FC Goa vs Al Nassr: റൊണാള്‍ഡോ ഇല്ലെങ്കിലെന്താ, മാനോയുണ്ടല്ലോ; അല്‍ നാസര്‍-എഫ്‌സി ഗോവ പോരാട്ടം എപ്പോള്‍, എവിടെ കാണാം?
When And Where To Watch FC Goa vs Al Nassr: ഇന്ന് എഫ്‌സി ഗോവയും, അല്‍ നാസറും ഏറ്റുമുട്ടും. ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കും. ഇതാദ്യമായാണ് അല്‍ നാസര്‍ ടീം ഇന്ത്യയില്‍ കളിക്കുന്നത്

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് (എസിഎൽ) 2 പോരാട്ടത്തില്‍ ഇന്ന് എഫ്‌സി ഗോവയും, അല്‍ നാസറും ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്താത്തതിന്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ സാദിയോ മാനോ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാനെത്തിയിട്ടുണ്ട് (അല്‍ നാസര്‍ താരങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്നതാണ് ചിത്രങ്ങളില്‍, Image Credits: facebook.com/FCGoaOfficial)

എസിഎല്ലില്‍ കളിച്ച രണ്ടിലും തോറ്റ ഗോവയുടെ നില പരുങ്ങലിലാണ്. അല്‍ നാസറിനെതിരെ വിജയപ്രതീക്ഷയില്ലെങ്കിലും, മത്സരം സമനിലയിലാക്കാനായാല്‍ അത് വലിയ നേട്ടമാകും. ഇന്ന് വൈകിട്ട് 7.15നാണ് മത്സരം (Image Credits: facebook.com/FCGoaOfficial)

ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കും. ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം സ്ട്രീം ചെയ്യും. ഇന്ത്യൻ ടിവി ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകില്ല (Image Credits: facebook.com/FCGoaOfficial)

സൗദി അറേബ്യയിൽ, മത്സരം beIN സ്പോർട്സ് നെറ്റ്‌വർക്കിൽ കാണാം. ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് അൽ നാസർ. ഗോവ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് (Image Credits: facebook.com/FCGoaOfficial)

ഇന്നലെയാണ് അല്‍ നാസര്‍ ടീം ഇന്ത്യയിലെത്തിയത്. ഇതാദ്യമായാണ് അല്‍ നാസര്‍ ടീം ഇന്ത്യയില്‍ കളിക്കുന്നത്. അല്‍ നാസര്‍-എഫ്‌സി ഗോവ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍ (Image Credits: facebook.com/FCGoaOfficial)