Parenting Tips: ഡയപ്പറുകൾ കുഞ്ഞിൻ്റെ വൃക്കയെ ബാധിക്കുമോ? ആരോഗ്യ വിദഗ്ധർ പറയുന്നു
Baby Health Care: അടുത്തിടെ, ഡയപ്പറുകളുടെ ഉപയോഗം കുട്ടികളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെ പല മാതാപിതാക്കളിലും ഇത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.

ഇക്കാലത്ത്, പല മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് ഡയപ്പറുകളാണ് ഉപയോഗിക്കുന്നത്. ജനിച്ച് വീണതുമുതൽ രണ്ട് മൂന്ന് വയസുവരെ സാധാരണ കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോഗിച്ചുവരുന്നു. കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മലമൂത്ര വിസർജനങ്ങൾ ആഗിരണം ചെയ്യാനും ഡയപ്പറുകൾ വളരെ ഉപയോഗപ്രദമാണ്. (Image Credits: Getty Images)

എന്നാൽ അടുത്തിടെ, ഡയപ്പറുകളുടെ ഉപയോഗം കുട്ടികളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെ പല മാതാപിതാക്കളിലും ഇത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥയെക്കുറിച്ചാണ് ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗം മുൻ മേധാവി ഡോ. ഷെല്ലി അവസ്തി പറയുന്നത്. (Image Credits: Getty Images)

ഡോ. ഷെല്ലി അവസ്തി വീഡിയോയിൽ ആവകാശപ്പെട്ടിരിക്കുന്ന വിവരത്തെ പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്തത്. ഡയപ്പറുകൾക്ക് വൃക്കകളുടെ പ്രവർത്തനവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും, മലമൂത്രം വിസർജനത്തെ ആഗിരണം ചെയ്യുക എന്നത് മാത്രമാണ് അവയുടെ ജോലിയെന്നും ഡോക്ടർ വിശദീകരിച്ചു. (Image Credits: Getty Images)

വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യുന്ന ആന്തരിക അവയവങ്ങളാണെന്നും ഡയപ്പറുകൾ ബാഹ്യ ഉപയോഗത്തിനുള്ള വസ്തവാണെന്നും ആരോഗ്യ വിദഗ്ധ ചൂണ്ടികാട്ടി. ഡയപ്പറുകൾ ഇടയ്ക്കിടെ മാറ്റാതിരിക്കുമ്പോഴാണ് കുഞ്ഞുങ്ങളിൽ ചില ചർമ്മപ്രശ്നങ്ങളും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതെന്നും അവർ വ്യക്തമാക്കുന്നു. അതിനാൽ ഓരോ 3 മുതൽ 4 മണിക്കൂർ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റാൻ ശ്രമിക്കണം. (Image Credits: Getty Images)

ശുചിത്വക്കുറവ് മൂലം മൂത്രാശയത്തിലോ ചർമ്മത്തിലോ അണുബാധ, തിണർപ്പ്, ഡയപ്പർ ഡെർമറ്റൈറ്റിസ് തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകുന്നു. മൂത്രാശയ അണുബാധ കുഞ്ഞുങ്ങളിൽ ഗുരുതരമാകുകയാണെങ്കിൽ, അത് ചില സാഹചര്യങ്ങളിൽ വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. പക്ഷേ ഒരിക്കലും അത് ഡയപ്പറുകളുടെ ഉപയോഗം മൂലമല്ല, മറിച്ച് ശുചിത്വക്കുറവ് മൂലം മാത്രമാണ്. (Image Credits: Getty Images)