തണുപ്പാണ് വരുന്നത്... മുടി കൊഴിച്ചിൽ കൂടും; പരിഹാരമുണ്ട് കേട്ടോ | Are You Struggling With Winter Hair Fall, Try This Amla Ginger Shot For Better Hair Growth Malayalam news - Malayalam Tv9

Winter Hairfall: തണുപ്പാണ് വരുന്നത്… മുടി കൊഴിച്ചിൽ കൂടും; പരിഹാരമുണ്ട് കേട്ടോ

Published: 

02 Nov 2025 09:26 AM

Natural Drinks For Hair Growth: മുടിയുടെ വേരുകളെ പോഷിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ എന്നിവ ഈ മൂന്ന് ചേരുവകളിലും അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ പരിശ്രമത്താൽ മുടി കൊഴിച്ചിൽ പെട്ടെന്ന് കുറയ്ക്കാനും സാധിക്കും.

1 / 6തണുപ്പുകാലം അടുത്തെത്തിയിരിക്കുന്നു. സുഖകരമായ കാലാവസ്ഥയാണെങ്കിലും പക്ഷേ ഇത് മുടിക്ക് അത്ര നല്ലതല്ല. ഈ കാലാവസ്ഥ തലയോട്ടി വരണ്ടതാക്കുകയും മുടി പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്താണ് പരിഹാരമെന്ന് ആലോചിച്ച് ഇനി വിഷമിക്കേണ്ട. നെല്ലിക്ക, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് തയ്യാറാക്കിയ പാനീയം മാത്രം മതി നിങ്ങളുടെ മുടിയിഴകളെ കരുത്തുറ്റതാക്കാൻ. (Image Credits: Getty Images)

തണുപ്പുകാലം അടുത്തെത്തിയിരിക്കുന്നു. സുഖകരമായ കാലാവസ്ഥയാണെങ്കിലും പക്ഷേ ഇത് മുടിക്ക് അത്ര നല്ലതല്ല. ഈ കാലാവസ്ഥ തലയോട്ടി വരണ്ടതാക്കുകയും മുടി പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്താണ് പരിഹാരമെന്ന് ആലോചിച്ച് ഇനി വിഷമിക്കേണ്ട. നെല്ലിക്ക, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് തയ്യാറാക്കിയ പാനീയം മാത്രം മതി നിങ്ങളുടെ മുടിയിഴകളെ കരുത്തുറ്റതാക്കാൻ. (Image Credits: Getty Images)

2 / 6

മുടിയുടെ വേരുകളെ പോഷിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ എന്നിവ ഈ മൂന്ന് ചേരുവകളിലും അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ പരിശ്രമത്താൽ മുടി കൊഴിച്ചിൽ പെട്ടെന്ന് കുറയ്ക്കാനും സാധിക്കും. അതിനാൽ ഈ പാനീയം എങ്ങനെ തയ്യാറാക്കണം ഇവ മുടിയെ പോഷിപ്പുക്കുന്നത് എങ്ങനെയാണ് തുടങ്ങിയ വിശദവിവരങ്ങൾ വായിച്ചറിയാം. (Image Credits: Getty Images)

3 / 6

നെല്ലിക്കയിൽ കൊളാജൻ ഉൽപാദനത്തെയും രക്തചംക്രമണത്തെയും പിന്തുണയ്ക്കുന്ന വിറ്റാമിൻ സി ധാരാളമുണ്ട്. ഒരു തവണ നെല്ലിക്ക കഴിക്കുന്നത് ദിവസേന ആവശ്യമായ വിറ്റാമിൻ സിയുടെ 46 ശതമാനം വരെ ലഭിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കൊളാജൻ ഉല്പാദനം വർദ്ധിക്കുമ്പോൾ തന്നെ മുടിയുടെ പകുതി പ്രശ്നങ്ങൾ പരിഹരിച്ചു എന്നതാണ് സത്യം. (Image Credits: Getty Images)

4 / 6

ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിക്ക് ചൂട് നൽകുകയും രക്തപ്രവാഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട രക്തചംക്രമണം പോഷകങ്ങൾ രോമകൂപങ്ങളിലേക്ക് വേഗത്തിൽ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് മുടി വളർച്ചയെ വളരെയേറെ സഹായിക്കും. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ താരൻ, മറ്റ് പ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. (Image Credits: Getty Images)

5 / 6

കറിവേപ്പില ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ്, ഇത് നിങ്ങളുടെ ഹീമോഗ്ലോബിൻ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. നീളവും കട്ടിയുള്ളതുമായ മുടിക്ക് കറിവേപ്പില പതിവായി കഴിക്കുന്നത് നല്ലതാണ്. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ ഏത് മുടികൊഴിച്ചിലും പെട്ടെന്ന് നിൽക്കും. അതിനാൽ ഇവ തയ്യാറാക്കേണ്ട വിധം മനസ്സിലാക്കാം. (Image Credits: Getty Images)

6 / 6

6 - 8 കറിവേപ്പില, ഇഞ്ചി അരച്ചത്, നെല്ലിക്ക നീര് തുടങ്ങിയവ എടുക്കുക. കറിവേപ്പിലയും അരച്ച ഇഞ്ചിയും ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. നെല്ലിക്ക നീര് ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കുക. ശേഷം നിങ്ങൾക്ക് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും