Black Point: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കും: അബുദബി പോലീസ്
Abu Dhabi Police Traffic Update: അബുദബി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ചുമത്തുന്ന ശിക്ഷയാണ് ബ്ലാക്ക് പോയിന്റ്. പ്രതിവര്‍ഷം 24 ബ്ലാക്ക് പോയിന്റുകള്‍ ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടും.

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ബ്ലാക്ക് പോയിന്റുകളില്‍ ക്രമീകരണം വരുത്താനൊരുങ്ങി അബുദബി പോലീസ്. അഡ്‌ഹെക്‌സിലാണ് ഈ പദ്ധതിക്ക് തുടക്കമായത്. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. (Image Credits: Unsplash)

അബുദബി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ചുമത്തുന്ന ശിക്ഷയാണ് ബ്ലാക്ക് പോയിന്റ്. പ്രതിവര്‍ഷം 24 ബ്ലാക്ക് പോയിന്റുകള്‍ ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടും.

പദ്ധതി പ്രകാരം ഡ്രൈവര്‍മാര്‍ക്ക് രണ്ട് വിഭാഗങ്ങളായി ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാം. 24 ബ്ലാക്ക് പോയിന്റുള്ള ലൈസന്‍സ് റദ്ദാക്കപ്പെട്ടയാളുകള്‍ക്ക് 2,400 ദിര്‍ഹം പിഴയടച്ച് പോലീസ് ബൂത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം ഗതാഗത നിയമലംഘകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഇതിന് ശേഷം ലൈസന്‍സ് തിരികെ ലഭിക്കും.

8 മുതല്‍ 23 ബ്ലാക്ക് പോയിന്റുകള്‍ ഉള്ളവര്‍ 800 ദിര്‍ഹം അടച്ച് പരിശീലന പരിപാടിയില്‍ പങ്കെടുത്താന്‍ ഇവര്‍ക്ക് 8 ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാനാകും.

നിലവില്‍ അബുദബിയിലെ അഡ്‌ഹെക്‌സ് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം സെപ്റ്റംബര്‍ ഏഴ് വരെയാണ് നടക്കുക. അഡ്‌ഹെക്‌സിലെ ഹാള്‍ നമ്പര്‍ 12ല്‍ പോലീസ് ബൂത്തില്‍ പൊതുജനങ്ങള്‍ക്കായി പോലീസിന്റെ ബോധവത്കരണ ക്ലാസും പരിശീലന പരിപാടികളും നടക്കുന്നു.