AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IRCTC Tour Package: വിയറ്റ്നാമും കംബോഡിയയും ചുറ്റിക്കാണാം; ഐ.ആർ.സി.ടി.സിയുടെ കിടിലൻ ടൂർ പാക്കേജ് ഇതാ!

Explore Vietnam & Cambodia: IRCTC Announces 9-Day Tour Package from Bengaluru: വിനോദസഞ്ചാരികൾക്ക് വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ മികച്ച അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര എട്ട് രാത്രിയും ഒമ്പത് പകലും നീണ്ടുനിൽക്കുന്നതാണ്. 2026 നവംബർ ഇരുപത്തിരണ്ടിന് രാത്രി 11:35-ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 27 Sep 2026 | 11:32 PM
പുരാതന ഹിന്ദു ക്ഷേത്രങ്ങൾക്കും ചരിത്രസ്മാരകങ്ങൾക്കും ബുദ്ധവിഹാരങ്ങൾക്കും പേരുകേട്ട രാജ്യങ്ങളാണിവ. ആദ്യ ദിനം ഉച്ചയോടെയാണ് ദാ നാങ്ങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുക. ഉച്ചഭക്ഷണത്തിന് ശേഷം പ്രശസ്തമായ മാർബിൾ മൗണ്ടൻ കാണാനാണ് സഞ്ചാരികളെ ആദ്യം കൊണ്ടുപോവുക. അവിടുത്തെ ഗുഹകൾ, ബുദ്ധ പ്രതിമകൾ എന്നിവ അടുത്തുകാണാം. പിന്നിട് മൈ ഖേ ബീച്ചിലേക്കാണ് യാത്ര. വൈകുന്നേരത്തോടെ ദാ നാങ്ങ് നഗരത്തിൽ തിരിച്ചെത്തി അവിടെയുള്ള കാഴ്ചകൾ ആസ്വദിക്കാം (Image Credit source: Getty Images)

1 / 5
രണ്ടാം ദിവസം കേബിൾ കാർ വഴി ഫ്രഞ്ച് വാസ്തുവിദ്യയുടെ വിസ്മയമായ ബാ നാ ഹിൽസിലേക്ക് യാത്ര തിരിക്കും. അവിടെയുള്ള പുരാതന ഫ്രഞ്ച് ഗ്രാമങ്ങളും പള്ളികളും കണ്ടതിന് ശേഷം ഉച്ചകഴിഞ്ഞ് പതിനേഴാം നൂറ്റാണ്ടിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ഹോയ് ആൻ പുരാതന നഗരത്തിലേക്കാണ് പോവുക. ജാപ്പനീസ് കവേർഡ് ബ്രിഡ്ജ്, ഇരുനൂറ് വർഷം പഴക്കമുള്ള ടാൻ കി ഹൗസ്, ചരിത്ര മ്യൂസിയം തുടങ്ങിയ സാംസ്കാരിക പ്രാധാന്യമുള്ള നിരവധി കാഴ്ചകൾ അവിടെ കാത്തിരിക്കുന്നുണ്ട്..

2 / 5
മൂന്നാം ദിവസം വിമാനമാർഗ്ഗം ഹാനോയിയിലേക്ക് പോകുന്ന സംഘം വിയറ്റ്നാമിലെ ആദ്യത്തെ സർവ്വകലാശാലയായ ലിറ്ററേച്ചർ ടെമ്പിൾ, ഹോം കിം തടാകം എന്നിവ സന്ദർശിക്കും. പ്രശസ്തമായ വാട്ടർ പപ്പറ്റ് ഷോ ആസ്വദിക്കുകയും ചെയ്യാം. നാലാം ദിവസം ഹാലോങ് സിറ്റിയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഹാലോങ് ബേയിലൂടെ ക്രൂയിസ് യാത്ര ഒരുക്കിയിട്ടുണ്ട്. കയാക്കിംഗ് ചെയ്യാനും ഇവിടെ അവസരമുണ്ട്. അന്ന് രാത്രിയിലെ അത്താഴവും താമസവും അത്യാഡംബര ക്രൂയിസ് കപ്പലിൽ തന്നെയായിരിക്കും.

3 / 5
വിമാന ടിക്കറ്റ് ത്രീ സ്റ്റാർ ഹോട്ടലുകളിലെ താമസം, ഭക്ഷണം, എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടും. യാത്രയിലുടനീളം ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിൻ്റെ സേവനം ലഭ്യമായിരിക്കും എ.സി ഡീലക്സ് ബസുകളിലാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ ഇ-വിസ ചാർജുകൾ, യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

4 / 5
ഒരാൾക്ക് മാത്രമായി ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് 1,75,000 രൂപയാണ് വരുന്നത്. രണ്ടുപേർ ഒരുമിച്ച് മുറി പങ്കിടുമ്പോൾ ഒരാൾക്ക് 1,52,900 രൂപയും, മൂന്ന് പേർ ഒരുമിച്ചാണെങ്കിൽ ഒരാൾക്ക് 1,50,500 രൂപയുമാണ് ഈടാക്കുന്നത്. അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് കിടക്കയോട് കൂടി 1,30,600 രൂപയും കിടക്ക ഇല്ലാതെ 1,14,900 രൂപയുമാണ് നിരക്ക്. രണ്ട് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്കും 1,14,900 രൂപയാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

5 / 5
Follow Us