മാട്രിമോണിയുടെ പരസ്യത്തിൽ ഹൻസിക! യെന്ത്... എങ്ങനെ..? ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്ന് താരപുത്രി | Ahaana Krishna's sister Hansika Krishna reacted to fake profile in matrimony site post goes viral Malayalam news - Malayalam Tv9

Hansika Krishna: മാട്രിമോണിയുടെ പരസ്യത്തിൽ ഹൻസിക! യെന്ത്… എങ്ങനെ..? ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്ന് താരപുത്രി

Published: 

28 May 2025 19:07 PM

Hansika Krishna Viral Post: ഹൻസികയുമായി ബന്ധപ്പെട്ട ഒരു മാട്രിമോണിയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യത്തിൽ ഹൻസികയുടെ ചിത്രം കാണാൻ സാധിക്കും.

1 / 6ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇളയ മകൾ ഹൻസിക ക‍ൃഷ്ണയും മലയാളി പ്രേക്ഷകർ‌‌ക്ക് സുപരിചിതയാണ്.  കോളേജ് വിദ്യാർത്ഥിനിയായ ഹൻസികയ്ക്ക് യൂട്യൂബ് ചാനലിൽ നിരവധി ആരാധകരാണുള്ളത്. (image credits:Instagram)

ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇളയ മകൾ ഹൻസിക ക‍ൃഷ്ണയും മലയാളി പ്രേക്ഷകർ‌‌ക്ക് സുപരിചിതയാണ്. കോളേജ് വിദ്യാർത്ഥിനിയായ ഹൻസികയ്ക്ക് യൂട്യൂബ് ചാനലിൽ നിരവധി ആരാധകരാണുള്ളത്. (image credits:Instagram)

2 / 6

എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാ​ഗ്രാം പോസ്റ്റായും ഹൻസിക പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഹൻസികയുമായി ബന്ധപ്പെട്ട ഒരു മാട്രിമോണിയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യത്തിൽ ഹൻസികയുടെ ചിത്രം കാണാൻ സാധിക്കും.

3 / 6

എന്നാൽ ഫോട്ടോ മാത്രമാണ് താരപുത്രിയുടേത്. പ്രായവും മറ്റ് വിവരങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഹൻസിക ​ഗൾഫ് സന്ദർശിക്കാൻ പോയപ്പോൾ പകർത്തിയ ബുർഖ അണിഞ്ഞുള്ള ഫോട്ടോയ്ക്കൊപ്പമാണ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

4 / 6

മുസ്ലീം യുവതി, വയസ് 21, ഉയരം 5.6, നീളത്തിന് അനുസരിച്ചുള്ള തടി, വിദ്യാർത്ഥിനി, ഇരുനിറം, പിജി വിദ്യാഭ്യാസ യോ​ഗ്യത, സ്ഥലം മലപ്പുറം കോട്ടക്കൽ, ആദ്യത്തെ വിവാഹം, പഠിക്കാനും ജോലിക്കും വിടാനും താൽപര്യമുള്ളവരാകണം.പ്രൊഫഷണൽ ജോബുള്ളവർക്ക് മുൻ​ഗണന.

5 / 6

പെൺകുട്ടിക്ക് അത്യാവശ്യം നീളവും അതിന് അനുസരിച്ച് തടിയുമുണ്ട്. അത്യാവശ്യം നീളവും ആവറേജ് ബോഡി ടൈപ്പുമുള്ളവർക്ക് മുൻ​ഗണന എന്നാണ് ഫോട്ടോയ്ക്കൊപ്പം നൽകിയിരുന്ന വിവരങ്ങൾ.

6 / 6

ഇതൊന്നും താൻ അറിഞ്ഞില്ലല്ലോ എന്നാണ് തന്റെ ഫോട്ടോ ഉപയോ​ഗിച്ച് നിർമ്മിച്ച വ്യാജ പ്രൊഫൈൽ കണ്ട് ഹൻസിക തന്നെ പ്രതികരിച്ച് കുറിച്ചത്. ഇതോടെ നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി എത്തുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും