സഹതാരവുമായി പ്രണയം? ഭാര്യയുടെ വഞ്ചനാ ആരോപണത്തിൽ മൗനം വെടിഞ്ഞ് ആഷ്‌ലീ ഗാർഡ്നർ | Ashleigh Gardner breaks silence on affair allegations and team Australia leadership Malayalam news - Malayalam Tv9

സഹതാരവുമായി പ്രണയം? ഭാര്യയുടെ വഞ്ചനാ ആരോപണത്തിൽ മൗനം വെടിഞ്ഞ് ആഷ്‌ലീ ഗാർഡ്നർ

Published: 

13 Aug 2026 | 07:34 PM

Ashleigh Gardner Responds : തനിക്കെതിരെ ഭാര്യ മോണിക്ക റൈറ്റ് ഉന്നയിച്ച ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍. സഹതാരമായ ജോർജിയ വോളുമായി ഗാർഡ്നർക്കുണ്ടായിരുന്ന ബന്ധമാണ് തങ്ങളുടെ വേർപിരിയലിലേക്ക് നയിച്ചതെന്ന് റൈറ്റ് ആരോപിച്ചിരുന്നു.

1 / 5
തനിക്കെതിരെ ഭാര്യ മോണിക്ക റൈറ്റ് ഉന്നയിച്ച ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍. സഹതാരമായ ജോർജിയ വോളുമായി ഗാർഡ്നർക്കുണ്ടായിരുന്ന ബന്ധമാണ് തങ്ങളുടെ വേർപിരിയലിലേക്ക് നയിച്ചതെന്ന് റൈറ്റ് ആരോപിച്ചിരുന്നു. ഗാർഡ്നർക്കെതിരെ നടപടിയെടുക്കാത്തതിനും ടീമിലെ നേതൃസ്ഥാനത്ത് തുടരാൻ അനുവദിച്ചതിനും ക്രിക്കറ്റ് ഓസ്ട്രേലിയയെ റൈറ്റ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ വിവാദങ്ങളിലാണ് ഗാര്‍ഡ്‌നര്‍ പ്രതികരിച്ചത് (Image Credit Source: Getty Images).

2 / 5
തനിക്ക് നൽകിയ പിന്തുണയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയോട് സോഷ്യൽ മീഡിയയിലൂടെ ഗാര്‍ഡ്‌നര്‍ നന്ദി പറഞ്ഞു. റൈറ്റുമായുള്ള വേർപിരിയൽ തന്റെ വ്യക്തിപരമായ കാര്യമാണെന്ന് താരം വ്യക്തമാക്കി. വിഷയത്തിൽ ഇനി കൂടുതൽ പരസ്യപ്രസ്താവനകൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

3 / 5
"ഭാര്യയുമായുള്ള വേർപിരിയൽ എന്റെ വ്യക്തിപരമായ വിഷയമാണ്. എന്നാല്‍ ഞാൻ ടീമിന്റെ വൈസ് ക്യാപ്റ്റനായതിനാൽ നിലവിലെ എന്റെ ബന്ധത്തിലെ സാഹചര്യം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയിൽപ്പെടേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നെ നേതൃസ്ഥാനത്ത് തുടരാൻ പിന്തുണച്ച ബോർഡിനോട് നന്ദിയുണ്ട്‌. വരാനിരിക്കുന്ന സീസണിൽ ഒരു നേതാവെന്ന നിലയിൽ ശക്തമായ പങ്ക് വഹിക്കാനും സഹതാരങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പിന്തുണ നൽകാനും ഞാൻ ആഗ്രഹിക്കുന്നു", ഗാർഡ്നർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

4 / 5
മോണിക്കയുമായി പങ്കുവെച്ച നിമിഷങ്ങളില്‍ നന്ദിയുണ്ട്. ഇതിലൂടെ സംഭവിച്ച വേദനയില്‍ ദുഃഖമുണ്ട്. ഭാവിയിൽ സന്തോഷവും വിജയവും മാത്രമാണ് അവർക്കായി ആശംസിക്കുന്നത്. ഈ വിഷയത്തിൽ ഇനി കൂടുതൽ പരസ്യപ്രതികരണങ്ങൾ ഒന്നും നടത്തില്ലെന്നും താരം കുറിച്ചു.

5 / 5
വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്നും ആഷ്‌ലീ ഗാര്‍ഡ്‌നര്‍ എഴുതി. ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് റൈറ്റ് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിൽ പരസ്യമായി ഒന്നും പറയാത്തതെന്നും റൈറ്റ് ചോദിച്ചു. ഈ സംഭവം "വ്യക്തിപരവും സ്വകാര്യവുമാണ്" എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണം.

Follow Us
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു