AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: 500 രൂപ എടുക്കാനുണ്ടോ? ബാൽക്കണിയിൽ അടിപൊളി ഗാർഡൻ ഒരുക്കാം

Low Cost Balcony Makeover Ideas: വെറും 500 രൂപ ചെലവിൽ കുറഞ്ഞ ചിലവിലുള്ള ചെടികളും ചട്ടികളും ചെറിയ അലങ്കാരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ചെറിയ ബാൽക്കണിയെപ്പോലും മനോഹരമായ പച്ചതുരുത്താക്കി മാറ്റാൻ കഴിയും. വലിയ തുക നിക്ഷേപിക്കാതെ തന്നെ വീടുകളിൽ പച്ചപ്പ് കൊണ്ടുവരാനുള്ള ആ വഴി അറിഞ്ഞാലോ.....

Gardening Tips: 500 രൂപ എടുക്കാനുണ്ടോ? ബാൽക്കണിയിൽ അടിപൊളി ഗാർഡൻ ഒരുക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 28 Sep 2026 | 11:31 AM

നിങ്ങളുടെ ബാൽക്കണിക്ക് പുതിയതു ആകർഷകവുമായ ലുക്ക് വേണമെന്നാണോ ആഗ്രഹം? എന്നാൽ ഇതിന് വലിയൊരു ബജറ്റിന്റെ ആവശ്യമില്ല. വെറും 500 രൂപ ചെലവിൽ കുറഞ്ഞ ചിലവിലുള്ള ചെടികളും ചട്ടികളും ചെറിയ അലങ്കാരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ചെറിയ ബാൽക്കണിയെപ്പോലും മനോഹരമായ പച്ചതുരുത്താക്കി മാറ്റാൻ കഴിയും. വലിയ തുക നിക്ഷേപിക്കാതെ തന്നെ വീടുകളിൽ പച്ചപ്പ് കൊണ്ടുവരാനുള്ള ആ വഴി അറിഞ്ഞാലോ…..

ചട്ടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

ചെലവ് കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം വിലകൂടിയ ചട്ടികൾ വാങ്ങുന്നത് ഒഴിവാക്കുക എന്നതാണ്. മൺചട്ടികൾക്ക് ഭംഗിയുള്ളതിനാലും ചെടികളുടെ വേരുകളെ തണുപ്പോടെ നിലനിർത്താൻ സഹായിക്കുന്നതിനാലും അവ വാങ്ങാവുന്നതാണ്. പ്ലാസ്റ്റിക് ചട്ടികളും ഗ്രോ ബാഗുകളും ഭാരം കുറഞ്ഞതും ലാഭകരവുമായ മറ്റ് ഓപ്ഷനുകളാണ്. ഇതുകൂടാതെ, പഴയ പെയിന്റ് ബക്കറ്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചാക്കുകൾ, പെട്ടികൾ തുടങ്ങി വീട്ടിൽ ലഭ്യമായ വസ്തുക്കളും വീണ്ടും ഉപയോഗിക്കാം.

ഇടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക

തറയിൽ സ്ഥലം കുറവാണെങ്കിൽ ഭിത്തികളെയും ആശ്രയിക്കാം. വെർട്ടിക്കൽ ഗാർഡനിംഗ് വഴി തറയിലെ സ്ഥലം നഷ്ടപ്പെടാതെ തന്നെ ഭിത്തികളിലും കൈവരികളിലും ചെടികൾ ക്രമീകരിക്കാൻ സാധിക്കും. റെയിലിംഗ് പ്ലാന്ററുകൾക്ക് തരം അനുസരിച്ച് 150 രൂപ മുതൽ 400 രൂപ വരെ വിലവരും. തൂക്കിയിടുന്ന രീതികളിൽ മണി പ്ലാന്റ്, പെറ്റൂണിയ തുടങ്ങിയ ചെടികൾ നന്നായി വളരും.

ALSO READ: ഏക്കറുകളൊന്നും വേണ്ട, വെറും 5 ചട്ടിയിൽ അടുക്കളത്തോട്ടം ഒരുക്കാം

ചെടികൾ തിരഞ്ഞെടുമ്പോൾ

ബാൽക്കണി ഗാർഡന് വിലകൂടിയ തൈകൾ ആവശ്യമില്ല. കാലാവസ്ഥയ്ക്ക് അനുയോജ്യമായതും വില കുറഞ്ഞതുമായ ചെടികൾ തിരഞ്ഞെടുക്കുന്നത് പരിപാലനം എളുപ്പമാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. തുളസി, പുതിന, മണി പ്ലാന്റ്, പത്തുമണി ചെടി, സ്നേക് പ്ലാന്റ്, ചെണ്ടുമല്ലി, കറ്റാർവാഴ എന്നിവ വീട്ടിലെ ചെറിയ തോട്ടത്തിന് അനുയോജ്യമാണ്. ഈ ചെടികൾ എളുപ്പത്തിൽ ലഭ്യമാകുന്നതും വളർത്താൻ ലളിതവുമാണ്.

ലൈറ്റിംഗ്

വലിയ ചെലവില്ലാതെ തന്നെ ലൈറ്റിംഗ് ഉപയോഗിച്ച് ബാൽക്കണിയുടെ ഭംഗി കൂട്ടാം. സോളാർ ഗാർഡൻ ലൈറ്റുകൾ പകൽ സമയത്ത് ചാർജ്ജ് ചെയ്യപ്പെടുകയും രാത്രിയിൽ വൈദ്യുതി ചെലവില്ലാതെ വെളിച്ചം നൽകുകയും ചെയ്യും. ചില സോളാർ ലൈറ്റുകൾ 299 രൂപ മുതൽ ലഭ്യമാണ്. ഫെയറി ലൈറ്റുകളും ഉപയോഗിക്കാം.

സൂര്യപ്രകാശം

ചെടികളും സാധനങ്ങളും വാങ്ങുന്നതിന് മുമ്പ് ബാൽക്കണിയിൽ എത്രത്തോളം സൂര്യപ്രകാശവും കാറ്റും ലഭിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. മിക്ക പൂച്ചെടികൾക്കും പച്ചക്കറികൾക്കും ദിവസം 5-6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം വേണം. വെയിൽ കുറവുള്ള ഇടങ്ങളിൽ സ്നേക് പ്ലാന്റ്, ഫെൺസ് തുടങ്ങിയ ചെടികൾ വളർത്താവുന്നതാണ്.

English Summary:

Small balcony can be transformed into a cosy green retreat with a budget of around Rs 500 by using affordable plants, repurposed containers and simple decorations. Instead of expensive planters, residents can use terracotta pots, plastic pots, grow bags or recycled items such as old buckets, bottles and crates.

Follow Us