ഗുണങ്ങൾ നിരവധി, കുടിക്കുമ്പോൾ ശ്രദ്ധിക്കണം; രാവിലെ ആപ്പിൾ സൈഡെർ വിനെഗർ കുടിച്ചാൽ | Apple Cider Vinegar Benefits For Body, Find The Reasons To Drink It On An Empty Stomach Morning Malayalam news - Malayalam Tv9

​Apple Cider Vinegar Benefits: ഗുണങ്ങൾ നിരവധി, കുടിക്കുമ്പോൾ ശ്രദ്ധിക്കണം; രാവിലെ ആപ്പിൾ സൈഡെർ വിനെഗർ കുടിച്ചാൽ

Published: 

04 Oct 2025 16:24 PM

Apple Cider Vinegar Benefits For Body: അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട് ഇവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിവതും നല്ല ഗുണമേന്മയുള്ള ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും ധാരാളമുണ്ട്.

1 / 5ആപ്പിൾ സിഡെർ വിനെഗറിൻ്റെ ​ഗുണങ്ങളെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട് ഇവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിവതും നല്ല ഗുണമേന്മയുള്ള ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. (Photos Credit: Getty Images)

ആപ്പിൾ സിഡെർ വിനെഗറിൻ്റെ ​ഗുണങ്ങളെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട് ഇവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിവതും നല്ല ഗുണമേന്മയുള്ള ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. (Photos Credit: Getty Images)

2 / 5

വെറും വയറ്റിൽ ഇത് കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളെ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ആരോ​ഗ്യതകമായ രീതിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു. കൂടാതെ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാം. (Photos Credit: Getty Images)

3 / 5

വയറ്റിലെ ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനു ശേഷമുള്ള വയറുവേദനയോ അസ്വസ്ഥതയോ ഇല്ലാതാക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നത് നല്ലതാണ്. (Photos Credit: Getty Images)

4 / 5

ചർമ്മപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പരിഹാരമാണ് ആപ്പിൾ സിഡെർ വിനെഗർ. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. രാവിലെ ഇത് പതിവായി കഴിക്കുന്നത് തിളക്കമുള്ള ചർമ്മം നൽകുന്നു. എന്നാൽ വളരെയധികം ശ്രദ്ധയോടെ മാത്രമെ ഇവ കുടിക്കാവു. അമിതമാകാതെ നോക്കണം. (Photos Credit: Getty Images)

5 / 5

കാരണം ഇവ അമിതമായാൽ അസിഡിറ്റി കാരണം പല്ലിന്റെ ഇനാമലിന് കോട്ടം തട്ടിയേക്കാം. വയറുവേദന, ഓക്കാനം അല്ലെങ്കിൽ നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. നേർപ്പിക്കാതെ കഴിച്ചാൽ തൊണ്ടയിൽ പലതരം അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവർ ഇത് ഒഴിവാക്കുക. (Photos Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും