AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: സഞ്ജുവിനോട് ഏറെനേരം സംസാരിച്ച് ഗൗതം ഗംഭീർ; ടീമിൽ നിന്ന് ഒഴിവാക്കുന്നു എന്ന സൂചനയോ?

Sanju Samson And Gautam Gambhir: സഞ്ജു സാംസണോട് ദീർഘമായി സംസാരിച്ച് ഗൗതം ഗംഭീർ. ഇതോടെ സഞ്ജു ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്നാണ് സൂചന.

abdul-basith
Abdul Basith | Published: 09 Sep 2025 09:20 AM
ഏഷ്യാ കപ്പിൽ സഞ്ജു സാംസൺ കളിക്കുമോ ഇല്ലയോ എന്ന ചോദ്യം ഹോട്ട് ടോപ്പിക്കായി തുടരുകയാണ്. അതിനുള്ള മറുപടി ലഭിക്കണമെങ്കിൽ ഈ മാസം 10 ആവണം. ഇന്ത്യ ഏഷ്യാ കപ്പിൽ ആദ്യ മത്സരം കളിക്കുക ഈ മാസം 10നാണ്. സഞ്ജു ഉണ്ടാവില്ലെന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ. (Image Credits- PTI)

1 / 5
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന സെഷനുകളിൽ വളരെ കുറച്ച് സമയം മാത്രമാണ് സഞ്ജു ഉൾപ്പെട്ടത്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശർമ്മ കീപ്പിങ്, ബാറ്റിങ് ഡ്രില്ലുകൾ ഏറെ സമയം നടത്തുകയും ചെയ്തു. ഇതോടെയാണ് ജിതേഷാവും കളിക്കുകയെന്നത് ഏറെക്കുറെ ഉറപ്പായത്.

2 / 5
ഇതിനോടൊപ്പം പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പെരുമാറ്റവും സഞ്ജുവിൻ്റെ ഒഴിവാക്കലിനെ സൂചിപ്പിക്കുന്നുണ്ട്. പരിശീലന സെഷനിടെ സഞ്ജുവിനെ മാറ്റിനിർത്തി ഗംഭീർ ഏറെസമയം സംസാരിച്ചിരുന്നു. ഇതിലൂടെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന കാരണം പറയുകയായിരുന്നു എന്നാണ് അഭ്യൂഹം.

3 / 5
നേരത്തെ തന്നെ സഞ്ജു ഏഷ്യാ കപ്പിൽ കളിക്കാനിടയില്ലെന്ന സൂചനകളുണ്ടായിരുന്നു. ടീം പ്രഖ്യാപിച്ചത് മുതൽ മുഖ്യ സെലക്ടർ അജിത് അഗാർക്കറും സൂര്യകുമാർ യാദവുമൊക്കെ പരോക്ഷമായി ശുഭ്മൻ ഗിൽ ആവും ഓപ്പൺ ചെയ്യുക എന്ന് സൂചിപ്പിച്ചിരുന്നു. ഇത് പിന്നീട് ഉറപ്പിക്കുകയും ചെയ്തു.

4 / 5
ഇന്നാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങിനെ നേരിടും. അബുദാബിയിലാണ് മത്സരം. നാളെ, സെപ്തംബർ 10ന് ഇന്ത്യയും യുഎഇയും തമ്മിൽ മത്സരിക്കും. രാത്രി എട്ട് മണിക്ക് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

5 / 5