Pearle Maaney: പുള്ളിക്കാരി എനിക്ക് വേണ്ടി അന്ന് അത്ര എഫർട്ട് എടുക്കേണ്ടിയിരുന്നില്ല, എന്നിട്ടും അത് ചെയ്തു! പേളി മാണിയെ കുറിച്ച് ഡെയിൻ
Actor Dain davis about Pearle Maaney: തന്റെ പ്രിയപ്പെട്ട കോഹോസ്റ്റ് മീനാക്ഷി ആണെന്നും. പേളിയോട് ഇഷ്ടവും ബഹുമാനവും ആണ് എന്നാൽ കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് മീനാക്ഷിക്കൊപ്പം ആണെന്നും നടൻ

പേളി മണിയ ഇഷ്ടമല്ലാത്തവർ ചുരുക്കം ആയിരിക്കും. ആരെയും വെറുപ്പിക്കാതെ തന്റെ കാര്യങ്ങൾ പറയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം. പേളിയെ മാത്രമല്ല 2 മക്കളെയും ഇപ്പോൾ എല്ലാവർക്കും വളരെ ഇഷ്ടമാണ്. പേളിയെ പോലെ തന്നെയാണ് രണ്ട് മക്കളും എന്നാണ് ആരാധകർ പറയുന്നത്.(Photo: Social media)

അവതാരകയായാണ് പേളി മാണി തന്റെ കരിയർ ആരംഭിക്കുന്നത്. ശേഷം ബിഗ്ബോസിൽ എത്തി കൂടുതൽ പ്രേക്ഷക ശ്രദ്ധിനേടി. ഇപ്പോഴിതാ പേളിയെ കുറിച്ച് നടനും അവതാരകനുമായ ഡെയിൻ ഡേവിസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. ഒരു ഘട്ടത്തിൽ തളർന്നുപോയ തന്നെ പേളിയാണ് കൈപിടിച്ച് ഉയർത്തി കൊണ്ടുവന്നത് എന്ന് ഡെയിൻ പറയുന്നു. (Photo: Social media)

തനിക്ക് ആങ്കറിംഗ് തുടങ്ങിയ കാലത്ത് ഭയങ്കര ടെൻഷനായിരുന്നു എന്നാണ് പറയുന്നത്. ആ സമയത്ത് പ്രചോദനമായത് പേളി ആണ്. ഒരു ചാനൽ പരിപാടിയായ നായിക നായകനിൽ അന്ന് പേളിക്കൊപ്പം കോ ആങ്കറിംഗ് ചെയ്തുകൊണ്ടിരുന്നത് ഡെയിൻ ആണ്. താനന്ന് പേളിചേച്ചി എന്നാണ് വിളിച്ചിരുന്നത്. തന്റെ ഉച്ചാരണം ഒന്നും ശരിയല്ല എന്ന ഒരു തോന്നൽ ഉള്ളിലുണ്ടായിരുന്നു. ആ കോൺഫിഡൻസ് കുറവ് തന്നെ തുടക്കത്തിൽ നന്നായി ബാധിച്ചു.(Photo: Social media)

പേളിയുടെ കൂടെ നിൽക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. തന്റെ ആങ്കറിംഗ് മറ്റുള്ളവർക്ക് അത്ര മതിപ്പില്ല. ഇവൻ എന്തിനാണ് പേളി അടിപൊളിയായി ചെയ്യുന്നുണ്ടല്ലോ എന്നൊക്കെ ഒരു അവസ്ഥ വന്നു. അങ്ങനെയൊരു അഭിപ്രായം അവിടെ മൊത്തത്തിൽ ഉണ്ടെന്ന് തനിക്ക് മനസ്സിലായി. (Photo: Social media)

എന്നാൽ ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞതിനുശേഷം പേളി എന്നെ അന്ന് എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്തി. ഒരു വലിയ പ്രോഗ്രാമിൽ ആണ് അവർ എന്നെ ആളുകൾക്ക് മുമ്പിൽ ഇൻട്രൊഡ്യൂസ് ചെയ്തത്. താൻ പറയുന്നതിനേക്കാളും താൻ ആൾക്കാരുമായി ഇടപെടുന്നത് എങ്ങനെയാണ് എന്ന് കാണാൻ നിർദ്ദേശിച്ചു. (Photo: Social media)

പുള്ളിക്കാരിക്ക് അന്ന് തന്നെ അവിടെ കൊണ്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാലും അവർ അത് ചെയ്തു എന്നാണ് നടൻ പറയുന്നത്. അതേസമയം തന്റെ പ്രിയപ്പെട്ട കോഹോസ്റ്റ് മീനാക്ഷി ആണെന്നും. പേളിയോട് ഇഷ്ടവും ബഹുമാനവും ആണ് എന്നാൽ കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് മീനാക്ഷിക്കൊപ്പം ആണെന്നും നടൻ.(Photo: Social media)