Anushka Sharma-Virat Kohli: പാമ്പിനെ ചേര്‍ത്തില്ല! അനുഷ്‌കയ്ക്കും കോലിയ്ക്കും വിയറ്റ്‌നാമീസ് വിഭവം വിളമ്പിയത് ഇങ്ങനെ
Anushka and Virat Vegan Diet: പ്രൊഫഷണല്‍ നേട്ടത്തിന് പുറമെ വലിയ വെല്ലുവിളിയും ഉത്തവാദിത്തവുമാകും തനിക്ക് ഉണ്ടായിരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭവം തയാറാക്കാന്‍ വളരെ കുറഞ്ഞ സമയമാണ് തനിക്ക് ലഭിച്ചിരുന്നതെന്നും ഹര്‍ഷ് പറഞ്ഞു.

വീഗന്‍ ജീവിതശൈലി പിന്തുടരുന്ന ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. അതിനാല്‍ തന്നെ ഇവര്‍ക്കായി ഭക്ഷണം തയാറാക്കുന്ന ഷെഫിന് ടാസ്‌ക് അല്‍പം കൂടുതലായിരിക്കും. എന്നാല്‍ താന്‍ എങ്ങനെയാണ് ആ ടാസ്‌ക് ഏറ്റെടുത്തതെന്ന് പറയുകയാണ് സെലിബ്രിറ്റി ഷെഫായ ഹര്‍ഷ് ദീക്ഷിത്. (Image Credits: Instagram)

ചിക്കന്‍, ബീഫ് എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിയറ്റ്‌നാമീസ് ഫോ എന്ന സൂപ്പ് വിഭവം ദമ്പതികള്‍ക്ക് ഉണ്ടാക്കി നല്‍കിയ കഥയാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഷ് വെളിപ്പെടുത്തുന്നത്.

വിയറ്റ്‌നാമീസ് വിഭവങ്ങള്‍ തയറാക്കുന്നതിനായി പൊതുവേ പാമ്പിന്റെ മാംസവും സ്‌നേക്ക് വൈനും ഉപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെ പാമ്പിനെ ഒഴിവാക്കി ദമ്പതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ താന്‍ തിരഞ്ഞെടുത്തത് പടവലം ആയിരുന്നു. പടവലം ഉപയോഗിച്ചുണ്ടാക്കിയ ഫോ ആണ് അവര്‍ക്ക് നല്‍കിയതെന്ന് ഹര്‍ഷ് പറയുന്നു.

2019ല്‍ അവരുടെ വിവാഹ വാര്‍ഷിക വേളയില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. അഞ്ച് കോഴ്‌സുകളുള്ള വീഗന്‍ ഡിന്നറായിരുന്നു ഒരുക്കിയത്. കായിക താരങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും പൊതുവേ റസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ സാധിക്കാറില്ല. അതിനാല്‍ തന്നെ അവര്‍ക്കായി ഭക്ഷണമൊരുക്കാന്‍ തനിക്ക് അവസരം ലഭിക്കുന്നു.

എന്നാല്‍ പ്രൊഫഷണല്‍ നേട്ടത്തിന് പുറമെ വലിയ വെല്ലുവിളിയും ഉത്തവാദിത്തവുമാകും തനിക്ക് ഉണ്ടായിരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭവം തയാറാക്കാന്‍ വളരെ കുറഞ്ഞ സമയമാണ് തനിക്ക് ലഭിച്ചിരുന്നതെന്നും ഹര്‍ഷ് പറഞ്ഞു.