Harshit Rana: സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ ഹര്‍ഷിത് റാണയെ അലട്ടി; വെളിപ്പെടുത്തലുമായി രഹാനെ
Ajinkya Rahane About Harshit Rana: സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങൾ ഹർഷിത് റാണയെ അലട്ടിയിരുന്നുവെന്ന് അജിങ്ക്യ രഹാനെ. നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സമീപകാലത്ത് ഹര്‍ഷിത് കേട്ടത്.

2025 ലെ ഐപിഎല്ലിൽ മോശം പ്രകടനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങൾ ഹർഷിത് റാണയെ അലട്ടിയിരുന്നുവെന്ന് അജിങ്ക്യ രഹാനെ. ഐപിഎല്ലില്‍ ഹര്‍ഷിതിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു രഹാനെ. ദുഃഖിതനായിരുന്നെങ്കിലും ഹർഷിത് റാണ നെഗറ്റീവ് കമന്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്നും രഹാനെ പറഞ്ഞു (Image Credits: PTI).

നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സമീപകാലത്ത് ഹര്‍ഷിത് കേട്ടത്. ഗൗതം ഗംഭീറുമായുള്ള അടുപ്പം മൂലമാണ് ഹർഷിതിനെ ദേശീയ ടീമിലേക്ക് സ്ഥിരമായി തിരഞ്ഞെടുക്കുന്നതെന്ന് മുൻ ദേശീയ സെലക്ടർ ക്രിസ് ശ്രീകാന്ത് പോലും അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ഷിതിന്റെ കാര്യത്തില്‍ ഗംഭീര്‍ പക്ഷപാതം കാണിക്കുന്നുവെന്നായിരുന്നു ആരാധകരുടെ പരിഹാസം (Image Credits: PTI).

കഴിഞ്ഞ വർഷം ഐപിഎല്ലിൽ കളിക്കുമ്പോൾ തങ്ങള്‍ സോഷ്യല്‍ മീഡിയയെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് രഹാനെ ക്രിക്ക്ബസിനോട് പറഞ്ഞു. ചില മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചില്ല. അത് അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നുവെന്നും രഹാനെ വ്യക്തമാക്കി (Image Credits: PTI).

ആളുകള്‍ തന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷേ, അത് തന്നെ യഥാര്‍ത്ഥത്തില്‍ പ്രചോദിപ്പിക്കുന്നുവെന്നും റാണ പറഞ്ഞു. ബൗളിംഗിൽ ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്ന് അവർക്ക് മനസ്സിലാകുന്നില്ലെന്നും റാണ പറഞ്ഞതായി രഹാനെ വെളിപ്പെടുത്തി (Image Credits: PTI).

അതേസമയം, ബാറ്റിംഗ് കഴിവുകൾ മെച്ചപ്പെടുത്താൻ ടീം മാനേജ്‌മെന്റ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹർഷിത് വ്യക്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ താരം ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തിരുന്നു. രണ്ട് വിക്കറ്റും 29 റണ്‍സും നേടി (Image Credits: PTI).