തിന്റെ ഈ സംക്രമണത്തിന്റെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള 12 രാശികളിലും കാണപ്പെടും എങ്കിലും ഈ സംക്രമണത്തിന് ശേഷം മൂന്ന് രാശികളിൽ ജനിച്ചവർക്ക് സാമ്പത്തികമായ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം. അത്തരത്തിൽ 2026 ലെ വ്യാഴ സംക്രമണം ഏതൊക്കെ രാശികൾക്കാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നോക്കാം.

ഇടവം

ഇടവം രാശിയുടെ നാലാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. അതിനാൽ ഈ രാശിക്കാർക്ക് ജോലിയും കുടുംബ ജീവിതവും സന്തുലിതമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടാകും.അതേസമയം നിങ്ങളുടെ ജോലി സ്ഥലത്തെ ഉയർന്നധികാരികളുമായി സംസാരിക്കുമ്പോൾ നല്ല സംയമനം പാലിക്കണം. നൽകിയിരിക്കുന്ന ജോലി കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. ഒന്നിലും തിരക്ക് കൂട്ടരുത്. ശാന്തമായി ചിന്തിച്ച് വേണം കാര്യങ്ങൾ ചെയ്യാൻ. നിക്ഷേപങ്ങൾ നടത്തുന്നതിന് മുന്നോടിയായി എല്ലാ വശങ്ങളും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമ വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം തെറ്റിദ്ധാരണകൾ ബന്ധത്തിന് വിള്ളൽ ഉണ്ടാക്കും.

തുലാം

വ്യാഴം തുലാം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത് ഇത് രാശിക്കാർക്ക് തൊഴിൽ സാമ്പത്തിക കാര്യങ്ങളിൽ വളരെ പ്രധാനമായിരിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സമയം ലഭിക്കും. എന്നിരുന്നാലും ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നിങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും പിന്നീട് തീരുമാനമെടുക്കുകയും ചെയ്യുക. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. റിസ്ക് എടുക്കുകയോ നിക്ഷേപകൾ നടത്തുകയോ ചെയ്യരുത്. തീരുമാനമെടുക്കുന്നതിന് മുമ്പ് ഇടപാട് രേഖകൾ ശ്രദ്ധാപൂർവ്വം വായിക്കണം. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.

മീനം

വ്യാഴം മീനം രാശിയുടെ ആറാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് മീനം രാശിക്കാർക്ക് അവരുടെ പദ്ധതികളിലും ഉത്തരവാദിത്വങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണം. ജോലിയിൽ നിങ്ങൾക്ക് അധികഭാരം തോന്നുന്നുണ്ടെങ്കിൽ അത് ലഘുവാക്കാനുള്ള ശ്രമങ്ങൾ കാണണം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ നിരാശപ്പെടരുത് അതിനുള്ള കാരണം കണ്ടെത്തുക. അനാവശ്യ ചെലവുകൾ ഒഴിവാക്കുക വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ശ്രദ്ധാപൂർവ്വം എല്ലാ കാര്യങ്ങളും നോക്കിയിട്ട് വേണം അത് ചെയ്യാൻ. കുടുംബത്തിൽ എന്തെങ്കിലും വിധേനയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിച്ച സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക.

ENGLISH SUMMARY

According to astrology, every planet shifts its zodiac sign at specific intervals, exerting a profound influence on human life. Among the planets, Jupiter is regarded as the ‘Guru’ of the gods. As the ruling planet of the signs Sagittarius (Dhanu) and Pisces (Meenam), Jupiter is considered the significator of knowledge, wealth, marriage, good fortune, and prosperity.

Follow Us