AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: പാലപ്പം ഇനി കട്ടിയാവില്ല! അപ്പത്തിൻ്റെ മാവിൽ മറക്കാതെ ചേർക്കേണ്ട രഹസ്യ ചേരുവ

Soft Palappam Making Recipe: പ്രധാന പ്രശ്നമാണ് അപ്പത്തിന്റെ നടുഭാഗം കട്ടിയാകുന്നതും വശങ്ങൾ കരിഞ്ഞുപോകുന്നതും. മാവ് കൃത്യമായി പുളിച്ചില്ലെങ്കിലും അരച്ചെടുത്ത കൂട്ടിലെ അളവുകൾ തെറ്റിയാലും അപ്പം പഞ്ഞി പോലെ കിട്ടില്ല. ഈസ്റ്റ് ഉപയോഗിക്കാതെ അപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് അല്പം സോഡാപ്പൊടിയോ തലേന്നത്തെ തേങ്ങാവെള്ളമോ ചേർത്ത് മാവ് പുളിപ്പിക്കാവുന്നതാണ്. അപ്പം എപ്പോഴും പൂ പോലെ കിട്ടാൻ സഹായിക്കുന്ന ചില രഹസ്യ ചേരുവകൾ നമുക്ക് അറിയാം.

Neethu Vijayan
Neethu Vijayan | Published: 28 Sep 2026 | 12:00 PM
പാലപ്പവും വെള്ളയപ്പവും രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഉണ്ടെങ്കിൽ അന്നത്തെ ദിവസം ഉഷാറാകും. എങ്കിൽ ഇവ ഉണ്ടാക്കുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അപ്പത്തിന്റെ നടുഭാഗം കട്ടിയാകുന്നതും വശങ്ങൾ കരിഞ്ഞുപോകുന്നതും. മാവ് കൃത്യമായി പുളിച്ചില്ലെങ്കിലും അരച്ചെടുത്ത കൂട്ടിലെ അളവുകൾ തെറ്റിയാലും അപ്പം പഞ്ഞി പോലെ കിട്ടില്ല. അപ്പം എപ്പോഴും പൂ പോലെ കിട്ടാൻ സഹായിക്കുന്ന ചില രഹസ്യ ചേരുവകൾ നമുക്ക് അറിയാം. (Image Credit Source: Getty Images/ Social Media)

1 / 5
പച്ചരി കുതിർക്കുമ്പോൾ അതിനൊപ്പം ഒരു പിടി അവലോ പൊരിയോ ചേർത്ത അരച്ചെടുത്താൽ അപ്പത്തിന് അസാധ്യ മൃദുത്വം ലഭിക്കും. ചോറ് ചേർക്കുന്നതിനേക്കാൾ കൂടുതൽ പഞ്ഞി പോലുള്ള ടെക്സ്ചർ നൽകാൻ അവലിന് സാധിക്കുന്നു. അരച്ചെടുത്ത അരിമാവിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ എടുത്ത് വെള്ളമൊഴിച്ച് കുറുക്കി തണുത്ത ശേഷം മാവിൽ ചേർത്ത് ഇളക്കുന്നത് അപ്പം മൃദുവാകാൻ സഹായിക്കും.

2 / 5
മാവ് അരയ്ക്കാനും പുളിക്കാൻ വെക്കാനും സാധാരണ വെള്ളത്തിന് പകരം തലേന്നത്തെ തേങ്ങാവെള്ളം ഉപയോഗിച്ചാൽ അപ്പം നല്ല സോഫ്റ്റാവുക മാത്രമല്ല, നല്ല സ്വാദും ലഭിക്കും.  അരി കുതിർക്കാൻ വെക്കുമ്പോൾ കാൽ ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. മാവ് അരച്ച ശേഷം ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കിവച്ചാൽ മാവ് നല്ലതുപോലെ പൊങ്ങിവരും.

3 / 5
പച്ചരി കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ നന്നായി കുതിർത്തു വെക്കണം. അപ്പത്തിൻ്റെ മാവ് തരി തരിയായിരിക്കരുത്. മിക്സിയിലോ ഗ്രൈൻഡറിലോ തരികളില്ലാതെ വെണ്ണ പോലെ അരച്ചെടുക്കണം. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ മാവ് പുളിച്ചു കിട്ടാൻ 8-10 മണിക്കൂർ വേണം. ചൂടുള്ള സ്ഥലത്ത് വെച്ചാൽ വേഗത്തിൽ പുളിച്ചുകിട്ടും.

4 / 5
രാവിലെ അപ്പ ചുടുമ്പോൾ മാവ് അല്പം കട്ടി കൂടുതലാണെങ്കിൽ പച്ചവെള്ളം ഒഴിക്കാതെ നേർത്ത ചൂടുള്ള തേങ്ങാപ്പാലോ ഇളംചൂടുവെള്ളമോ ഒഴിച്ച് മാവ് അയച്ചെടുക്കുക. ഈസ്റ്റ് ഉപയോഗിക്കാതെ അപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് അല്പം സോഡാപ്പൊടിയോ തലേന്നത്തെ തേങ്ങാവെള്ളമോ ചേർത്ത് മാവ് പുളിപ്പിക്കാവുന്നതാണ്.

5 / 5
Follow Us