ഔഡി വാങ്ങാന്‍ പ്ലാനുണ്ടോ; എങ്കില്‍ വില കൂടി കേട്ടോ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി വില വര്‍ധിപ്പിച്ചിരിക്കുകയാണ്. കാര്‍ വാങ്ങാന്‍ പ്ലാനുള്ളവരാണെങ്കില്‍ ഈ വില വര്‍ധനവ് അറിഞ്ഞ് വെച്ചോളൂ.
1 / 5
ഔഡി കാറുകള്‍ എന്നും ആഢംബരത്തിന്റെ ഭാഗം തന്നെയാണ്. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട്, ഗതാഗത ചെലവുകള്‍ കാരണം ഇന്ത്യയിലെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് ഔഡി.
2 / 5
ജൂണ്‍ 1 മുതലാണ് രണ്ട് ശതമാനം വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ തങ്ങള്‍ക്ക് രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
3 / 5
ഔഡി ഇന്ത്യയുടെയും ഡീലര്‍ പങ്കാളികളുടെയും ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കമ്പനി പറയുന്നത്.
4 / 5
കഴിഞ്ഞ വര്‍ഷം തന്നെ ഔഡിയുടെ എല്ലാ മോഡലുകള്‍ക്കും കമ്പനി രണ്ട് ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. അന്ന് നിശ്ചയിച്ച വില ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.