തണുപ്പിൽ ചർമ്മം വരണ്ടുപോകില്ല; തിളക്കം നിലനിർത്താൻ ചിയ വിത്തുകൾ കഴിക്കാം | Amazing Health Benefits Of Eating Chia Seeds In Winter Season For Glowing And visible Skin Malayalam news - Malayalam Tv9

Winter Skin Health: തണുപ്പിൽ ചർമ്മം വരണ്ടുപോകില്ല; തിളക്കം നിലനിർത്താൻ ചിയ വിത്തുകൾ കഴിക്കാം

Published: 

20 Nov 2025 11:49 AM

Health Benefits Of Eating Chia Seeds: ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള അവയുടെ ​ഗുണം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത് തണുപ്പുകാലത്താണ്. ചിയ വിത്തുകൾ കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും നിങ്ങളുടെ ചർമ്മതിലാണ് പ്രതിഫലിക്കുന്നത്.

1 / 5തണുപ്പുകാലം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചർമ്മത്തെയാണ്. വരൾച്ചയും മങ്ങലും തുടങ്ങി നിരവധി ചർമ്മപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്താണ് ചിയ വിത്തുകളുടെ ​ആരോ​ഗ്യ ​ഗുണങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതമാകുന്നത്. ചിയ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമുണ്ട്. (Image Credits: Getty Images)

തണുപ്പുകാലം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചർമ്മത്തെയാണ്. വരൾച്ചയും മങ്ങലും തുടങ്ങി നിരവധി ചർമ്മപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്താണ് ചിയ വിത്തുകളുടെ ​ആരോ​ഗ്യ ​ഗുണങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതമാകുന്നത്. ചിയ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമുണ്ട്. (Image Credits: Getty Images)

2 / 5

ഇത് നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള അവയുടെ ​ഗുണം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത് തണുപ്പുകാലത്താണ്. ചിയ വിത്തുകൾ കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും നിങ്ങളുടെ ചർമ്മതിലാണ് പ്രതിഫലിക്കുന്നത്. (Image Credits: Getty Images)

3 / 5

ശൈത്യകാലത്ത് പതിവായി ചിയ വിത്തുകൾ കഴിക്കുമ്പോൾ, ചർമ്മത്തിൽ സ്വാഭാവിക തിളക്കം നിലനിർത്താൻ സഹായിക്കുന്നു. ചിയ വിത്തുകളിൽ ഒമേഗ-3 അടങ്ങിയിട്ടുണ്ട് ശൈത്യകാലത്ത് ചർമ്മത്തെ മൃദുലമായി നിലനിർത്തുന്നു. ചിയ വിത്തുകളിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. (Image Credits: Getty Images)

4 / 5

ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്താൻ സഹായിക്കും. തിളക്കമുള്ള കേടുപാടുകളില്ലാത്ത ചർമ്മത്തിന് ജലാംശം വളരെ അത്യാവശ്യമാണ്. ദഹനക്കുറവ് നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരുവിന് കാരണമാകുന്നു. ചിയ വിത്തുകൾ കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനാകും. (Image Credits: Getty Images)

5 / 5

ചിയ വിത്തുകളുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശൈത്യകാലത്ത് സെൻസിറ്റീവ് ആയ ചർമ്മത്തെ ശാന്തമാക്കാൻ സഹായിക്കുന്നു. തണുപ്പുള്ള സമയങ്ങളിൽ ചുവപ്പ് അല്ലെങ്കിൽ വരൾച്ച അനുഭവപ്പെടുകയാണെങ്കിൽ ഇവയിലെ ഗുണങ്ങൾ ഫലപ്രദമാകും. മുഖത്തെ വീക്കം കുറയ്ക്കുന്നത് ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും