Bhavana: ‘ആരോഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Bhavana About Father's Death: അച്ഛന്റെ മരണം ആരും പ്രതീക്ഷിക്കാതെയായിരുന്നു. ഒരു ആരോഗ്യ പ്രശ്നവും അതുവരെയുണ്ടായിരുന്നില്ല. പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നതെന്നാണ് നടി പറയുന്നത്.

മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. 2015-ലാണ് താരത്തിന്റെ പിതാവ് ബാലചന്ദ്രൻ അന്തരിച്ചത്. ഉയർന്ന രക്തസമ്മർദ്ദം മൂലമായിരുന്നു മരണം. അച്ഛന്റെ വിയോഗ വാർത്ത നടിയെ ഏറെ തളർത്തിയിരുന്നു. പലപ്പോഴും അച്ഛന്റെ മരണത്തെ കുറിച്ച് പറയുമ്പോൾ താരത്തിന്റെ വാക്കുകൾ മുറിഞ്ഞുപോകുന്നതും ആരാധകർ ശ്രദ്ധിച്ചിരുന്നു. (Image Credits: Instagram)

ഇപ്പോഴിതാ ഇതേക്കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിയിൽ ശ്രദ്ധ നേടുന്നത്. ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് തന്നെ ശക്തയാക്കുന്നത്. പെട്ടെന്നാണ് തന്റെ അച്ഛൻ മരിച്ച് പോകുന്നത്. ആ സമയത്ത് തനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു. ആ സമയത്ത് അമ്മയോടൊപ്പമുണ്ടാകണമെന്ന ചിന്ത വന്നു.

നമ്മളെയെല്ലാവരും ഫെെറ്റേഴ്സും ശക്തരുമാക്കുന്നത് ജീവിതത്തിലെ സാഹചര്യങ്ങളാണ്. ആരും ജനിച്ചയുടനെ പോരാളിയല്ല. ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ശക്തരായേ പറ്റൂ എന്ന അവസ്ഥ വരികയാണ്. അതിന് വേണ്ടി പ്രത്യേക പരിശീലനമൊന്നുമില്ലെന്നാണ് നടി പറയുന്നത്.

അച്ഛന്റെ മരണം ആരും പ്രതീക്ഷിക്കാതെയായിരുന്നു. ഒരു ആരോഗ്യ പ്രശ്നവും അതുവരെയുണ്ടായിരുന്നില്ല. പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്. അതാണ് ജീവിതം.

നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇന്നലെ രാത്രി വരെ ഒപ്പം ഉണ്ടായിരുന്നയാൾ പിറ്റേ ദിവസം രാവിലെ ഇല്ല എന്ന് പറയുമ്പോൾ വലിയ ഞെട്ടലായിരുന്നു. പക്ഷെ നമ്മളെല്ലാവരും ഓരോ യാത്രയിലൂടെ കടന്ന് പോകുകയല്ലേെന്നും ഭാവന പറഞ്ഞു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം