Sleeping: അമ്മയാകാൻ തയ്യാറെടുക്കുകയാണോ? ജിമ്മിലെ വ്യായാമത്തേക്കാൾ പ്രധാനം ഉറക്കം
Sleep And Fertility Health: ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാനും കൃത്യസമയത്തുള്ള വിശ്രമം അനിവാര്യമാണ്. ശാരീരികക്ഷമത നിലനിർത്താൻ വ്യായാമം ചെയ്യുന്നത് നല്ലതാണ്. പക്ഷേ അതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ശരീരത്തിന് ആവശ്യമായ വിശ്രമത്തിനാണ്.

ആരോഗ്യകാര്യത്തിൽ ഇന്ന് നാം എത്രത്തോളം ശ്രദ്ധാലുക്കളാണ് എന്ന് ചോദിച്ചാൽ പലർക്കും കൃത്യമായ ഉത്തരമില്ല. ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുമ്പോഴും പലപ്പോഴും നാം അവഗണിക്കുന്നത് ഉറക്കത്തെയാണ്. എന്നാൽ അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം വ്യായാമത്തേക്കാൾ പ്രധാനമായിരിക്കണം ഉറക്കം. (Image Credits: Getty Images)

ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാനും കൃത്യസമയത്തുള്ള വിശ്രമം അനിവാര്യമാണ്. ശാരീരികക്ഷമത നിലനിർത്താൻ വ്യായാമം ചെയ്യുന്നത് നല്ലതാണ്. പക്ഷേ അതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ശരീരത്തിന് ആവശ്യമായ വിശ്രമത്തിനാണ്.

ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പെട്ടെന്ന് പ്രകടമാകില്ല എന്നതാണ് ഏറ്റവും അപകടകരമായ വശം. നിശ്ബദമായി ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കും. ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കുന്നതിനും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നതിനും ഇത് കാരണമാകുന്നു. ഗർഭധാരണത്തിന് ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ഈ ആന്തരിക മാറ്റങ്ങൾ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.

രാത്രിയിൽ 7-8 മണിക്കൂർ തുടർച്ചയായ ഉറക്കം ലഭിക്കാത്തത് സ്ത്രീകളിൽ അണ്ഡോത്പാദനത്തെ (Ovulation) ബാധിക്കുന്നു. ശാരീരികക്ഷമത നിലനിർത്താൻ വ്യായാമം അത്യാവശ്യമാണെന്ന് നാം കരുതുന്നു. എന്നാൽ വ്യായാമത്തിനായി ഉറക്കം ബലികഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. രാത്രി വൈകി ഉറങ്ങുകയും, ശരീരം ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുൻപേ അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുകയും ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് നൽകുക.

നാം ചെയ്യുന്ന വ്യായാമം ഫലപ്രദമാകണമെങ്കിൽ ശരീരം അത് ഉൾക്കൊള്ളാൻ സജ്ജമായിരിക്കണം. ആരോഗ്യ സംരക്ഷണത്തിൽ ഉറക്കവും വ്യായാമവും തുല്യപ്രാധാന്യമുള്ളതാണ്. വ്യായാമം ചെയ്യുമ്പോൾ പേശികളിലുണ്ടാകുന്ന ചെറിയ കോശനാശങ്ങൾ പരിഹരിക്കപ്പെടുന്നത് നിങ്ങൾ ഉറങ്ങുമ്പോഴാണ്. അതുകൊണ്ട് ഉറക്കത്തെ ഇല്ലാതാക്കി വ്യായാമം ചെയ്യുന്നത് ശരീരത്തിന് അധിക ബാധ്യതയാണ്.