AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thyroid: തൈറോയിഡ് രോഗിയാണോ? ദിവസവും രാവിലെ മുതൽ രാത്രി വരെ ഇവ ചെയ്തിരിക്കണം

Thyroid Hormone Balance: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ തൈറോയിഡ് പ്രശ്നങ്ങളെ ഒരുപരിധി വരെ അകറ്റാൻ കഴിയും. തൈറോയ്ഡ് രോഗികൾക്ക് ഹോർമോൺ നില നിയന്ത്രിക്കാനും രോഗലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട ദിനചര്യകൾ അറിഞ്ഞാലോ...

nithya
Nithya Vinu | Published: 30 Oct 2025 14:11 PM
ക‍ൃത്യസമയത്ത് മരുന്ന് കഴിക്കുക. മരുന്ന് കഴിച്ച ശേഷം, പ്രഭാതഭക്ഷണം കഴിക്കുന്നതിനോ മറ്റ് മരുന്നുകളോ സപ്ലിമെന്റുകളോ കഴിക്കുന്നതിനോ മുമ്പ് കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് വരെ കാത്തിരിക്കുക. ഇത് മരുന്ന് പൂർണ്ണമായും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും. (Image Credit: Getty Images)

1 / 6
തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തിന് ആവശ്യമായ അയോഡിൻ, സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും. (Image Credit: Getty Images)

2 / 6
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാനും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. സമ്മർദ്ദം നിയന്ത്രിക്കാൻ ധ്യാനം, യോ​ഗ എന്നിവ ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യാനും മറക്കരുത്. (Image Credit: Getty Images)

3 / 6
തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തണമെങ്കിൽ കഫീൻ, പഞ്ചസാര എന്നിവ കുറയ്ക്കുക. ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം ഒഴിവാക്കുക. (Image Credit: Getty Images)

4 / 6
രാത്രി സ്ക്രീൻ സമയം കുറയ്ക്കുക. തൈറോയ്ഡ് രോഗികൾക്ക് ഹോർമോൺ നിയന്ത്രണത്തിന് 7-9 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം നിർബന്ധമാണ്. രാത്രിയിൽ മൊബൈൽ ഫോണിൽ നിന്നുള്ള നീല വെളിച്ചം മെലടോണിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും. (Image Credit: Getty Images)

5 / 6
കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും TSH, FT3, FT4 എന്നിവയുടെ അളവ് പരിശോധിക്കുകയും ചെയ്യുക. ഇത്തരം ശീലങ്ങൾ പിന്തുടരുന്നതിലൂടെ തൈറോയിഡ് പ്രശ്നങ്ങളെ മറികടക്കാൻ കഴിയും. (Image Credit: Getty Images)

6 / 6