AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: പൊന്ന് മുളയ്ക്കുന്ന ചൈന; കുഴിച്ചെടുക്കുന്നത് ലക്ഷക്കണക്കിന് കിലോ സ്വര്‍ണം

How Much Gold Does China Have: നമ്മുടെ ഇന്ത്യയില്‍ രാജസ്ഥാനിലും ഒഡീഷയിലും വന്‍ തോതില്‍ തന്നെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ ചൈനയിലെ സ്വര്‍ണ നിക്ഷേപം ചിന്തിക്കുന്നതിലും കൂടുതലാണ്.

shiji-mk
Shiji M K | Published: 09 Sep 2025 09:17 AM
ബ്രേക്കില്ലാത്ത വാഹനം പോലെ സ്വര്‍ണം കുതിക്കുകയാണ്. ഡോളറിനെതിരെ രൂപ കൂപ്പുകുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിച്ചു. എന്നാലും പൊന്നിന് ആവശ്യക്കാര്‍ കുറയുന്നില്ല. ഇത്രയേറെ സ്വര്‍ണം വിപണിയിലെത്തണമെങ്കില്‍ എവിടെയായിരിക്കും സ്വര്‍ണം ഏറ്റവും കൂടുതലുള്ളതെന്ന സംശയം നിങ്ങള്‍ക്കുണ്ടോ? (Image Credits: Getty Images)

1 / 5
നമ്മുടെ ഇന്ത്യയില്‍ രാജസ്ഥാനിലും ഒഡീഷയിലും വന്‍ തോതില്‍ തന്നെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ ചൈനയിലെ സ്വര്‍ണ നിക്ഷേപം ചിന്തിക്കുന്നതിലും കൂടുതലാണ്. ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും അപേക്ഷിച്ച് ഓരോ വര്‍ഷവും ചൈന കുഴിച്ചെടുക്കുന്നത് ലക്ഷക്കണക്കിന് കിലോ സ്വര്‍ണമാണ്.

2 / 5
2024ല്‍ 380 മെട്രിക് ടണ്‍ സ്വര്‍ണമാണ് ചൈന ഉത്പാദിപ്പിച്ചത്. അതായത് 3,80,000 കിലോഗ്രാം സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ ചൈനയ്ക്ക് സാധിച്ചു. ചൈനയിലെ ഹെനാന്‍ പിങ്ജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത്. ഇതിലും കൂടുതല്‍ സ്വര്‍ണം അവിടെ ഉണ്ടാകാമെന്നാണ് വിവരം.

3 / 5
ആഗോളതലത്തിലെ സ്വര്‍ണ ഖനനത്തിന്റെ ഏകദേശം 11 ശതമാനവും ചൈനയുടേതാണ്. 83 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ചൈനയിലെ സ്വര്‍ണ നിക്ഷേപത്തിന്റെ വിലമതിപ്പ്. മരുഭൂമികള്‍, നദീതടങ്ങള്‍, പര്‍വതങ്ങള്‍, പീഠഭൂമികള്‍ എന്നിങ്ങനെയുള്ള ഭൂപ്രകൃതിയാല്‍ വൈവിധ്യമായതാണ് ചൈന.

4 / 5
ഇത്തരം വ്യത്യസ്തകളെല്ലാം തന്നെ സ്വര്‍ണം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ കണ്ടെത്താനുള്ള സാധ്യത ചൈനയില്‍ വര്‍ധിപ്പിക്കുന്നു. ചൈനയിലെ ഷാന്‍ഡോങ് നദീതടങ്ങളില്‍ സ്വര്‍ണമെത്തുന്നതിന് കാരണം പാറക്കെട്ടുകള്‍ക്ക് ഉള്ളിലെ സ്വര്‍ണം നദികളിലൂടെ താഴ്‌വരകളിലേക്ക് എത്തുന്നതാണെന്നും പറയപ്പെടുന്നു.

5 / 5