AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samantha Fitness Secret: സമന്തയുടെ ഫിറ്റ്നസ് രഹസ്യം പുറത്ത്…; നടി ചെയ്യുന്നത് ഇവയെല്ലാ

Actress Samantha Ruth Prabhu Fitness Secret: സമന്തയെപോലെ മെലിഞ്ഞ് സുന്ദരിയായിരിക്കാൻ ആ​ഗ്രഹമില്ലാത്തവരായി ആരുമില്ല. താൻ 'സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള' ഭക്ഷണക്രമം സ്വീകരിച്ചതായി ഒരിക്കൽ നടി പറഞ്ഞിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആരോഗ്യ ദിനചര്യയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമന്ത പങ്കുവയ്ക്കാറുണ്ട്.

neethu-vijayan
Neethu Vijayan | Published: 01 Aug 2025 19:48 PM
ഫിറ്റ്‌നസിനും ആരോഗ്യത്തിനും വളരെയധികം പ്രധാന്യം നൽകുന്ന നടിമാരിൽ ഒരാളാണ് ഏവരുടെയും പ്രിയങ്കരിയായ സമന്ത റൂത്ത് പ്രഭു. സമന്തയെപോലെ മെലിഞ്ഞ് സുന്ദരിയായിരിക്കാൻ ആ​ഗ്രഹമില്ലാത്തവരായി ആരുമില്ല. താൻ 'സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള' ഭക്ഷണക്രമം സ്വീകരിച്ചതായി ഒരിക്കൽ നടി പറഞ്ഞിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആരോഗ്യ ദിനചര്യയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമന്ത പങ്കുവയ്ക്കാറുണ്ട്. (Image Credits: PTI)

1 / 5
അത്തരത്തിൽ അടുത്തിടെ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച ഒരു ഫിറ്റ്നസ് രഹസ്യമാണ് ഇപ്പോൾ ആളുകൾക്കിടയിൽ ചർച്ചയാകുന്നത്. തന്റെ പരിശീലകരായ പവ്നീത് ഛബ്ര, പരിധി ജോഷി എന്നിവർക്കൊപ്പം 90 സെക്കൻഡ് ദൈർഘ്യമുള്ള ഡെഡ് ഹാംഗ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് സാമന്ത പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. (Image Credits: PTI)

2 / 5
"നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലല്ല കാര്യം. ജനിതകശാസ്ത്രത്തിലും കാര്യമില്ല. മറ്റുള്ളവർ കാണുന്നതിനും അപ്പുറം നിങ്ങൾ എത്ര ശക്തരാണെന്നതാണ് പ്രധാനം" എന്ന അടിക്കുറിപ്പോടെയാണ് സമന്ത വീഡിയോ പങ്കുവച്ചത്. സൗന്ദര്യത്തെക്കാൾ ആരോ​ഗ്യത്തിനും പ്രതിരോധശേഷിക്കും നടി എത്രത്തോളം പ്രാധാന്യം നൽകുന്ന എന്നതാണ് ഇതിലൂടെ വെളിവാകുന്നത്. (Image Credits: Instagram/Samantha)

3 / 5
ഡെഡ് ഹാംഗ് എന്നത് ഒരു വ്യായാമമാണ്, കൈകൾ ഉയർത്തി കട്ടിയുള്ള എന്തെങ്കിലും വസ്തുവിൽ തൂങ്ങിനിന്നുകൊണ്ടാണ് ഈ വ്യായാമം ചെയ്യുന്നത്. കൈത്തണ്ടകൾ, തോൾ, പിടിച്ച് നിൽക്കാനുള്ള എന്നിവയാണ് പ്രധാനമായും ഇതിന് പിന്നിലെ ലക്ഷ്യം.  കനേഡിയൻ-അമേരിക്കൻ ഫിസിഷ്യൻ ഡോ. പീറ്റർ ആറ്റിയ പോലുള്ള ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരത്തിൽ തൂങ്ങി നിൽകുന്നത് ദീർഘായുസിനും ജീവിത നിലവാരത്തിനും വളരെ മികച്ചതായി കാണപ്പെടുന്നു. (Image Credits: Instagram/Samantha)

4 / 5
40–50 വയസ് പ്രായമുള്ള വ്യക്തികൾ ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ പേശികൾക്കും നാഡീ ആരോഗ്യത്തിനും വളരെ നല്ലതാണെന്നും ഡോ. ആറ്റിയ വിശദീകരിക്കുന്നു. ഈ പ്രായത്തിലുള്ള സ്ത്രീകൾ 90 സെക്കൻഡ് നേരത്തേക്ക് തൂങ്ങിക്കിടക്കാൻ ശ്രമിക്കണമെന്നും പുരുഷന്മാർ രണ്ട് മിനിറ്റ് നേരത്തേക്ക് തൂങ്ങിക്കിടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. (Image Credits: Instagram/Samantha)

5 / 5