AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ വില ഉയരും, വില്ലനാകുന്നത് തമിഴ്നാടിന്റെ ആ നീക്കം

Coconut Oil Price in Kerala: വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം മുൻകാലങ്ങളിൽ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. വെളിച്ചെണ്ണ വില ഉയരുന്നത് മലയാളികളുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും.

Nithya Vinu
Nithya Vinu | Published: 13 Jan 2026 | 08:21 PM
വിലക്കയറ്റത്തിൽ വലയുന്ന മലയാളികൾക്ക് ആശ്വാസം വെളിച്ചെണ്ണ മാത്രമാണ്. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില നിലവിൽ മുന്നൂറായി താഴ്ന്നിട്ടുണ്ട്. തേങ്ങ വിലയും കുറഞ്ഞു. എന്നാൽ വെളിച്ചെണ്ണ വില വീണ്ടും കൂടുമെന്നാണ് സൂചന. (Image Credit: Getty Images)

1 / 5
തമിഴ്നാട് ലോബിയുടെ വില വീണ്ടുമുയർത്താനുള്ള തന്ത്രങ്ങളാണ് കേരളത്തിലെ വെളിച്ചെണ്ണ വിലയെ സ്വാധീനിക്കാൻ സാധ്യതയുള്ളത്. ഇതിനായി കൊപ്രയുടെ വലിയ ശേഖരം പൂഴ്ത്തി വച്ച് കൃത്രിമക്ഷാമമുണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. (Image Credit: Getty Images)

2 / 5
കൊപ്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഇതാണ് തമിഴ്നാട് ലോബിക്ക് സഹായമാകുന്നത്. ​ഗോഡൗണുകളിൽ കൊപ്ര പൂഴ്ത്തിവച്ച് കൃത്രിമമായി ക്ഷാമമുണ്ടാക്കി കൊള്ളവിലയ്ക്ക് വിൽക്കാനാണ് നീക്കം. (Image Credit: Getty Images)

3 / 5
കൊപ്രവില കൂടിയാൽ സംസ്ഥാനത്തെ ചെറുകിട ഓയിൽ മില്ലുകൾ പലതും അടച്ചുപൂടേണ്ട സ്ഥിതിയാകുമെന്നും മില്ലുടമകളുടെ സംഘടന പറയുന്നു. കൊപ്ര വില കൂടിയാൽ സ്വാഭാവികമായും സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയും ഉയരും. ഇത് മലയാളികളുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. (Image Credit: Getty Images)

4 / 5
വെളിച്ചെണ്ണ വില വീണ്ടും ഉയർന്നാൽ വലിയ തിരിച്ചടിയാകും വ്യാപാരികൾക്ക് നൽകുന്നത്. വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം മുൻകാലങ്ങളിൽ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. വെളിച്ചെണ്ണയുടെ പകുതിക്ക് വിലയ്ക്ക് മറ്റ് ഭക്ഷ്യ എണ്ണകൾ വിപണികളിൽ ലഭ്യമാണ്. (Image Credit: Getty Images)

5 / 5