AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Arya Badai: ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത വലിയ ക്രൂരത; ബന്ധങ്ങളിൽ ചെയ്യുന്ന വലിയ തെറ്റിനെ കുറിച്ച് ആര്യ

Arya Badai about Relationship:ഒരുപക്ഷേ പലരും അത് പറയാൻ മടിക്കുന്നത് മറുപക്ഷത്ത് നിൽക്കുന്ന വ്യക്തി അത് കേട്ട് വിഷമിക്കുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ചിട്ടായിരിക്കും. പക്ഷേ അതിലൊന്നും കാര്യമില്ല അതൊക്കെ വെറും തോന്നൽ മാത്രമാണ് നമുക്ക് അവരോടുള്ള വികാരം അങ്ങ് തുറന്നു പറഞ്ഞാൽ അത് തീർന്നു. അല്ലാതെ അവരെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ.........

Arya Badai: ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത വലിയ ക്രൂരത; ബന്ധങ്ങളിൽ ചെയ്യുന്ന വലിയ തെറ്റിനെ കുറിച്ച് ആര്യ
Arya BadaiImage Credit source: Social Media
Ashli C
Ashli C | Published: 04 Sep 2026 | 01:24 PM

ബന്ധങ്ങളിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യത്തെക്കുറിച്ച് നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻ‍‍‍സറുമായ ആര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു വ്യക്തിയെ നമുക്ക് മടുത്തിട്ടുണ്ടെങ്കിൽ അയാളെ വേണ്ട എന്ന് മനസ്സ് പറയുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയോട് തുറന്നു പറയുക എന്നാണ് ആര്യ പറയുന്നത്. അല്ലാതെ തുറന്നു പറയാതെ ആ വ്യക്തിയെ അവഗണിക്കുകയും ആ വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതിലും ഒരു കാര്യമില്ല. അത് ആ വ്യക്തിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.

ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ചിട്ടായിരിക്കും….

അങ്ങനെ ഒരു അവസ്ഥയിൽ ആരെയും കൊണ്ടെത്തിക്കരുത്. ഓപ്പൺ ആയിട്ട് തന്നെ പറയുക നിങ്ങളുടെ ഇപ്പോഴത്തെ സ്റ്റാൻഡ് എന്താണെന്ന് ഉള്ളത്. ഒരുപക്ഷേ പലരും അത് പറയാൻ മടിക്കുന്നത് മറുപക്ഷത്ത് നിൽക്കുന്ന വ്യക്തി അത് കേട്ട് വിഷമിക്കുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ചിട്ടായിരിക്കും. പക്ഷേ അതിലൊന്നും കാര്യമില്ല അതൊക്കെ വെറും തോന്നൽ മാത്രമാണ് നമുക്ക് അവരോടുള്ള വികാരം അങ്ങ് തുറന്നു പറഞ്ഞാൽ അത് തീർന്നു. അല്ലാതെ അവരെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല ആ ഒരു അവസ്ഥയിൽ കൊണ്ട് എത്തിക്കരുത് എന്നാണ് ആര്യ പറയുന്നത്.

ALSO READ:ലക്ഷ്മിപ്രിയക്ക് നിർണായകം; അൻസിബയുടെ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്

അതേസമയം അശ്വതി അശോക് വിശാലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താൻ നേരിട്ട് വിഷമങ്ങളെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ബിഗ് ബോസ് മലയാളം സീസണിന് ശേഷം ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടികളെക്കുറിച്ചും വൈകാരിക തിരിച്ചടികളെക്കുറിച്ചും അവർ തുറന്നു പറഞ്ഞിരുന്നു. അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി സമ്പാദ്യം മുഴുവൻ ചെലവായത് തുടർന്നാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബിഗ് ബോസിലേക്ക് പോയതെന്നാണ് ആര്യ പറയുന്നത്. എന്നാൽ കോവിഡ് കാരണം 75 ദിവസം ഷോ നിർത്തിവച്ച് പുറത്തുവന്നപ്പോൾ വലിയ സൈബർ ആക്രമണങ്ങളും ലോക്ക് ഡൗൺ ആശങ്കകളും ആണ് നേരിടേണ്ടിവന്നത്. എന്നാൽ ഇതിനേക്കാൾ വലിയ ആഘാതം ഉണ്ടായിരുന്നു ബിഗ്ബോസ് ലേക്ക് പോകുന്നതിനു മുൻപ് ഉണ്ടായിരുന്ന പ്രണയ ബന്ധത്തിൽ ഉണ്ടായ തകർച്ചയിൽ എന്നും ആര്യ പറയുന്നു.

ENGLISH SUMMARY

Actress and social media influencer Arya’s words about what you should never do in relationships are currently gaining attention on social media. Arya says that if you are tired of a person and your heart is telling you not to do them, then you should openly tell that person.

Follow Us