പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം | Argentina vs Spain 2026 world cup final: How much prize money will the champions and runners-up earn Malayalam news - Malayalam Tv9

FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം

Published: 

19 Jul 2026 | 09:49 PM

FIFA World Cup 2026 Final Prize Money: ഫിഫ ലോകകപ്പ് 2026 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനെ നേരിടും. ഫൈനലിസ്റ്റുകളായ അർജന്റീനയും സ്പെയിനും കൂടി പങ്കിട്ടെടുക്കുന്നത് മൊത്തം 83 മില്യൺ ഡോളറാണ്.

1 / 5
ഫിഫ ലോകകപ്പ് 2026 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനെ നേരിടും. ജേതാക്കള്‍ കിരീടം ഉയർത്തുക മാത്രമല്ല, റെക്കോർഡ് തുകയായ 50 മില്യൺ ഡോളർ സമ്മാനമായി സ്വന്തമാക്കുകയും ചെയ്യും. ഫൈനലിസ്റ്റുകളായ അർജന്റീനയും സ്പെയിനും കൂടി പങ്കിട്ടെടുക്കുന്നത് മൊത്തം 83 മില്യൺ ഡോളറാണ് (Image Credit Source: PTI).

2 / 5
ലോകകപ്പ് ചരിത്രത്തിൽ ഒരു ഫൈനൽ മത്സരത്തിനായി നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതിൽ ചാമ്പ്യന്മാരാകുന്ന ടീമിന് 50 മില്യൺ ഡോളറും (ഏകദേശം 4,814 കോടി രൂപ), റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 33 മില്യൺ ഡോളറും (ഏകദേശം 3,177 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ട് 29 മില്യൺ ഡോളറുമായാണ് (ഏകദേശം 2,792 കോടി രൂപ) മടങ്ങുന്നത്. നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 27 മില്യൺ ഡോളർ (ഏകദേശം 2,599 കോടി രൂപ) ലഭിക്കും.

3 / 5
ക്വാർട്ടർ ഫൈനലിൽ പുറത്തായ ടീമുകൾക്ക് വീതം 19 മില്യൺ ഡോളർ (ഏകദേശം 1,829 കോടി രൂപ) ലഭിക്കും. റൗണ്ട് ഓഫ് 16-ൽ പുറത്തായവർക്ക് 15 മില്യൺ ഡോളർ (ഏകദേശം 1,444 കോടി രൂപ) വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായവര്‍ക്ക് പോലും 9 മില്യൺ ഡോളർ (ഏകദേശം 866 കോടി രൂപ) വീതം കിട്ടും. ഫിഫ ആദ്യം 727 മില്യൺ ഡോളറിന്റെ സമ്മാന ഫണ്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് വര്‍ധിപ്പിക്കുകയായിരുന്നു.

4 / 5
അടിസ്ഥാന പങ്കാളിത്ത ഫീസും പ്രിപ്പറേഷൻ ഗ്രാന്റും വർധിപ്പിച്ചുകൊണ്ട് മൊത്തം സമ്മാന പൂൾ 871 മില്യൺ ഡോളറായി (ഏകദേശം 83,866 കോടി രൂപ) ഉയർത്താൻ അംഗീകാരം നൽകുകയായിരുന്നു. ഈ സമ്മാനത്തുക രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്: പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള റിവാർഡുകളും, പ്രകടനത്തിന് പുറമെയുള്ള സാമ്പത്തിക പിന്തുണയും. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള റിവാർഡുകൾക്കായി മൊത്തം സമ്മാന പൂളിൽ നിന്ന് 703 മില്യൺ ഡോളറാണ് (ഏകദേശം 67,668 കോടി രൂപ) മാറ്റിവെച്ചിരിക്കുന്നത്.

5 / 5
ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കുമുള്ള സാമ്പത്തിക സഹായമായി 168 മില്യൺ ഡോളറും (ഏകദേശം 16,173 കോടി രൂപ) ഫിഫ അനുവദിച്ചിട്ടുണ്ട്. ഇത്തവണ വിജയികള്‍ക്ക് ലഭിക്കുന്നത് 2022-ലെ തുകയെക്കാള്‍ 8 മില്യൺ ഡോളർ കൂടുതലാണ്. ലോകകപ്പില്‍ യോഗ്യത നേടിയ രാജ്യങ്ങള്‍ക്ക്‌ ടൂർണമെന്റുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 2.5 മില്യൺ ഡോളർ (ഏകദേശം 240 കോടി രൂപ) പ്രിപ്പറേഷൻ ഗ്രാന്റായി നല്‍കും. 16 മില്യൺ ഡോളറിലധികം (ഏകദേശം 1,540 കോടി രൂപ) അധിക ടീം വിഹിതമായും ലഭിക്കും.

Loading...
Unable to load recommendations.
Follow Us
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?