ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കേണ്ട രീതി ഇതാണ് | Amoebic Meningitis cases are rising in Kerala here is how to purify water using bleaching powder Malayalam news - Malayalam Tv9

Amoebic Meningitis: ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കേണ്ട രീതി ഇതാണ്

Published: 

25 Aug 2025 09:16 AM

How to Purify Water With Bleaching Powder: ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചാണ് നമ്മള്‍ വീടുകളിലെ കിണറുകളും മറ്റ് ജലസ്രോതസുകളും ശുദ്ധീകരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിന്റെ ശരിയായ രീതി എന്താണെന്ന് അറിയാമോ?

1 / 5കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ എട്ടുപേരാണ് ചികിത്സയിലുള്ളത്. നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ജലാശയങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. അതിനാല്‍ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കേണ്ടത് വളരെ അനിവാര്യമാണ്. (Image Credits: Getty Images)

കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ എട്ടുപേരാണ് ചികിത്സയിലുള്ളത്. നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ജലാശയങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. അതിനാല്‍ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കേണ്ടത് വളരെ അനിവാര്യമാണ്. (Image Credits: Getty Images)

2 / 5

ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചാണ് നമ്മള്‍ വീടുകളിലെ കിണറുകളും മറ്റ് ജലസ്രോതസുകളും ശുദ്ധീകരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിന്റെ ശരിയായ രീതി എന്താണെന്ന് അറിയാമോ? നമ്മള്‍ വാങ്ങിക്കുന്ന ബീച്ചിങ് പൗഡറില്‍ സാധാരണയായി 30 മുതല്‍ 40 ശതമാനം വരെയാണ് ക്ലോറിന്‍ അടങ്ങിയിരിക്കുന്നത്.

3 / 5

33 ശതമാനം ക്ലോറിന്‍ അടങ്ങിയ പൗഡറാണ് നിങ്ങളുടെ കൈവശമെങ്കില്‍ എങ്ങനെ വെള്ളത്തില്‍ ഉപയോഗിക്കണമെന്ന് നോക്കാം. ആദ്യം കിണറിലെ വെള്ളം എത്രയുണ്ടെന്ന് മനസിലാക്കുക. ശേഷം കിണറിന്റെ വ്യാസം അളന്നെടുക്കാം.

4 / 5

ഒരു ബക്കറ്റെടുത്ത് കിണറിന്റെ ഏറ്റവും അടി വരെ ഇറക്കി വെള്ളത്തിന്റെ ആഴം മീറ്ററില്‍ കണക്കാക്കുക. 1,000 ലിറ്റര്‍ വെള്ളത്തിന് ക്ലോറിനേഷന്‍ നടത്താന്‍ 2.5 ഗ്രാം ബ്ലീച്ചിങ് പൗഡറാണ് വേണ്ടത്. പ്ലാസ്റ്റിക് ബക്കറ്റില്‍ പൗഡറെടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക.

5 / 5

കുഴമ്പായ ശേഷം ഈ ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കാം. ശേഷം ഇത് 10 മിനിറ്റ് അനക്കാതെ വെക്കണം. അതിന് ശേഷം തെളിഞ്ഞെ വെള്ളമെടുത്ത് വെള്ളം കോരുന്ന ബക്കറ്റിലാക്കി കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കിയ ശേഷം പൊക്കുകയും താഴ്ത്തുകയും ചെയ്യാം. അതിന് ഒരു മണിക്കൂര്‍ സമയം കിണറിലെ വെള്ളം ഇളക്കാന്‍ പാടില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും