AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ‘ജഴ്സി അവകാശം സുഹൃത്തുക്കൾക്ക് നൽകുന്നു’; പാകിസ്താൻ ക്രിക്കറ്റിൽ അഴിമതിയാരോപണം

Former Player Accuses PCB Of Corruption: ജഴ്സിയിൽ പിസിബി അഴിമതി കാണിച്ചു എന്ന് മുൻതാരം. എക്സ് ഹാൻഡിലിലൂടെ അതീഖ് ഉ സമാൻ ആണ് ആരോപണം ഉന്നയിച്ചത്.

abdul-basith
Abdul Basith | Updated On: 18 Sep 2025 16:06 PM
പാകിസ്താൻ ക്രിക്കറ്റിൽ അഴിമതിയാരോപണം. ക്വാളിറ്റിയില്ലാത്ത ജഴ്സിയാണ് പാകിസ്താൻ ടീം അണിയുന്നതെന്ന് മുൻ താരവും പരിശീലകനുമായി അതീഖ് ഉ സമാൻ ആരോപിച്ചു. ഹസ്തദാന വിവാദത്തിനിടെയാണ് പിസിബിയ്ക്കെതിരെ അഴിമതിരോപണവും ഉയർന്നിരിക്കുന്നത്. (Image Courtesy- Social Media)

1 / 5
'മറ്റുള്ളവർ ഡ്രൈ ഫിറ്റ് ജഴ്സി അണിയുമ്പോൾ പാക് താരങ്ങൾ മോശം കിറ്റണിഞ്ഞ് വിയർക്കുന്നു. പ്രൊഫഷണലുകൾക്ക് പകരം സുഹൃത്തുക്കൾക്ക് ടെൻഡർ നൽകിയാൽ ഇതാണ് സംഭവിക്കുക. അഴിമതി വിയർപ്പിനെക്കാൾ ഒഴുകുന്നു.' എക്സ് ഹാൻഡിലിൽ അദ്ദേഹം കുറിച്ചു.

2 / 5
ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണി ഉയർത്തിയെങ്കിലും പിന്നീട് അത് മാറ്റി. ഇന്നലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമായി ചർച്ച നടത്തിയതിന് ശേഷമാണ് പാകിസ്താൻ ടീം യുഎഇക്കെതിരെ കളിക്കാൻ ഗ്രൗണ്ടിലെത്തിയത്.

3 / 5
അതുകൊണ്ട് തന്നെ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് പൈക്രോഫ്റ്റ് പറഞ്ഞു എന്നായിരുന്നു പാകിസ്താൻ്റെ ആരോപണം.

4 / 5
യുഎഇക്കെതിരായ മത്സരത്തിൽ വിജയിച്ച പാകിസ്താൻ സൂപ്പർ ഫോർ ഉറപ്പിച്ചു. 41 റൺസിൻ്റെ വമ്പൻ വിജയമാണ് പാകിസ്താൻ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. മറുപടി ബാറ്റിംഗിൽ 105 റൺസിന് യുഎഇ മുട്ടുമടക്കുകയായിരുന്നു.

5 / 5