AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Krishna Prabha: പണ്ടത്തെ വട്ടാണ് ഇപ്പോഴത്തെ ഡിപ്രഷനെന്ന് കൃഷ്ണപ്രഭ; യാഥാർത്ഥ്യം പങ്കുവെച്ച് സാനിയ ഇയ്യപ്പൻ

Saniya Iyyappan: കൃഷ്ണപ്രഭയെ തിരുത്തിക്കൊണ്ട് നടി സാനിയ ഇയ്യപ്പൻ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ കൃഷ്ണപ്രഭയുടെ പരാമർശങ്ങൾ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്

ashli
Ashli C | Published: 11 Oct 2025 19:55 PM
നടി കൃഷ്ണപ്രഭയുടെ ഡിപ്രഷനെ കുറിച്ചുള്ള അഭിപ്രായം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പണിയൊന്നും ഇല്ലാതിരിക്കുന്നവർക്കാണ് ഈ പ്രശ്നങ്ങളൊക്കെ എന്നും, അതിന് ഇപ്പോൾ കുറെ മോഡേൺ വാക്കുകളൊക്കെയുണ്ട് ഡിപ്രഷൻ മൂഡ് സ്വിങ്സ് എന്നൊക്കെയായിരുന്നു നടിയുടെ അഭിപ്രായപ്രകടനം.

1 / 6
ഈ കാര്യങ്ങൾ പറയുമ്പോഴുള്ള നടിയുടെ മുഖത്തെ പുച്ഛഭാവവും പരിഹസിച്ചുള്ള ചിരിയും എല്ലാം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരുന്നത്. ഡിപ്രഷൻ പോലെ ഇന്നത്തെ കാലത്ത് വലിയ രീതിയിൽ ആളുകൾ പരിഗണന നൽകുന്നതും വളരെ സീരിയസ് ആയി ആളുകൾ ചർച്ചചെയ്യുന്നതുമായ വിഷയത്തിലെ താരത്തിന്റെ അഭിപ്രായാം വ്യക്തമാക്കിയ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് പ്രചരിച്ചിരുന്നത്. (Photo: Instagram)

2 / 6
ഇപ്പോഴിതാ നടി കൃഷ്ണപ്രഭയെ തിരുത്തിക്കൊണ്ട് നടി സാനിയ ഇയ്യപ്പൻ രംഗത്തെത്തിയിരിക്കുകയാണ്.കൃഷ്ണപ്രഭ പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു സൈക്കോളജിസ്റ്റ് പങ്കുവെച്ച് വീഡിയോ സാനിയ ഇയ്യപ്പൻ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചതോടെയാണ് ആളുകൾ ഈ വിഷയത്തിലേക്ക് കൂടുതലായി ശ്രദ്ധ തിരിച്ചത്. (Photo: Instagram)

3 / 6
കൃഷ്ണപ്രഭയും ഇന്റർവ്യൂ ചെയ്ത അവതാരകയും ചേർന്ന് മാനസികാരോഗ്യ പ്രശ്നങ്ങളെയും അത്തരം വെല്ലുവിളികൾ നേരിടുന്നവരെയും നിസ്സാരവൽക്കരികയും പരിഹസിക്കുകയും ചെയ്തുവെന്നാണ് ആരോപണം.വട്ടാണ്, മോഡേൺ പേരുകളാണ് ഇവയൊക്കെ എന്ന് കൃഷ്ണപ്രഭ പറയുന്നതിനെ സൈക്കോളജിസ്റ്റ് ആ വീഡിയോയിൽ അതിശക്തമായ രീതിയിൽ തന്നെയാണ് വിമർശിക്കുന്നത്. (Photo: Instagram)

4 / 6
മാനസികാരോഗ്യ വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിച്ചുവരുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷ്ണപ്രഭയെ പോലെയുള്ള ഒരു നടിയിൽ നിന്നും ഉണ്ടായത് തികച്ചും മോശമായ പ്രതികരണം ആണെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്. (Photo: Instagram)

5 / 6
ഗായികയായ അഞ്ചു ജോസഫും രൂക്ഷമായാണ് കൃഷ്ണപ്രഭയെ വിമർശിച്ചത്. ക്ലിനിക്കൽ ഡിപ്രഷനും ആൻസൈറ്റി ഡിസോഡറും അനുഭവിച്ച വ്യക്തി എന്ന നിലയിൽ തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ യാഥാർത്ഥ്യമാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നാണ് അഞ്ചു പ്രതികരിച്ചത്.(Photo: Instagram)

6 / 6