സത്യം മാത്രം പറയുന്നവൾ, വാശിക്കാരി, വിശ്വസ്ഥ..! ഇഷാനിയേക്കുറിച്ച് കുറിപ്പുമായി അച്ഛൻ കൃഷ്ണ കുമാർ | Actor Krishna Kumar writes about Ishaani Krishna says She only tells the truth is a talker and is loyal Malayalam news - Malayalam Tv9

Ishaani Krishna: സത്യം മാത്രം പറയുന്നവൾ, വാശിക്കാരി, വിശ്വസ്ഥ..! ഇഷാനിയേക്കുറിച്ച് കുറിപ്പുമായി അച്ഛൻ കൃഷ്ണ കുമാർ

Published: 

03 Nov 2025 14:30 PM

ഒരുകാലത്ത് ഓസിയുടെ വാലായി നടന്നിരുന്നു ഇഷാനി. പിന്നീട് ഓസി അവളുടെ വാലായി മാറി. പെട്ടെന്ന് മൂട് മാറുന്ന വ്യക്തിത്വമാണ് ഇഷാനിയുടേത്. കുട്ടിക്കാലത്ത് ഞങ്ങൾ അവളെ വട്ടിളക്കും ആയിരുന്നു

1 / 5മകൾ ഇഷാനി കൃഷ്ണയെ കുറിച്ച് കുറിപ്പുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. സത്യം മാത്രം പറയുന്നവൾ വാശിക്കാരി വിശ്വസ്ത എന്നിങ്ങനെയാണ് ഇഷാനിയെ കുറിച്ച് കൃഷ്ണകുമാറിന്റെ വാക്കുകൾ. ഇഷാനിയുടെ പിറന്നാൾ ദിനത്തിലാണ് അച്ഛൻ മകളെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ചത്. ഇഷാനി സത്യം മാത്രം പറയുന്നവളാണെന്നും വാശിക്കാരിയാണ് വിശ്വസ്തയാണ് എന്നാണ് കൃഷ്ണകുമാർ പറയുന്നത്. (Photo: Social Media)

മകൾ ഇഷാനി കൃഷ്ണയെ കുറിച്ച് കുറിപ്പുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. സത്യം മാത്രം പറയുന്നവൾ വാശിക്കാരി വിശ്വസ്ത എന്നിങ്ങനെയാണ് ഇഷാനിയെ കുറിച്ച് കൃഷ്ണകുമാറിന്റെ വാക്കുകൾ. ഇഷാനിയുടെ പിറന്നാൾ ദിനത്തിലാണ് അച്ഛൻ മകളെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ചത്. ഇഷാനി സത്യം മാത്രം പറയുന്നവളാണെന്നും വാശിക്കാരിയാണ് വിശ്വസ്തയാണ് എന്നാണ് കൃഷ്ണകുമാർ പറയുന്നത്. (Photo: Social Media)

2 / 5

ഒരുകാലത്ത് ഓസിയുടെ വാലായി നടന്നിരുന്നു ഇഷാനി. പിന്നീട് ഓസി അവളുടെ വാലായി മാറി. പെട്ടെന്ന് മൂട് മാറുന്ന വ്യക്തിത്വമാണ് ഇഷാനിയുടേത്. കുട്ടിക്കാലത്ത് ഞങ്ങൾ അവളെ വട്ടിളക്കും ആയിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടും ബഹളം ഉണ്ടാക്കും. എന്നാൽ അതിനും ഒരു സൗന്ദര്യം ഉണ്ടായിരുന്നു എന്നും കൃഷ്ണകുമാർ പറയുന്നു. (Photo: Social Media)

3 / 5

ആ സുന്ദരിയായ വാശിക്കാരി ഇഷാനിക്ക് ഇന്നലെ 25 വയസ്സായി. ഓർക്കാൻ സുഖമുള്ള 25 വർഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഇഷാനിക്ക് നന്ദി എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. ഒപ്പം ഇഷാനിക്കൊപ്പം ഉള്ള കുട്ടിക്കാലത്തുള്ള ഒരുപാട് ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്. നാല് പെൺകുട്ടികളാണ് കൃഷ്ണകുമാറിന്. (Photo: Social Media)

4 / 5

പെൺകുട്ടികളെ ഭാരമായി കണക്കാക്കുന്ന ഈ കാലത്തും തന്റെ പെൺമക്കൾ ഒരു പുണ്യമാണെന്നാണ് കൃഷ്ണകുമാർ പറയാറുള്ളത്. ആദ്യത്തെ മകൾ അഹാനയാണ്. പിന്നെ ഓസി ഇഷാനി ഹൻസിക. നാലു പെൺകുട്ടികളും സോഷ്യൽ മീഡിയയിലും സജീവമാണ്. സ്വന്തം കാലിൽ നിന്ന് തങ്ങളുടെ സ്വപ്നങ്ങൾ എത്തി പിടിപ്പിക്കാനുള്ള തിരക്കിലാണ് നാലുപേരും. നാലു പെൺകുട്ടികളും സോഷ്യൽ മീഡിയയിലും സജീവമാണ്.

5 / 5

സ്വന്തം കാലിൽ നിന്ന് തങ്ങളുടെ സ്വപ്നങ്ങൾ എത്തി പിടിപ്പിക്കാനുള്ള തിരക്കിലാണ് നാലുപേരും. കൂട്ടത്തിൽ ഏറ്റവും ബോൾഡ് അഹാനയാണ് എന്നാണ് ആരാധകർ പറയാറുള്ളത്. അനുജത്തി ഓസിക്ക് തന്റെ ബിസിനസ്സിൽ ഒരു വലിയ ചതി നേരിടേണ്ടി വന്നപ്പോൾ അത് ഏറ്റവും കൂടുതൽ ഇടപ്പെട്ടതും സംസാരിച്ചതും അഹാനയായിരുന്നു. അത്തരത്തിൽ നാല് പേർക്കും വലിയ ഫാൻ ബേസ് ആണ് സോഷ്യൽ മീഡിയയിൽ.(Photo: Social Media)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും