AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anurag Kashyap-Basil Joseph: ആ സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി രണ്ടുവർഷം പാഴായെന്ന് ബേസിൽ പറഞ്ഞു’; വെളിപ്പെടുത്തലുമായി അനുരാ​ഗ് കശ്യപ്

Anurag Kashyap about Basil Joseph: 'ശക്തിമാന്‍' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം പാഴാക്കിയെന്ന് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.

Sarika KP
Sarika KP | Published: 22 Sep 2025 | 12:41 PM
ടൊവിനോ തോമസ് നായകനായി എത്തിയ സൂപ്പര്‍ഹീറോ ചിത്രം  മിന്നല്‍ മുരളിയിലൂടെ ആ​ഗോള തലത്തിൽ ശ്രദ്ധ നേടിയ താരമാണ് ബേസില്‍ ജോസഫ് . ഇതിനു പിന്നാലെ ബോളിവുഡിൽ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.(Image Credits:Instagram)

1 / 5
ശക്തിമാന്‍ സിനിമാ രൂപത്തില്‍ ഒരുങ്ങുകയാണെന്നും രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസിലാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും തുടങ്ങിയ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബേസില്‍ ജോസഫിന്റെ ചില ഇന്‍സ്റ്റാ പോസ്റ്റുകളില്‍ രണ്‍വീര്‍ സിംഗ് കമന്റുകളുമായി എത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ബലപ്പെടുകയായിരുന്നു.

2 / 5
ഇപ്പോഴിതാ 'ശക്തിമാന്‍' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം പാഴാക്കിയെന്ന് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.

3 / 5
 ബേസിൽ തന്നെയാണ് തന്നോട് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും  അനുരാഗ് കശ്യപ് പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. ബേസില്‍ ജോസഫിന്റെ അഭിനയ മികവിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യവും അദ്ദേഹം പങ്കുവെച്ചത്.

4 / 5
ഈ  ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ എങ്ങനെയാണ് പിടിച്ചുനിന്നതെന്ന് ബേസിൽ തന്നോട് ചോദിച്ചുവെന്നും തനിക്ക് തോന്നിയ അതേ കാര്യമാണ്  ബേസിലും പറഞ്ഞതെന്നും താരം പറയുന്നു. തനിക്ക് പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് താൻ മാറിനിന്നതെന്നും താൻ ബേസിലിനോട് പറഞ്ഞുവെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

5 / 5